Connect with us

FOREIGN

ഖാസിം സുലൈമാനിക്ക് പകരം വീട്ടാന്‍ ആഗ്രഹിക്കുന്നതായി ഇറാന്‍ റവല്യൂഷണറി സേനയുടെ വ്യോമതലവന്‍; ട്രംപിനെ കൊല്ലുമെന്ന്

ട്രംപിനെ കൊല്ലുമെന്ന് മുമ്പും ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു.

Published

on

ഇറാന്‍ മിലിറ്ററി തലവന്‍ ഖാസിം സുലൈമാനിയെ കൊലപ്പെടുത്തിയതിന് പകരം വീട്ടാന്‍ മിസൈല്‍ തയ്യാറാക്കി ഇറാന്‍. 1650 കിലോമീറ്റര്‍ ദൂരം എത്താന്‍ ശേഷിയുള്ള മിസൈല്‍ തയ്യാറാക്കി വിജയിച്ചതായി ഇറാന്‍ അറിയിച്ചു. 2020ല്‍ അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഉത്തരവ് പ്രകാരം കൊല്ലപ്പെട്ട സുലൈമാനിക്ക് പകരം വീട്ടാന്‍ ആഗ്രഹിക്കുന്നതായി റവല്യൂഷണറി സേനയുടെ വ്യോമതലവന്‍ അമീറലി ഹാജിസാദി പറഞ്ഞു. വൈസ് പ്രസിഡന്റ് പോംപിയോയെയും ലക്ഷ്യമിടുന്നുണ്ടെന്ന് ഇറാന്‍ നേതാവ് അവകാശപ്പെട്ടു. കഴിഞ്ഞദിവസം ഇറാന്റെ മിസൈലാണ് റഷ്യ യുക്രെയിനില്‍ പ്രയോഗിച്ചത്. ട്രംപിനെ കൊല്ലുമെന്ന് മുമ്പും ഇറാന്‍ ഭീഷണി മുഴക്കിയിരുന്നു.

FOREIGN

മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടി വയോധികയായ ഒരുമ്മ

റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.

Published

on

പ്രവാസിയായ മകനെ തൂക്കുകയറിൽ നിന്ന് മോചിപ്പിക്കാൻ സഹായം തേടുകയാണ് വയോധികയായ ഒരുമ്മ. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹിം കഴിഞ്ഞ 18 വർഷമായി റിയാദിലെ ജയിലിലാണ്. മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി സമാഹരിക്കാൻ കോഴിക്കോട്ടെ കൂട്ടായ്മ അവസാന വട്ട ശ്രമത്തിലാണ്.

നിറകണ്ണുകളോടെ, നെഞ്ചു പൊട്ടും വേദനയോടെ ഈ ഉമ്മ ആവശ്യപ്പെടുന്നത് തന്റെ മകൻ്റെ ജീവൻ മാത്രമാണ്. തൂക്കുകയറിൽ നിന്നെങ്കിലും രക്ഷപ്പെടുത്തണം. അതിന് സുമനസുകളുടെ സഹായം വേണം. ഫറോക്ക് സ്വദേശിയായ മച്ചിലകത്ത് അബ്ദു റഹീമാണ് വധശിക്ഷയും കാത്ത് റിയാദ് ജയിലിൽ കഴിയുന്നത്. 2006ലാണ് റഹിം ജയിലിലാകുന്നത്. നാട്ടിൽ റഹീമിനെ സഹായിക്കാൻ ഒരു കൂട്ടായ്മ രൂപീകരിച്ച് നിയമ യുദ്ധം നടത്തിയെങ്കിലും കേസ് മേൽ കോടതികളിലും പരാജയപ്പെട്ടു. റഹീമിനെ മോചിപ്പിക്കണമെങ്കിൽ ഏപ്രിൽ 16ന് മുൻപ് 34 കോടി രൂപയാണ് ബ്ലഡ് മണിയായി നൽകേണ്ടത്.

ഓട്ടോ ഡ്രൈവറായിരുന്ന അബ്ദു റഹീം 2006 നവംബർ 28 നാണ് ഹൗസ് ഡ്രൈവർ വിസയിൽ റിയാദിൽ എത്തിയത്. സ്പോൺസർ അബ്ദുള്ള അബ്ദു റഹ്മാൻ ആൽ ശഹരിയുടെ ഭിന്ന ശേഷിയുള്ള മകൻ അനസ് ശഹ് രിയെ പരിചരിക്കുന്നതിനിടെ കഴുത്തിൽ ഘടിപ്പിച്ച ട്യൂബിൽ റഹീമിൻ്റെ കൈ അബദ്ധത്തിൽ തട്ടി. ബോധരഹിതനായ കുട്ടി പിന്നീട് മരണത്തിന് കിഴടങ്ങി. എന്നാൽ കോടതി നിരപരാധിത്വം അംഗീകരിച്ചില്ല.

അനുരഞ്ജന നീക്കങ്ങളോട് പ്രതികരിക്കാതിരുന്ന കുടുംബം അവസാനം പതിനഞ്ച് മില്യൺ റിയാൽ മോചനദ്രവ്യമെന്ന ഉപാധിയോടെ മാപ്പ് നൽകാൻ തയാറാവുകയായിരുന്നു. ഈ വലിയ തുക കണ്ടെത്താൻ കളക്ഷൻ ആപ്പ് നിർമ്മിച്ചും ക്രൗഡ് ഫണ്ടിങ് നടത്തിയും അവസാന വട്ട ശ്രമത്തിലാണ് നിയമ സഹായ കൂട്ടായ്മ. പക്ഷേ ഇതുവരെ സമാഹരിക്കാൻ കഴിഞ്ഞത് ഒന്നര കോടിയോളം രൂപ മാത്രം. ഇനി റഹീമിന് മുന്നിലുള്ളത് ദിവസങ്ങൾ മാത്രം. പ്രതീക്ഷ, നിർണായക സമയത്ത് കരുണ വറ്റാത്ത സുമനസുകളിലും.

Continue Reading

FOREIGN

കുവൈത്ത് കെ.എം.സി.സി. മെഗാ ഇഫ്താർ മീറ്റ് മാർച്ച് 29 നു

Published

on

കുവൈത്ത് സിറ്റി :കുവൈത്ത് കെ.എം.സി.സി. മെഗാ ഇഫ്താർ മീറ്റ് അബ്ബാസിയ ഇന്റെഗ്രേറ്റഡ് ഇന്ത്യൻ സ്കൂളിൽ മാർച്ച് 29 (വെള്ളി) വൈകിട്ട് അഞ്ചു മണി മുതൽ നടക്കും.

കുവൈത്തിലെ മത-സാമൂഹിക-സാംസ്‌കാരിക-രാഷ്ട്രീയ-വാണിജ്യ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കുന്ന പരിപാടിയിൽ സുബൈർ മൗലവി റമളാൻ ഉദ്ബോധന പ്രഭാഷണം നടത്തും.

ഫാമിലികൾക്ക് പ്രത്യേക സൗകര്യം ഒരുക്കിയ ഇഫ്താർ മീറ്റിലേക്ക് ഏവരേയും ക്ഷണിക്കുന്നതായി കെ.എം.സി.സി. സംസ്ഥാന ഭാരവാഹികൾ അറിയിച്ചു.

Continue Reading

FOREIGN

റിയാദിൽ യുഡിഎഫ് തെരഞ്ഞെടുപ്പ് ക്യാമ്പയിന് ഉജ്ജ്വല തുടക്കം

റിയാദ് യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച യോഗം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.  

Published

on

റിയാദ്: വരുന്ന ലോകസഭ തെരെഞ്ഞെടുപ്പിനോടനുബന്ധിച്ച് റിയാദിലെ പ്രവാസികൾക്കിടയിൽ  യുഡിഫ് നടത്തുന്ന പ്രചരണ ക്യാമ്പയിന് ഉജ്ജ്വല തുടക്കം. ബത്ഹ ഡി പാലസ് ഓഡിറ്റോറിയത്തിൽ നടന്ന തെരഞ്ഞെടുപ്പ് കൺവെനൻഷനിൽ നൂറുകണക്കിന് പ്രവർത്തകരാണ് പങ്കെടുത്തത്. റിയാദ് യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി ചെയർമാൻ അബ്ദുള്ള വല്ലാഞ്ചിറ അധ്യക്ഷത വഹിച്ച യോഗം സൗദി കെഎംസിസി നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് വി കെ മുഹമ്മദ്‌ ഉദ്ഘാടനം ചെയ്തു.

ജനാധിപത്യ ഇന്ത്യയെ വീണ്ടെടുക്കുവാനുള്ള അതിപ്രധാനമായ തെരെഞ്ഞെടുപ്പാണ് നടക്കാൻ പോകുന്നത്. രാജ്യത്തിന്റെ ആത്മാവ് നിലനിൽക്കുന്നത് മതേതരത്വത്തിലും സൗഹാർദ്ധത്തിലുമാണ്. നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ഭരണകൂടം മതത്തിന്റെ പേരിൽ വിഭജിക്കുവാനുള്ള ശ്രമമാണ് നടത്തുന്നത്. ബിജെപിയെ എതിർക്കുന്ന രാഷ്ട്രീയ നേതാക്കളെ അന്വേഷണ ഏജൻസികളെ വെച്ച് ജയിലിലടക്കുന്ന സമീപനം ഭീരുത്വമാണ്. മതം മാനദണ്ഡമാക്കി പൗരത്വം നൽകുന്നത് പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല.
ഇലക്ട്രൽ ബോണ്ട്‌ വഴി കോടികൾ സാമ്പാദിച്ച ബിജെപി ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ ബാങ്ക് അകൗണ്ട് മരവിപ്പുകയും ഭീമമായ സംഖ്യ പിഴ ചുമത്തുകയും ചെയ്ത ജനാധിപത്യ വിരുദ്ധ നിലപാട് അംഗീകരിക്കാൻ കഴിയില്ല. കേരളത്തിൽ ബിജെപിയും സിപിഎമ്മും തമ്മിൽ അവിശുദ്ധ ബന്ധം സ്ഥാപിച്ചിട്ടുണ്ട്. പല കേസുകളിലും കേന്ദ്ര സർക്കാർ സ്വീകരിക്കുന്ന നിലപാട് അവർ തമ്മിലുള്ള നീക്കുപോക്കിന്റെ ഉദാഹരണങ്ങളാണ്. കോൺഗ്രസിനെ ദുർഭലപ്പെടുത്തി കേരളത്തിൽ തുടർച്ചയായി ഭരണം കരസ്ഥമാക്കാനുള്ള ദുഷിച്ച രാഷ്ട്രീയമാണ് സിപിഎം കളിക്കുന്നത്. ഈ അവസരവാദ നിലപാടിനെതിരെ കേരളീയ സമൂഹം വിധിയെഴുതുമെന്നും കൺവെൻഷനിൽ സംസാരിച്ചവർ അഭിപ്രായപ്പെട്ടു. റിയാദ് കെഎംസിസി സെൻട്രൽ കമ്മിറ്റി ഓർഗനൈസിംഗ് സെക്രട്ടറി സത്താർ താമരത്ത് മുഖ്യപ്രഭാഷണം നിർവ്വഹിച്ചു.
ക്യാമ്പയിൻ പ്രവർത്തനങ്ങൾക്കുള്ള കർമ്മപദ്ധതികൾക്കും യോഗം അംഗീകാരം നൽകി. റിയാദിലെ വിവിധ ഏരിയകളിൽ കൺവെൻഷനുകൾ, ജില്ലാ യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റികളുടെ നേതൃത്വത്തിൽ ജില്ല കൺവെൻഷനുകൾ, പാർലിമെന്റ് മണ്ഡലം യോഗങ്ങൾ, ലേബർ ക്യാമ്പുകൾ കേന്ദ്രീകരിച്ച് വിവിധ ഭാഷകളിൽ തയ്യാറാക്കിയ ലഖുലേഘകളുടെ വിതരണം. സോഷ്യൽ മീഡിയ പ്രചരണം, പ്രവാസികളുടെ താമസ സ്ഥലം സന്ദർശനം എന്നിവയാണ് പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. പദ്ധതി രേഖ യുഡിഎഫ് കോ ഓഡിനേഷൻ കമ്മിറ്റി കൺവീനർ സുരേഷ് ശങ്കർ അവതരിപ്പിച്ചു.
കേരളത്തിലെ ഇരുപത് യുഡിഎഫ് സ്ഥാനാർത്ഥികളുടെയും വോട്ടഭ്യർത്ഥിച്ചിട്ടുള്ള വീഡിയോ സന്ദേശം വേദിയിൽ പ്രദർശിപ്പിച്ചു.  സ്ഥാനാർത്ഥികളുടെ പോസ്റ്റർ ഉയർത്തി മുദ്രാവാക്യം വിളിച്ചതും പ്രവർത്തകർക്ക് ആവേശം നൽകി. യുഡിഎഫ് വൈസ് ചെയർമാൻ ഫൈസൽ ബാഹസൻ ആമുഖ പ്രഭാഷണം നിർവ്വഹിച്ചു.യുഡിഎഫ് മുന്നണി ഭാരവാഹികളായ കുഞ്ഞികുമ്പള, കെ കെ കോയാമുഹാജി, സലീം കളക്കര, ഉസ്മാൻ അലി പാലത്തിങ്ങൽ, റഷീദ് കൊളത്തറ, മുജീബ് ഉപ്പട, അസ്‌കർ കണ്ണൂർ, ഷാജി സോന, അബ്ദുറഹ്മാൻ ഫാറൂഖ്, അഡ്വ അനീർ ബാബു എന്നിവർ പ്രസംഗിച്ചു. യുഡിഎഫ് കോ ഓർഡിനേഷൻ കമ്മിറ്റി ജനറൽ കൺവീനർ ഷുഹൈബ് പനങ്ങാങ്ങര സ്വാഗതവും, കെകെ തോമസ് നന്ദിയും പറഞ്ഞു.

Continue Reading

Trending