Connect with us

More

സിറിയയില്‍ ഐഎസ് ക്രൂരത, കുരുതിയ്ക്ക് ഇരയായത് 128 പേര്‍

Published

on

 

ദമസ്‌ക്കസ്: സിറിയയില്‍ നിന്നു തോറ്റു മടങ്ങുന്നതിനു മുന്‍പ് സാധാരണക്കാരെ കൂട്ടക്കുരുതിയ്ക്ക് ഇരയാക്കി ഐഎസ് തീവ്രവാദികള്‍. 20 ദിവസത്തിനകം 128 പേരെയാണ് ഐഎസ് ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമന്‍ റൈറ്റ്‌സ് സന്നദ്ധ പുറത്തു വിട്ട റിപ്പോര്‍ട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങള്‍.
മേഖലയിലെ സംഭവവികാസങ്ങള്‍ സ്ഥിരമായി നിരീക്ഷിക്കുന്ന ബ്രിട്ടന്‍ ആസ്ഥാനമായുള്ള സംഘടനയാണിത്. സിറിയയിലെ അല്‍–ക്വാറ്യടയ്ന്‍ നഗരത്തിലെ ജനങ്ങള്‍ക്കു നേരെയാണ് ഈ ക്രൂരത അരങ്ങേറിയതെന്നും സന്നദ്ധസംഘടന വ്യക്തമാക്കുന്നു. എന്നാല്‍ ഇതു സംബന്ധിച്ചു സര്‍ക്കാര്‍ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. ഒക്ടോബര്‍ ആദ്യമാണ് സൈന്യത്തില്‍നിന്ന് ഐഎസ് ഭീകരര്‍ അല്‍–ക്വാറ്യടയ്ന്‍ നഗരം തിരിച്ചുപിടിച്ചത്. തുടര്‍ന്നായിരുന്നു ജനങ്ങള്‍ക്കു നേരെ ക്രൂരത. 48 മണിക്കൂറിനകം 83 പേര്‍ ഭീകരരുടെ തോക്കിനിരയായി. ഭരണകൂടത്തിന്റെ ഇടനിലക്കാരായി പ്രവര്‍ത്തിച്ചുവെന്നാരോപിച്ചായിരുന്നു കൊലപാതകങ്ങള്‍. മൂന്നാഴ്ചയോളം ഈ അതിക്രമം തുടര്‍ന്നു. പലരെയും ദിവസങ്ങളോളം ക്രൂരമായ മര്‍ദ്ദനത്തിന് ഇരയാക്കിയ ശേഷമാണ് കൊലപ്പെടുത്തിയതെന്നും റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
ജനങ്ങളെ കൊന്നെടുക്കുകയും തടവിലാക്കുകയും ചെയ്തതിനു പിന്നാലെയാണ് സിറിയന്‍ ഡെമോക്രാറ്റിക് ഫോഴ്‌സ് അല്‍–ക്വാറ്യടയ്‌നിലേക്ക് ഇരച്ചെത്തിയത്. ഇക്കഴിഞ്ഞ ശനിയാഴ്ചയോടെ നഗരം പൂര്‍ണമായും സൈന്യത്തിന്റെ അധീനതയിലായി. ഐഎസ് ഭീകരരെ മേഖലയില്‍ നിന്നു പൂര്‍ണമായും ഇല്ലാതാക്കിയെന്നും സൈന്യം അറിയിച്ചു.
സിറിയയുടെ കിഴക്കുള്ള ദെയ്ര്‍ അല്‍ സോര്‍ നഗരത്തില്‍ നിന്ന് 300 കിലോമീറ്റര്‍ മാറിയാണ് അല്‍–ക്വാറ്യടയ്ന്‍ നഗരം. റാഖയില്‍ നിന്ന് ഐഎസിനെ തുരത്തിയതിനു ശേഷം ഇപ്പോള്‍ ദെയ്ര്‍–അല്‍ സോര്‍ കേന്ദ്രീകരിച്ചാണ് ഐഎസിനെതിരെയുള്ള സൈന്യത്തിന്റെ പോരാട്ടം. റഷ്യന്‍ വ്യോമസേനയും ഇറാന്‍ സൈന്യവും ഇവിടെ സിറിയയ്ക്കു പിന്തുണയുമായെത്തിയിട്ടുണ്ട്. യുഫ്രട്ടീസ് നദിയുടെ കിഴക്കന്‍ തീരത്തുള്ള അല്‍–ഒമര്‍ എണ്ണപ്പാടം ഐഎസ് ഭീകരരില്‍ നിന്ന് സൈന്യം പിടിച്ചെടുത്തു കഴിഞ്ഞു. സിറിയയിലെ ഏറ്റവും വലിയ എണ്ണപ്പാടമാണിത്.

kerala

തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് അപകടം; ടെക്‌നീഷ്യന് പരിക്കേറ്റു

ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്

Published

on

തിരുവനന്തപുരം; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിത്തെറിച്ചു. അനസ്‌തേഷ്യ വിഭാഗത്തിലെ ജീവനക്കാരിക്കാണ് പരിക്കേറ്റത്. ഇന്നലെ ഉച്ചയോടെയായിരുന്നു അപകടം സംഭവിച്ചത്. മെഡിക്കല്‍ കോളേജില്‍ ഇത് രണ്ടാം തവണയാണ് ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിക്കുന്നത്.

