Sports
IPL: രാജസ്ഥാന് ഇന്ന് കൊല്‍ക്കത്തക്കെതിരെ
മല്‍സരം രാത്രി 7-30 മുതല്‍.
കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലെ ആദ്യ അഞ്ച് മല്‍സരങ്ങളില്‍ നാലിലും വിജയം നേടി ഒന്നാം സ്ഥാനത്ത് എളുപ്പം കയറിയിരുന്നവര്‍. പക്ഷേ അവസാന ആറ് മല്‍സരങ്ങളില്‍ അഞ്ചിലും തോറ്റ് പുറത്തേക്കുള്ള വാതില്‍ തുറന്ന് നില്ക്കുന്നവര്. ഇതാണ് രാജസ്ഥാന് റോയല്‍സിന്റെ അവസ്ഥ. ഈഡന് ഗാര്‍ഡന്‍സില്‍ ഇന്നവര്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സുമായി കളിക്കുമ്പോള്‍ നില്‍ക്കണോ അതോ പോണോ എന്നതാണ് സഞ്ജുവിന്റെ ചോദ്യം.
െകാല്‍ക്കത്തക്കാര്‍ക്കും ഇതേ പ്രശ്നമുണ്ട്. ടീം എന്ന നിലയില്ലല്ല, വ്യക്തിഗത പ്രകടന മികവിലാണ് അവരുടെ സമീപകാല നേട്ടങ്ങള്‍. അപ്പോളും പ്ലേ ഓഫ് കസേര അകലെ നില്ക്കുന്നു. രാജസ്ഥാന് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത് എന്ന ചോദ്യത്തിന് ഹെഡ് കോച്ച് കുമാര്‍ സങ്കക്കാരക്ക് തന്നെ ഉത്തരമില്ല. ഓപ്പണര്‍മാരായ യശ്സവി ജയ്സ്വാളും ജോസ് ബട്ലറും ഗംഭീരമായി കളിക്കുന്നു. മൂന്നാം നമ്പറില്‍ സഞ്ജു സാംസണും മോശമല്ല. ബൗളിംഗില്‍ ട്രെന്‍ഡ് ബോള്‍ട്ടും യൂസവേന്ദ്ര ചാഹലും അശ്വിനുമെല്ലാമുണ്ട്. അവസാന മല്‍സരത്തില്‍ ഹൈദരാബാദിനെതിരെ ടീം വിജയം ഉറപ്പിച്ചതാണ്. പക്ഷേ സന്ദിപ് ശര്‍മയുടെ അവസാന ഓവറിലെ അവസാന പന്ത് നോബോളായി മാറിയപ്പോള്‍ അബ്ദുള്‍ സമദ് എന്ന ഓള്‍റൗണ്ടര്‍ അവസരം പ്രയോജനപ്പെടുത്തി പായിച്ച സിക്സറില്‍ സഞ്ജുവും സംഘവും തല താഴ്ത്തി. ഇത്തരത്തില്‍ ഫീല്‍ഡില്‍ സംഭവിക്കുന്ന പിഴവുകളാണ് ടീമിനെ അലട്ടുന്നത്. സഞ്ജുവിന്റെ പല തീരുമാനങ്ങളും മണ്ടത്തരങ്ങളായി മാറുന്നുണ്ട്. ബാറ്റിംഗ് ഓര്‍ഡറില്‍ ജെയ്്സണ്‍ ഹോള്‍ഡര്‍ക്ക്് മുകളില്‍ അശ്വിന് അവസരം നല്‍കുന്നതും ഇംപാക്ട്് താരത്തെ തെരഞ്ഞെടുക്കുന്നതിലുമെല്ലാം പിഴവുകള്‍ സംഭവിക്കുന്നുണ്ട്.
