രാജ്യത്ത് രാജ്യാന്തര വിമാന സര്‍വീസുകള്‍ അടുത്ത മാസം 15 മുതല്‍ ആരംഭിക്കും. ടൂറിസം, വ്യോമയാന മന്ത്രാലയങ്ങളുടെ അഭ്യര്‍ത്ഥന കണക്കിലെടുത്താണ് വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുവാനുള്ള തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടത്. ഇതുമായി ബന്ധപ്പെട്ട് കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനം പുറത്തിറക്കിയിട്ടുണ്ട്.

14 രാജ്യങ്ങളില്‍ നിന്നുമുള്ള വിമാനങ്ങളൊഴികെ മറ്റെല്ലാ രാജ്യങ്ങളില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ക്ക് ഡിസംബര്‍ 15 മുതല്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ മുഴുവനായി നീക്കുമെന്നാണ് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചത്.
ചൈന, ബ്രിട്ടണ്‍, ഫിന്‍ലാന്‍ഡ്, ഫ്രാന്‍സ്,ബ്രസീല്‍, ദക്ഷിണാഫ്രിക്ക തുടങ്ങിയ രാജ്യങ്ങളാണ് നിയന്ത്രണങ്ങള്‍ മൂലം യാത്ര വിലക്ക് തുടരുന്ന വിമാന സര്‍വീസുകളുടെ പട്ടികയില്‍ ഉള്ളത്.