Connect with us

News

ഗാസയിലെ സമ്പൂര്‍ണ ഉപരോധം ഇസ്രാഈലിന് തന്നെ തിരിച്ചടിയാകുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ഒബാമ

Published

on

ഗാസയിലെ സമ്പൂര്‍ണ ഉപരോധം ഇസ്രാഈലിന് തന്നെ തിരിച്ചടിയാകുമെന്ന് മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ബരാക് ഒബാമ പറഞ്ഞു.ഭക്ഷണവും വെള്ളവും നിഷേധിച്ചുള്ള ഇസ്രാഈലിന്റെ സമ്പൂര്‍ണ ഗാസ ഉപരോധം ഇസ്രയേലിന് തന്നെ തിരിച്ചടിയാകും.ഇസ്രാഈലിനോടുള്ളഫലസ്തീന്‍ ജനതയുടെ വിരോധം തലമുറകളോളം ഇക്കാരണത്താല്‍ നിലനില്‍ക്കുമെന്നും ഒബാമ കൂട്ടിച്ചേര്‍ത്തു.മാനുഷികസഹായം നിഷേധിക്കുന്ന ഏത് സൈനിക തന്ത്രവും ആത്യന്തികമായ തിരിച്ചടിയായി മാറാം. ബന്ദികളാക്കിയ ജനതയ്ക്ക് ഭക്ഷണം, വെള്ളം, വൈദ്യുതി തുടങ്ങിയവ നിഷേധിക്കുന്ന നടപടി മാനുഷിക പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കും. ഇസ്രാഈലിനെ കുറിച്ചുള്ളഫലസ്തീന്റെ മനോഭാവത്തെ തലമുറകളോളം ഇത് ബാധിക്കുകയും ഇസ്രാഈലിന് മേലുള്ള ആഗോള പിന്തുണ ഇല്ലാതാക്കുകയും ചെയ്യും. ഒബാമ ചൂണ്ടിക്കാട്ടി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണം കടത്തിയ കേസ്; പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പങ്കുണ്ടെന്ന് സംശയം

കുഴല്‍പ്പണം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യപ്രതി സല്‍മാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

Published

on

വയനാട്: മാനന്തവാടിയില്‍ പിടികൂടിയ മൂന്നേകാല്‍ കോടി രൂപയുടെ കുഴല്‍പ്പണം കേസില്‍ പൊലീസിനും പങ്കുണ്ടെന്ന സംശയം ശക്തമാകുന്നു. കുഴല്‍പ്പണം പിടിച്ചെടുത്തതിന് പിന്നാലെ മുഖ്യപ്രതി സല്‍മാന്‍ ഒരു പൊലീസ് ഉദ്യോഗസ്ഥനെ വിളിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഇതോടെ കേസില്‍ കൂടുതല്‍ ഏജന്‍സികള്‍ ചേര്‍ന്ന് അന്വേഷണം ആരംഭിച്ചു.

കഴിഞ്ഞ വ്യാഴാഴ്ച കോഴിക്കോട് കസ്റ്റംസും പൊലീസും ചേര്‍ന്നാണ് പണം പിടികൂടിയത്. ആദ്യം രണ്ട് പേരെയാണ് അറസ്റ്റ് ചെയ്തത്. ഇവരില്‍ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് കുഴല്‍പ്പണ ഇടപാടിന്റെ മുഖ്യസൂത്രധാരനായ സല്‍മാനെ പിന്നീട് അറസ്റ്റ് ചെയ്തത്.

ചോദ്യം ചെയ്യുന്നതിനിടെ സല്‍മാന്‍ പൊലീസിലെ ഒരു ഉദ്യോഗസ്ഥന്റെ പേരാണ് അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയത്. ഈ പൊലീസുകാരനുമായി സല്‍മാന് ഉണ്ടായ ഫോണ്‍ ബന്ധം സംശയങ്ങള്‍ക്ക് വഴിവെച്ചതോടെ കസ്റ്റംസ് പ്രത്യേക അന്വേഷണ നടപടികള്‍ ആരംഭിച്ചു.

Continue Reading

india

ദുബൈ എയര്‍ഷോയില്‍ തേജസ് വിമാനം തകര്‍ന്ന സംഭവം: അവസാന നിമിഷം രക്ഷപ്പെടാന്‍ ശ്രമിച്ചതായി റിപ്പോര്‍ട്ട്

അപകടത്തിന്റെ പുതിയ ദൃശ്യങ്ങള്‍ വിശകലനം ചെയ്താണ് ഈ വിലയിരുത്തല്‍.

Published

on

ന്യൂഡല്‍ഹി: ദുബൈ എയര്‍ഷോയിലുണ്ടായ ദുരന്തത്തില്‍ ഇന്ത്യയുടെ അഭിമാനമായ തേജസ് യുദ്ധവിമാനം തകര്‍ന്നുവീഴുന്നതിന് നിമിഷങ്ങള്‍ മുമ്പ് പൈലറ്റ് വിങ് കമാന്‍ഡര്‍ നമന്‍ഷ് ശ്യാല്‍ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നുവെന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്. അപകടത്തിന്റെ പുതിയ ദൃശ്യങ്ങള്‍ വിശകലനം ചെയ്താണ് ഈ വിലയിരുത്തല്‍.