ബൗളര്‍മാരെ തെരഞ്ഞെടുക്കുന്നതില്‍ സഞ്ജു വിമര്‍ശനങ്ങള്‍ നേരിടുന്നു. സന്ദീപ് ശര്‍മ മികച്ച ന്യുബോള്‍ ബൗളറാണ്. പക്ഷേ സമ്മര്‍ദ്ദത്തില്‍ അദ്ദേഹം പതറുമ്പോള്‍ പുതിയ പന്ത് കൈകാര്യം ചെയ്യാന്‍ ആളില്ലാത്ത അവസ്ഥ. ഒബേദ് മക്കോയി, ബാറ്റര്‍ ജോ റൂട്ട് തുടങ്ങിയവരെയൊന്നും ഇത് വരെ പ്രയോജനപ്പെടുത്താനായിട്ടില്ല. മധ്യനിരയില്‍ ഹെത്തിമര്‍ വിശ്വസ്തനായിരുന്നു തുടക്കത്തില്‍. പക്ഷേ വിന്ഡീസുകാരന് അവസാന മല്‍സരങ്ങളില്‍ ആ മികവ് ആവര്‍ത്തിക്കാനാവുന്നില്ല. ഇന്ന് ശുഭവാര്‍ത്ത മുഖ്യ സിമര്‍ ട്രെന്‍ഡ് ബോള്‍ട്ട് പരുക്കില്‍ നിന്ന് മുക്തനായി എന്നതാണ്. കൊല്‍ക്കത്താ സംഘത്തില്‍ നിറയെ കൂറ്റനടിക്കാരാണ്. അതിനാല്‍ ഏത് വലിയ സ്ക്കോറും ഈഡനില്‍ സുരക്ഷിതമല്ല. ആറാം നമ്പറില്‍ വരുന്ന റിങ്കുസിംഗ്, ആന്ദ്രെ റസല്‍ എന്നിവരുടെ മികവിലായിരുന്നു അവസാന മല്‍സരത്തില്‍ കൊല്‍ക്കത്തക്കാര്‍ വിജയിച്ചത്. ഇന്നിംഗ്സിന് തുടക്കമിടുന്ന ജാസോണ്‍ റോയ്, റഹ്മത്തുല്ല ഗുര്‍ബാസ് എന്നിവര്‍ അക്രമകാരികളാണ്. വെങ്കടേഷ് അയ്യര്‍, നായകന് നിതീഷ് റാണ എന്നിവരും മികച്ച ഫോമില്‍ കളിക്കുന്നവരാണ്. മല്‍സരം രാത്രി 7-30 മുതല്‍.
Sports
ശുഭ്മന്‍ ഗില്‍ രണ്ടാം ടെസ്റ്റില്‍ നിന്ന് പുറത്ത്; ക്യാപ്റ്റന്‍ പദവി റിഷഭ് പന്തിന് സാധ്യത
ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല.
ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ടെസ്റ്റിൽ ഇന്ത്യൻ ക്യാപ്റ്റൻ ശുഭ്മൻ ഗിൽ കളിക്കാനിടയില്ല. ആദ്യ ടെസ്റ്റിനിടെ കഴുത്തിന് പരിക്കേറ്റ താരം ഇപ്പോഴും പൂർണമായി ഭേദമായിട്ടില്ല. ഗുവാഹത്തിയിൽ നടക്കുന്ന രണ്ടാം ടെസ്റ്റിന് ടീമിനൊപ്പം യാത്ര ചെയ്യുന്നുവെങ്കിലും ഗിൽ ടീമിൽ തിരികെ ചേരുന്ന സമയത്തെക്കുറിച്ച് വ്യക്തതയില്ല. ഡോക്ടർമാർ താരത്തിന് താൽക്കാലിക വിശ്രമം നിർദേശിച്ചിരിക്കുകയാണ്.
ശനിയാഴ്ച ആരംഭിക്കുന്ന രണ്ടാം ടെസ്റ്റിന് മുമ്പ് ഗിലിന്റെ പരിക്ക് ഭേദമാകില്ലെന്നാണ് സൂചന. അങ്ങനെ സംഭവിക്കുകയാണെങ്കിൽ സായി സുധർശനോ ദേവ്ദത്ത് പടിക്കലോ ടീമിൽ ഇടംപിടിക്കാനുള്ള സാധ്യത കൂടുതലാണ്.
