പനാജി: ഇന്ത്യന്‍ സൂപ്പര്‍ ലീഗി 2020-21 സീസണിലെ മത്സരക്രമം പുറത്തുവിട്ടു. നവംബര്‍ 20 ന് ഗോവയിലാണ് കിക്ക് ഓഫ്. ഉദ്ഘാടന മത്സരത്തില്‍ കേരളാ ബ്ലാസ്റ്റേഴ്‌സും എടികെ മോഹന്‍ ബഗാനും നേരിടും. കോവിഡ് സാഹചര്യത്തില്‍ അടച്ചിട്ട സ്റ്റേഡിയങ്ങൡലാണ് മത്സരങ്ങള്‍ നടക്കുക എന്നതിനാല്‍ കാണികള്‍ക്ക് പ്രവേശനമുണ്ടാകില്ല.

ഗോവയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം, ഫതോര്‍ഡ്, ജിഎംസി അത്‌ലറ്റിക് സ്റ്റേഡിയം, തിലക് മൈതാന്‍ സ്റ്റേഡിയം എന്നിവിടങ്ങളിലാണ് മത്സരം നടക്കുക.നവംബര്‍ 26 ന് നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെതിരെയാണ് കേരളാ ബ്ലാസ്റ്റേഴ്‌സിന്റെ രണ്ടാം മത്സരം. ഡിസംബര്‍ 13 ന് കേരളാ ബ്ലാസ്റ്റേഴ്‌സ്-ബംഗളൂരു എഫ്‌സി പോരാട്ടം നടക്കും.

ഈസ്റ്റ് ബംഗാള്‍ കൂടി ഐഎസ്എല്ലിലെത്തി എന്നതാണ് ഈ സീസണിലെ പ്രത്യേകത. ഇതോടെ 11 ടീമുകള്‍ ഇത്തവണ മാറ്റുരക്കാനുണ്ടാകും. ടീമുകള്‍ ഗോവയില്‍ നിലവില്‍ പരിശീലനത്തിലാണ്.