പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പി നേതാക്കളെയും പരിഹാസിച്ചു കൊണ്ട് കോണ്‍ഗ്രസ്സ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്ത്. പ്രധാനമന്ത്രിെയ പോലെ വാഗ്ദാനങ്ങള്‍ നല്‍കി സംസാരിക്കാന്‍ താന്‍ കുറച്ചു വര്‍ഷമെടുക്കുമെന്നും. എന്നാല്‍ ജനങ്ങളുടെ പ്രശ്‌നം കേള്‍ക്കാന്‍ താന്‍ തയ്യാറാണെന്നും ആ പ്രശ്‌നങ്ങളുടെ പരിഹാരത്തിനായിരിക്കും തന്റെ മുന്‍ഗണന എന്നും രാഹുല്‍ പറഞ്ഞു.
കോണ്‍ഗ്രസ്സും ബി.ജെ.പി യും തമ്മില്‍ അടിസ്ഥാനപരമായി ഒരു വിത്യാസമാണുള്ളത്. അവര്‍ ലക്ചറുകള്‍ നല്‍കുന്നു. എന്നാല്‍ അവര്‍ക്ക് നിങ്ങളെ കേള്‍ക്കുന്നതില്‍ താല്‍പര്യമില്ല. അവര്‍ ഉച്ചഭാഷിണി പോലെയാണ് നിര്‍മ്മിക്കപ്പെട്ടിട്ടുള്ളത്. അവര്‍ നിങ്ങളോട് നല്ല ഭാഷയില്‍ സംസാരിക്കും. പക്ഷേ കാര്യങ്ങള്‍ ചെയ്യില്ല. എനിക്ക് മോദിയെപ്പോലെ ലക്ചറുകള്‍ എടുക്കാന്‍ വര്‍ഷങ്ങള്‍ വേണ്ടി വരുമെന്നും സൂറത്തില്‍ വ്യാവസായിക പ്രതിനിധികള്‍ക്കു മുമ്പില്‍ രാഹുല്‍ പറഞ്ഞു.