ഗിൽ പുറത്തിരിക്കുകയാണെങ്കിൽ വൈസ് ക്യാപ്റ്റൻ റിഷഭ് പന്താണ് രണ്ടാം ടെസ്റ്റിൽ ടീമിനെ നയിക്കുക. ഇതോടൊപ്പം പിന്നാലെ നടക്കുന്ന ഏകദിന പരമ്പരയിൽ ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ ആരാകും എന്നതിലേക്കും ശ്രദ്ധ തിരിയുന്നു. ശ്രേയസ് അയ്യർ പരിക്കേറ്റ് പുറത്തായതിനാൽ ഗിൽ കളിക്കാതെ വരുകയാണെങ്കിൽ ഏകദിനങ്ങൾക്ക് പുതിയ നായകനെ മുന്നോട്ട് കൊണ്ടുവരേണ്ടി വരും.
നവംബർ 22 മുതൽ 26 വരെ അസാമിലെ ഗുവാഹത്തിയിലാണ് രണ്ടാം ടെസ്റ്റ് നടക്കുന്നത്. ഈഡൻ ഗാർഡനിൽ നടന്ന ആദ്യ ടെസ്റ്റിൽ ദക്ഷിണാഫ്രിക്ക ഇന്ത്യയെ തോൽപ്പിച്ചിരുന്നു. രണ്ടാം ടെസ്റ്റ് വിജയം ലക്ഷ്യമിട്ടാണ് ഇന്ത്യ ഇനി ഇറങ്ങുന്നത്.
ഇന്ത്യൻ ടീം (ടെസ്റ്റ് പരമ്പര):
ശുഭ്മൻ ഗിൽ (ക്യാപ്റ്റൻ), റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ, വൈസ് ക്യാപ്റ്റൻ), യശസ്വി ജയ്സ്വാൽ, കെ.എൽ. രാഹുൽ, സായി സുധർശൻ, ദേവ്ദത്ത് പടിക്കൽ, ധ്രുവ് ജുറേൽ, രവീന്ദ്ര ജഡേജ, വാഷിങ്ടൺ സുന്ദർ, ജസ്പ്രീത് ബുംറ, അക്സർ പട്ടേൽ, മുഹമ്മദ് സിറാജ്, കുൽദീപ് യാദവ്, ആകാശ് ദീപ്.
Sports
രഞ്ജി ട്രോഫി: മധ്യപ്രദേശിനെതിരെ 89 റണ്‍സിന്റെ ലീഡ് നേടി കേരളം
കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്സ് സ്കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.
ഇന്ദോര്‍: രഞ്ജി ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ മധ്യപ്രദേശിനെതിരെ കേരളത്തിന് 89 റണ്‍സിന്റെ വിലപ്പെട്ട ഒന്നാം ഇന്നിംഗ്സ് ലീഡ്. കേരളത്തിന്റെ 281 റണ്‍സെന്ന ആദ്യ ഇന്നിംഗ്സ് സ്കോറിനെ പിന്തുടര്‍ന്ന മധ്യപ്രദേശ് 192 റണ്‍സിന് ഒതുങ്ങുകയായിരുന്നു.
കേരളത്തിന് വേണ്ടി ഏദന്‍ ആപ്പിള്‍ ടോം നാല് വിക്കറ്റും നിധീഷ് എം.ഡി മൂന്ന് വിക്കറ്റും കരസ്ഥമാക്കി മധ്യപ്രദേശ് ബാറ്റിംഗ് നിരയെ തകര്‍ത്തു. 67 റണ്‍സ് നേടിയ സരണ്‍ഷ് ജെയ്നാണ് മധ്യപ്രദേശിന്റെ ടോപ് സ്കോറര്‍. ആര്യന് പാണ്ഡെ 36 റണ്‍സുമായി സഹായിച്ചു.
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ കേരളത്തെ 98 റണ്‍സ് നേടിയ ബാബാ അപരാജിതാണ് ഭേദപ്പെട്ട സ്കോറിലേക്ക് നയിച്ചത്. അഭിജിത് പ്രവീണ്‍ (60), അഭിഷേക് നായര്‍ (47) എന്നിവരും നിര്‍ണായക സംഭാവന നല്കി.
