ഐഎസ്എലില്‍ സീസണിലെ ആദ്യജയം ലക്ഷ്യമിട്ട് കേരള ബ്ലാസ്റ്റേഴ്‌സും എഫ്‌സി ഇന്ന് ഗോവയെ നേരിടും. രണ്ടു സമനിലയും ഒരു തോല്‍വിയുമാണ് ഇരുടീമിന്റെയും സമ്പാദ്യം. രാത്രി ഏഴരക്കാണ് മല്‍സരം.

തുടര്‍ച്ചയായി രണ്ട് സമനില വഴങ്ങിയ ബ്ലാസ്റ്റേഴ്‌സിന് ആത്മവിശ്വാസം വീണ്ടെടുക്കാന്‍ ജയത്തില്‍ കുറഞ്ഞതൊന്നും മതിയാകില്ല. നോര്‍ത്ത് ഈസ്റ്റിനെതിരായ മല്‍സരത്തില്‍ 2-0ന് ലീഡെടുത്ത ശേഷമാണ് സമനില വഴങ്ങിയത്.

ഒരേ ശൈലിയില്‍ കളിക്കുന്ന ടീമുകളാണ് ഗോവയും ബ്ലാസ്റ്റേഴ്‌സും.