വീഡിയോയില്‍ 49 മുതല്‍ 52 സെക്കന്‍ഡ് വരെയുള്ള ഭാഗത്ത്, വിമാനം നിലത്ത് ഇടിച്ച് പൊട്ടിത്തെറിക്കുന്ന സമയത്ത് പാരച്യൂട്ടിനോട് സാമ്യമുള്ള ഒരു വസ്തു കാണപ്പെടുന്നുവെന്ന് വിദഗ്ധര്‍ പറയുന്നു. ഇത് പൈലറ്റിന്റെ അവസാന നിമിഷ ശ്രമത്തിന് തെളിവാകാമെന്നാണ് വിലയിരുത്തല്‍. എന്നാല്‍ വിമാനം അതിവേഗത്തില്‍ താഴേക്ക് പതിച്ചതിനാല്‍ പൈലറ്റിന് പൂര്‍ണമായി പുറത്തേക്ക് എത്താന്‍ കഴിഞ്ഞില്ലെന്നാണ് സൂചന.

അതേസമയം, വീരമൃത്യു വരിച്ച നമന്‍ഷ് ശ്യാലിന്റെ സംസ്‌കാരം ഇന്ന് ഹിമാചല്‍ പ്രദേശിലെ നാട്ടില്‍ ഔദ്യോഗിക ബഹുമതികളോടെ നടക്കും. സുലൂര്‍ ബേസ് ക്യാമ്പില്‍ നിന്ന് മൃതദേഹം ഇന്നലെ നാട്ടിലെത്തി. വ്യോമ അഭ്യാസത്തിന്റെ ദൃശ്യങ്ങള്‍ യൂട്യൂബില്‍ കാണുന്നതിനിടെയാണ് തേജസ് തകര്‍ന്നുവെന്ന വാര്‍ത്ത പിതാവിന് ലഭിച്ചത്.

എയര്‍ ഷോ ആരംഭിക്കുന്നതിന് തൊട്ടുമുമ്പ് പ്രതിരോധ സഹമന്ത്രി സഞ്ജു സേത്ത്, ഇന്ത്യന്‍ നയതന്ത്ര പ്രതിനിധി ദീപക് മിത്തല്‍, അഡീഷണല്‍ സെക്രട്ടറി അസീം മഹാജന്‍ എന്നിവരോടൊപ്പം നമന്‍ഷ് ശ്യാല്‍ നില്‍ക്കുന്ന ദൃശ്യവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു.

അപകടം പ്രാദേശിക സമയം 2.15ഓടെയാണ് നടന്നത്. സംഭവത്തെ കുറിച്ച് വ്യോമസേന നടത്തുന്ന അന്വേഷണം പുരോഗമിക്കുകയാണ്. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് കണ്ടെത്താന്‍ ദുബൈ ഏവിയേഷന്‍ വകുപ്പിന്റെ സഹായം തേടിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

24 വര്‍ഷത്തെ വികസനശേഷം സേവനത്തില്‍ എത്തിയ തേജസ് യുദ്ധവിമാനത്തിന്റെ രണ്ടാമത്തെ അപകടമാണ് ഇത്. കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ ജയ്‌സാല്‍മീറില്‍ നടന്ന അപകടമാണ് ആദ്യത്തേത്. എച്ച്.എ.എല്‍എ.ഡി.എ സംയുക്തമായി വികസിപ്പിച്ച, വിദേശ എന്‍ജിന്‍ ഉപയോഗിക്കുന്നതായിട്ടും ഇന്ത്യയുടെ ആദ്യ തദ്ദേശീയ യുദ്ധവിമാനം എന്ന നിലയില്‍ തേജസ് ശ്രദ്ധേയമാണ്.

 

Continue Reading

kerala

പാലക്കാട് സിപിഐഎം പ്രവര്‍ത്തകന്‍ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ ജീവനൊടുക്കിയ നിലയില്‍

പാലക്കാട് പടലിക്കാട് സ്വദേശി ശിവനെ (40) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

Published

on

പാലക്കാട് തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസില്‍ സിപിഐഎം പ്രവര്‍ത്തകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാലക്കാട് പടലിക്കാട് സ്വദേശി ശിവനെ (40) ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്ന് രാവിലെയാണ് സംഭവം.

മരുതറോഡ് പഞ്ചായത്തിലെ നാലാം വാര്‍ഡായ പടലിക്കാട് റോഡരികില്‍ തെരഞ്ഞെടുപ്പ് പ്രവര്‍ത്തങ്ങള്‍ക്കായി നിര്‍മ്മിച്ച ഓഫീസില്‍ തൂങ്ങിമരിക്കുകയായിരുന്നു. മരണകാരണം സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു.

Continue Reading

Trending