മുന്‍പും തിരുവനന്തപുരം എസ്എടി ആശുപത്രിയില്‍ ഓക്‌സിജന്‍ സിലിണ്ടറിലെ ഫ്‌ളോ മീറ്റര്‍ പൊട്ടിതെറിച്ച് പരിക്കേറ്റിരുന്നു. ആശുപത്രിയിലെ നഴ്‌സിങ് അസിസ്റ്റന്റ ഷൈലക്കാണ് പരിക്കേറ്റത്. ഇവരുടെ കണ്ണിന്് ഗുരുതരമായ പരിക്കേറ്റു. ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണ് അപകടമുണ്ടായത്.

Continue Reading

Health

സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്നു; ഈ മാസം റിപ്പോര്‍ട്ട് ചെയ്തത് 273 കേസുകള്‍

കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ വീണ്ടും കുത്തനെ കൂടി. ഇതുവരെ മെയ് മാസത്തില്‍ റിപ്പോര്‍ട്ട് ചെയ്തത് 273 കോവിഡ് കേസുകളാണ്.തിങ്കളാഴ്ച്ച ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ 59 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളതെന്നാണ് റിപ്പോര്‍ട്ട്. കോവിഡ് ബാധിച്ച് ഒരാള്‍ മരണപ്പെടുകയും ചെയ്തു. ഈ മാസം രണ്ടാമത്തെ ആഴ്ചയില്‍ 69 പേര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു. രാജ്യത്തൊട്ടകെ ചികിത്സ തേടിയത് 164 പേരാണ്.

അതേസമയം കോവിഡ് കേസുകള്‍ ഇടവേളകളില്‍ വര്‍ധിക്കുന്നത് സ്വാഭാവികമാണെന്നും ആശങ്ക വേണ്ടന്നും ആരോഗ്യ വിദഗ്ധര്‍ വ്യക്തമാക്കി. ആരോഗ്യമന്ത്രാലയം കണക്കുകള്‍ പ്രകാരം കുടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കേരളത്തിലാണ്. മറ്റു സംസ്ഥാനങ്ങളായ തമിഴ്‌നാട് 34, മഹാരാഷ്ട്ര-44 കാവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. കേരളത്തില്‍ കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് കോട്ടയത്താണ്. കോട്ടയം-82,തിരുവനന്തപുരം-73,എറണാകുളം-49,പത്തനംതിട്ട-30,തൃശ്ശൂര്‍-26 എന്നിങ്ങനെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, കാസര്‍കോടും കണ്ണൂരും റെഡ് അലേര്‍ട്ട് തുടരും

കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും

Published

on

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയില്‍ മാറ്റം. കാസര്‍കോട്, കണ്ണൂര്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് തുടരും. ബാക്കിയുള്ള 12 ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു.

നാളെ (25-05-2025) അഞ്ച് വടക്കന്‍ ജില്ലകളില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കാസര്‍കോടിനും കണ്ണൂരിനും പുറമെ മലപ്പുറം, വയനാട്, കോഴിക്കോട് ജില്ലകളിലാണ് റെഡ് അലേര്‍ട്ട് മുന്നറിയിപ്പ് നല്‍കിയത്. മറ്റ് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടാണ്. അതേസമയം തിങ്കളാഴ്ച്ച (26-5-2025) ആലപ്പുഴ, കൊല്ലം, തിരുവനന്തപുരം ജില്ലകളിലൊഴികെ ബാക്കി ജില്ലകളിലെല്ലാം റെഡ് അലേര്‍ട്ടാണ്. ഈ മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് തുടരും.

പതിവ് തെറ്റിച്ച് സംസ്ഥാനത്ത് ഇത്തവണ നേരത്തെ മണ്‍സൂണ്‍ എത്തിയിരിക്കുകയാണ്.പതിനാറ് വര്‍ഷത്തിന് ശേഷമാണ് സംസ്ഥാനത്ത് കാലവര്‍ഷം ഇത്ര നേരത്തെയെത്തുന്നത്. 2009 ലും 2001 ലും മെയ് 23 ഓടെ കേരളത്തില്‍ മണ്‍സൂണ്‍ എത്തിയിരുന്നു. ജൂണ്‍ 1 നാണ് സാധാരണഗതിയില്‍ കാലാവര്‍ഷത്തിന്റെ വരവ് കണക്കാക്കുന്നത്. 1918ലാണ് ഏറ്റവും നേരത്തെ (മെയ് 11 ന്) മണ്‍സൂണ്‍ എത്തിയത്. ഏറ്റവും വൈകി മണ്‍സൂണ്‍ എത്തിയത് 1972ലായിരുന്നു. അന്ന് ജൂണ്‍ 18നാണ് മണ്‍സൂണ്‍ കേരള തീരം തൊട്ടത്. കഴിഞ്ഞ 25 വര്‍ഷത്തിനിടെ ഏറ്റവും വൈകി കാലവര്‍ഷം എത്തിയത് 2016 ലായിരുന്നു. ജൂണ്‍ 9 നായിരുന്നു 2016 ല്‍ മണ്‍സൂണ്‍ എത്തിയത്. 1975ന് ശേഷമുള്ള തീയതികള്‍ പരിശോധിക്കുമ്പോള്‍ മണ്‍സൂണ്‍ ആദ്യമായി നേരത്തെ എത്തിയത് 1990ലായിരുന്നു.

Continue Reading

Trending