മധ്യപ്രദേശിനായി മുഹമ്മദ് അര്‍ഷദ് ഖാന് നാല് വിക്കറ്റും സരണ്‍ഷ് ജെയ്ന്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.
Sports
രഞ്ജി ട്രോഫിയില്‍ സ്മരണ്‍ രവിചന്ദ്രന്റെ ഡബിള്‍ സെഞ്ച്വറി; കര്‍ണാടകയുടെ യുവതാരം തിളങ്ങി
ചണ്ഡീഗഢിനെതിരായ മത്സരത്തില്‍ താരം 362 പന്തില്‍ പുറത്താകാതെ 227 റണ്‍സ് നേടി.
ചണ്ഡീഗഢ്: രഞ്ജി ട്രോഫിയില്‍ വീണ്ടും ഡബിള്‍ സെഞ്ച്വറിയുമായി കര്‍ണാടകയുടെ യുവ ക്രിക്കറ്റ് പ്രതിഭ സ്മരണ്‍ രവി ചന്ദ്രന് തകര്‍പ്പന്‍ പ്രകടനം. ചണ്ഡീഗഢിനെതിരായ മത്സരത്തില്‍ താരം 362 പന്തില്‍ പുറത്താകാതെ 227 റണ്‍സ് നേടി. 16 ഫോറുകളും ഒരു സിക്സും അടങ്ങുന്ന ഇന്നിംഗ്സാണ് താരം കളിച്ചത്.
ഈ സീസണില്‍ കേരളത്തിനെതിരെയും സ്മരണ്‍ പുറത്താകാതെ ഡബിള്‍ സെഞ്ച്വറി നേടിയിരുന്നു. കഴിഞ്ഞ സീസണില്‍ പഞ്ചാബിനെതിരായ മത്സരത്തിലും ഇരട്ടയക്ക ശതകത്തോടെ താരം ശ്രദ്ധനേടി. 2024-25 വിജയ് ഹസാരെ ട്രോഫി ഫൈനലില്‍ കര്‍ണാടകയ്ക്കായി താരം നേടിയ മാച്ച് വിന്നിംഗ് സെഞ്ച്വറി (101 റണ്‍സ്) ഏറെ ചര്‍ച്ചയായിരുന്നു.
വെറും 22 വയസ്സുള്ള സ്മരണ്‍ ഇതിനകം തന്നെ 3 ഡബിള്‍ സെഞ്ച്വറികള്‍, 1 സെഞ്ച്വറി, നിരവധി ഹാഫ് സെഞ്ച്വറികള്‍ എന്നിവ സ്വന്തമാക്കി.
13 ഫസ്റ്റ് ക്ലാസ് മത്സരങ്ങള്‍ കളിച്ച താരം 1000 റണ്‍സ് പിന്നിട്ടുകഴിഞ്ഞു.
ഐപിഎലില്‍ സ്മരണ്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് ടീമിലെ താരമാണ്. 2025 സീസണില്‍ ആദം സാംപയ്ക്ക് പകരക്കാരനായി 30 ലക്ഷം രൂപയ്ക്ക് എസ്ആര്‍എച്ച് താരത്തെ ടീമിലെത്തിച്ചെങ്കിലും പരിക്ക് മൂലം ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറേണ്ടി വന്നു. സ്മരണ്‍ പുറത്തായതോടെ ഹര്‍ഷ് ദുബെ ടീമിലേക്കെത്തി.
എങ്കിലും സണ്‍റൈസേഴ്സ് ഹൈദരാബാദ് 2026 സീസണിലേക്കുള്ള നിലനിര്‍ത്തല്‍ പട്ടികയില്‍ സ്മരണ്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്, അതോടെ മടങ്ങിവരവിന് വാതില്‍ തുറന്നു.
-
india22 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News24 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala23 hours agoശബരിമല സ്വര്‍ണ്ണക്കൊള്ള; സന്നിധാനത്ത് പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി

