Connect with us

News

ഉപയോക്താക്കള്‍ക്ക് തലവേദന സൃഷ്ടിച്ച് ഇന്‍സ്റ്റഗ്രാമിന്റെ പുതിയ മാറ്റങ്ങള്‍

ഫെയ്‌സ്ബുക്കിന്റെ അടുത്തകാലത്തെ സമീപനം അനുസരിച്ച് ഫെയ്‌സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും തമ്മില്‍ പരസ്പര ബന്ധിതമായി നിലനിര്‍ത്താനുള്ള നീക്കമാണുള്ളത്

Published

on

സമൂഹമാധ്യമം എന്ന നിലയില്‍ ഇന്‍സ്റ്റഗ്രാം വളരെ പെട്ടെന്നാണ് ഇത്രയധികം ജനപ്രീതി നേടിയെടുത്തത്. ഒരു ഫോട്ടോ ഷെയറിങ് ആപ്ലിക്കേഷന്‍ എന്നതില്‍ നിന്ന് മാറി ഒരു മള്‍ടി മീഡിയാ ഷെയറിങ് ആപ്ലിക്കേഷനായി ഇന്‍സ്റ്റാഗ്രാം ഇക്കാലം കൊണ്ട് മാറിയിട്ടുണ്ട്.

ഫെയ്‌സ്ബുക്കിന്റെ അടുത്തകാലത്തെ സമീപനം അനുസരിച്ച് ഫെയ്‌സ്ബുക്കിനേയും ഇന്‍സ്റ്റാഗ്രാമിനേയും തമ്മില്‍ പരസ്പര ബന്ധിതമായി നിലനിര്‍ത്താനുള്ള നീക്കമാണുള്ളത്. ഫെയ്‌സ്ബുക്കിന്റെ പ്രധാന വെബ്‌സൈറ്റ്, മൊബൈല്‍ ആപ്ലിക്കേഷന്‍, ബിസിനസ് മാനേജര്‍, ക്രിയേറ്റര്‍ സ്റ്റുഡിയോ എന്നിവയ്‌ക്കൊപ്പം ഇന്‍സ്റ്റാഗ്രാമിലും പുതിയ അപ്‌ഡേറ്റ് അവതരിപ്പിച്ചിരിക്കുകയാണ്.

നേരത്തെ ഇന്‍സ്റ്റാഗ്രാം ഫീഡില്‍ ചിത്രമോ വീഡിയോയോ പോസ്റ്റ് ചെയ്യുന്നതിന് താഴെ മധ്യഭാഗത്തായുള്ള ‘+’ ചിഹ്നത്തില്‍ ടാപ്പ് ചെയ്യണം. സ്‌റ്റോറീസ് ആണ് പോസ്റ്റ് ചെയ്യേണ്ടത് എങ്കില്‍ ഇടത് ഭാഗത്ത് മുകളിലുള്ള ക്യാമറ ഐക്കണ്‍ തിരഞ്ഞെടുക്കണം.
ഈ രണ്ട് ബട്ടനുകള്‍ പരസ്പരം സ്ഥാനം മാറ്റിയാണ് പുതിയ ലേ ഔട്ട് അവതരിപ്പിച്ചിരിക്കുന്നത്. അതായത് സ്‌റ്റോറീസ് പോസ്റ്റ് ചെയ്യാനുള്ള ക്യാമറ ബട്ടന്‍ താഴെ മധ്യഭാഗത്തേക്ക് കൊണ്ടുവന്നു. പകരം ഫീഡ് അപ്‌ഡേറ്റ് ചെയ്യാനുള്ള പ്ലസ് ബട്ടന്‍ ഇടത് ഭാഗത്ത് മുകളിലേക്ക് കൊണ്ടുപോയി. ചിലര്‍ക്ക് റീല്‍സ് ബട്ടനാണ് താഴെ മധ്യഭാഗത്തായി കാണുന്നത്.

പല ഉപയോക്താക്കളും ഈ മാറ്റത്തില്‍ അസ്വസ്ഥരാണ്. ശീലിച്ചുവന്ന രീതിയില്‍ മാറ്റം വന്നതാണ് പ്രധാനമായി അവര്‍ ചൂണ്ടിക്കാണിക്കുന്ന പ്രശ്‌നം. ഈ ബട്ടനുകള്‍ പഴയ സ്ഥാനങ്ങളില്‍ തന്നെ പുനസ്ഥാപിക്കാനും ഇവര്‍ ആവശ്യപ്പെടുന്നു.
ഇന്‍സ്റ്റാഗ്രാം ഹോം പേജിന്റെ പല പതിപ്പുകള്‍ പരീക്ഷിക്കുന്നുണ്ടെന്നാണ് ഇന്‍സ്റ്റാഗ്രാം മേധാവി ആഡം മൊസേരി പറയുന്നത്. ഓരോരുത്തരും ഇന്‍സ്റ്റാഗ്രാം ഉപയോഗിക്കുന്ന രീതി അനുസരിച്ചാണ് ഈ മാറ്റങ്ങള്‍ അവരുടെ ആപ്ലിക്കേഷനുകളില്‍ എത്തിച്ചിരിക്കുന്നത്. പുതിയ ലേ ഔട്ട് എല്ലാവരിലേക്കും എത്തിക്കുന്നത് എന്നാണെന്ന് വ്യക്തമല്ല. ഇന്‍സ്റ്റാഗ്രാമില്‍ ഇന്‍ഫഌവന്‍സര്‍മാരെയും വലിയ അക്കൗണ്ടുകളെയും ഷോപ്പിങ് പേജുകളേയും കൂടുതലായി കാണിക്കുന്നതും ഉപയോക്താക്കളെ അസ്വസ്ഥരാക്കുന്നുണ്ട്.

 

india

രാമക്ഷേത്രവുമായി ബന്ധപ്പെട്ട പരാമർശം: മോദിയുടെ പ്രസംഗത്തിൽ ചട്ടലംഘനമില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മിഷൻ

അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല

Published

on

പ്രധാനമന്ത്രിക്ക് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്റെ ക്ലീന്‍ ചിറ്റ്. രാമക്ഷേത്രവും കര്‍ത്താര്‍പൂര്‍ ഇടനാഴിയും പരാമര്‍ശിച്ചതില്‍ തെറ്റില്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍. മതത്തിന്റെ പേരില്‍ വോട്ടു തേടിയതായി പരിഗണിക്കാന്‍ കഴിയില്ല. തന്റെ ഭരണ നേട്ടങ്ങള്‍ വിവരിക്കുക മാത്രമായിരുന്നു അദ്ദേഹം ചെയ്തത് എന്ന് കമ്മീഷന്‍ പ്രതികരിച്ചത്.

സിഖ് വിശുദ്ധ ഗ്രന്ഥം ഇന്ത്യയിലെത്തിക്കാനുള്ള നടപടികള്‍ സ്വീകരിച്ചതിലും ചട്ടലംഘനമില്ല. ഉത്തര്‍പ്രദേശിലെ പിലിബിത്തിലെ തെരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു പരാതിക്കിടയാക്കിയ പരാമര്‍ശം. അതേസമയം മുസ്‌ലിം വിരുദ്ധ പരാമര്‍ശത്തില്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനം എടുത്തിട്ടുമില്ല.

സുപ്രിം കോടതി അഭിഭാഷകൻ ആനന്ദ് എസ് ജോണ്ടാലെ യാണ്‌ പ്രധാനമന്ത്രിക്കെതിരെ കമ്മീഷനിൽ പരാതി നൽകിയത്. ഏപ്രിൽ 9 ന് പിലിബിത്തിലെ റാലിയിൽ പ്രധാന മന്ത്രി നടത്തിയ പ്രസംഗത്തിനെതിരെയായിരുന്നു പരാതി.

Continue Reading

kerala

ബൂത്തിലെത്താന്‍ മണിക്കൂറുകള്‍ മാത്രം, നിശബ്ദ പ്രചരണ പ്രവര്‍ത്തനങ്ങളില്‍ സജീവമായി കേരളം

Published

on

തിരുവനന്തപുരം: കേരളത്തില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്ന 20 മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളും അണികളും ഇന്ന് നിശബ്ദ പ്രചാരണത്തില്‍. പോളിംഗ് സാമഗ്രികളുടെ വിതരണം ഇന്നു രാവിലെ ആരംഭിച്ചു. ഉദ്യോഗസ്ഥര്‍ രാവിലെ തന്നെ കേന്ദ്രങ്ങളില്‍ എത്തി. ഒരുമാസത്തോളം നീണ്ടുനിന്ന പ്രചാരണത്തിന് ശേഷം ഇന്നലെ വന്‍ ജന പങ്കാളിത്തത്തോടെ പരസ്യപ്രചാരണം അവസാനിച്ചു.

നിശബ്ദത പ്രചാരണം നടക്കുന്ന 24 മണിക്കൂറിനുള്ളില്‍ പലതരത്തിലുള്ള അട്ടിമറികള്‍ക്കും സാധ്യതയുണ്ട്. പ്രചാരണ കോലാഹലങ്ങള്‍ ഇല്ലാതെ അവസാന നിമിഷത്തില്‍യ വോട്ടര്‍മാരെ കണ്ട് തീരുമാനം ഉറപ്പാക്കുകയാണ് പാര്‍ട്ടികള്‍.
പോളിങ് സാമഗ്രികളുടെ വിതരണത്തിനായി 20 ലോക്‌സഭാ മണ്ഡലങ്ങളിലും പ്രത്യേക ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. കള്ളവോട്ട് തടയാനുള്ള പ്രത്യേക സംവിധാനവും തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത്തവണ ഒരുക്കിയിട്ടുണ്ട്. എട്ടു ജില്ലകളില്‍ പൂര്‍ണമായും വെബ് കാസ്റ്റിംങ് ഏര്‍പ്പെടുത്തി.പ്രശ്‌നബാധിത ബൂത്തുകളില്‍ കേന്ദ്ര സേനയെ വിന്യസിക്കും. നാളെ രാവിലെ ഏഴുമണി മുതലാണ് പോളിങ് ആരംഭിക്കുക.

സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടര്‍മാരാണുള്ളത്. നാളെ രാവിലെ ഏഴുമണി മുതല്‍ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂര്‍, കാസര്‍കോട് എന്നീ ജില്ലകളില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാന്‍ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥര്‍ക്ക് ഇന്ന് കൂടി പോസ്റ്റല്‍ വോട്ട് ചെയ്യാനാവും. ഇതിനായുള്ള വോട്ടിംഗ് കേന്ദ്രങ്ങള്‍ ഇന്നുകൂടി പ്രവര്‍ത്തിക്കും. ജൂണ്‍ നാലിനാണു വോട്ടെണ്ണല്‍. രണ്ടാംഘട്ടത്തില്‍ രാജ്യത്ത് 88 മണ്ഡലങ്ങളാണ് വിധിയെഴുതുന്നത്. കേരളത്തിന് പുറമെ 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നാളെ വോട്ടെടുപ്പ് നടക്കും.

Continue Reading

GULF

കുവൈത്ത് കെഎം.സി.സി. വോട്ട് വിമാനം പുറപ്പെട്ടു

Published

on

കണ്ണൂർ: നിർണ്ണായകമായ പാർലമെന്റ് തിരഞ്ഞെടുപ്പിൽ വോട്ട് രേഖപ്പെടുത്തുന്നതിനു വേണ്ടി കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാകമ്മറ്റി ഏർപ്പെടുത്തിയ വോട്ട് വിമാനം പുറപ്പെട്ടു. സലാം എയർലൈൻസിൽ കണ്ണൂർ ജില്ലാപ്രസിഡണ്ട് ഷുഹൈബ് ചെമ്പിലോടിന്റെ നേതൃത്വത്തിൽ നൂറോളം കെ.എം.സി.സി. നേതാക്കളും പ്രവർത്തകരുമടങ്ങിയ സംഘമാണ് ബുധനാഴ്ച വൈകിട്ട് 6 മണിക്ക് പുറപ്പെട്ടത്.

കുവൈത് കെഎംസിസി സംസ്ഥാനഭാരവാഹികളുടെയും വിവിധ ജില്ലാ യു. ഡി.എഫ്. നേതാക്കളുടേയും പ്രവർത്തകരുടേയും നേതൃത്വത്തിൽ ഊഷ്മളമായ സ്വീകരണമാണ് ഒരുക്കിയിട്ടുള്ളത്. മലബാർ മേഖലയിലെ ശക്തമായ മത്സരം നടക്കുന്ന മണ്ഡലങ്ങളിലുൾപ്പെട്ടവരാണ് വോട്ട് വിമാനത്തിൽ നാട്ടിലെത്തിയത്. കുവൈത്ത് കെഎം.സി.സി.യുടെ ചരിത്രത്തിൽ ജില്ലാകമ്മറ്റികളുടെ നേതൃത്വത്തിൽ ആദ്യമായാണ് വോട്ട് രേഖപ്പെടുത്താൻ പ്രത്യേക വിമാനം ഏർപ്പാട് ചെയ്തിരിക്കുന്നത്.

കെഎംസിസി മുൻ സംസ്ഥാനകമ്മിറ്റി വൈസ് പ്രസിഡന്റ് പി വി ഇബ്രഹീം,കണ്ണൂർ ജില്ലാ വൈസ് പ്രസിഡെന്റ് മുസ്തഫ ഊർപ്പള്ളി,കോഴിക്കോട് ജില്ലാ സെക്രെട്ടറി ഗഫൂർ മുക്കാട്ട്, കുറ്റിയാടി മണ്ഡലം പ്രസിഡന്റ് ഫൈസൽ ഹാജി,ശബാദ് ബാലുശ്ശേരി തുടങ്ങി- വിവിധ ജില്ലാ മണ്ഡലം നേതാക്കളും സംഘത്തിൽ ഉൾപ്പെടുന്നു. വോട്ട് വിമാനത്തിൽ നാട്ടിലേക്ക് പോകുന്നവർക്ക് കുവൈത്ത് വിമാനത്താവളത്തിൽ നൽകിയ യാത്രയപ്പിൽ സംസ്ഥാനഭാരവാഹികളായ ഷാഫി കൊല്ലം, സെക്രട്ടറിയായിരുന്ന ടി.ടി ഷംസു,ശഹീദ് പാടില്ലത്ത്,മുസ്തഫ സികെ,സംസ്ഥാ ന പ്രവർത്തക സമിതിയംഗങ്ങൾ, അസ്സീസ് നരക്കോട്ട് തുടങ്ങി വിവിധ ജില്ലാ – മണ്ഡലം ഭാരവാഹികൾ പങ്കെടുത്തു. തുടർന്നുള്ള ദിവസങ്ങളിലും മറ്റു വിമാനത്താവളങ്ങളിലേക്ക് പ്രവർത്തകർ ‘ എത്തുമെന്ന് കുവൈത്ത് കെ.എം.സി.സി. കണ്ണൂർ ജില്ലാ നേതൃത്വം അറിയിച്ചു

Continue Reading

Trending