kerala
ഉത്രാടമായല്ലോ… ഓണക്കിറ്റ് എവിടെ?
നാളെയാണ് ഉത്രാടം. ഓണത്തിന്റെ അവസാന ഒരുക്കങ്ങള്‍ക്കുള്ള ദിവസം. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് ഇനിയും തയാറായില്ല.
തിരുവനന്തപുരം: നാളെയാണ് ഉത്രാടം. ഓണത്തിന്റെ അവസാന ഒരുക്കങ്ങള്‍ക്കുള്ള ദിവസം. സാമ്പത്തികമായി ഏറ്റവും പിന്നാക്കം നില്‍ക്കുന്ന മഞ്ഞ റേഷന്‍ കാര്‍ഡ് ഉടമകള്‍ക്ക് പ്രഖ്യാപിച്ച സൗജന്യ ഓണക്കിറ്റ് ഇനിയും തയാറായില്ല. ഓണക്കിറ്റ് വിതരണം പ്രതിസന്ധി മറികടക്കാന്‍ ഇന്നലത്തെ പകല്‍ മുഴുവന്‍ തിരക്കിട്ട നീക്കങ്ങങ്ങളിലായിരുന്നു സപ്ലൈകോ. ഇനിയും മില്‍മ പായസം മിക്‌സ് എത്തിക്കാത്ത ഇടങ്ങളില്‍ മറ്റ് കമ്പനികളുടെ പായസം മിക്‌സ് വാങ്ങാന്‍ നിര്‍ദേശം നല്‍കി. വലിയ വില വ്യത്യസം ഇല്ലാത്ത പായസം മിക്‌സ് വാങ്ങാനാണ് നിര്‍ദേശം. കറി പൊടികള്‍ കിട്ടാത്ത സ്ഥലങ്ങളിലും മറ്റ് കമ്പനികളുടെ വാങ്ങാനും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
അതേസമയം മില്‍മയുടെ നെയ്യ് എല്ലായിടങ്ങളിലും എത്തിച്ചതായി സപ്ലൈകോ അവകാശപ്പെടുന്നു. ഓരോ ദിവസവും ‘നാളെ കിറ്റ് നല്‍കാനാകു’മെന്നാണ് ഭക്ഷ്യമന്ത്രി പറയുന്നത്. ഇത്തരത്തില്‍ ജി.ആര്‍ അനില്‍ വാക്കുമാറ്റിപ്പറഞ്ഞത് നാലു പ്രാവശ്യമാണ്. ഇതിനിടെ ഓണക്കിറ്റ് വിതരണത്തില്‍ മൂന്നാം ദിനവും പ്രതിസന്ധി തുടര്‍ന്ന സാഹചര്യത്തിലാണ് പ്രശ്‌ന പരിഹാരത്തിനായി സപ്ലൈകോ നീക്കങ്ങള്‍ തുടങ്ങിയത്. ഒടുവിലത്തെ കണക്ക് പ്രകാരം അരലക്ഷത്തോളം കിറ്റുകള്‍ മാത്രമാണ് വിതരണം ചെയ്തത്. തിരുവനന്തപുരം ജില്ലയിലാണ് കൂടുതല്‍ കിറ്റുകള്‍ നല്‍കിയത്. പാലക്കാട്, മലപ്പുറം, കോഴിക്കോട്, കൊല്ലം ജില്ലകളില്‍ 5000 കിറ്റുകള്‍ വിതരണം ചെയ്തു. കിറ്റ് വിതരണത്തില്‍ ഏറ്റവും പിന്നില്‍ കോട്ടയം ജില്ലയാണ്. തിങ്കളാഴ്ചയോടെ മാത്രമേ മുഴുവന്‍ കിറ്റുകളും വിതരണം ചെയ്യാനാകൂ എന്നാണ് ഭക്ഷ്യസിവില്‍ സപ്ലൈസ് വകുപ്പ് അറിയിക്കുന്നത്.
വെള്ളിയാഴ്ച മന്ത്രി വിളിച്ചുചേര്‍ത്ത അടിയന്തര യോഗത്തില്‍ ഇന്നലെ ഉച്ചയോടെ കിറ്റുകള്‍ റേഷന്‍ കടകളിലെത്തിക്കണമെന്നായിരുന്നു നിര്‍ദേശം. എന്നാല്‍ മൂന്ന് ലക്ഷത്തോളം കിറ്റുകളുടെ പാക്കിംഗ് ജോലി ഇനിയും ബാക്കിയുണ്ട്. ഓണത്തിന് മുമ്പെങ്കിലും കിറ്റ് കിട്ടുമോ എന്ന ആശങ്കയും കനക്കുകയാണ്.
kerala
വയനാട് പച്ചിലക്കാട്ടിലെ കടുവയെ മയക്കുവെടി വെക്കാന്‍ ഉത്തരവിട്ട് വനം വകുപ്പ്
മയക്കുവെടിവെച്ച് പിടികൂടിയതിന് ശേഷം പരിക്ക് പറ്റിയ കടുവയാണെങ്കില്‍ ചികിത്സ നല്‍കി ഉള്‍വനത്തിലേക്ക് കടത്തിവിടും
വയനാട് പച്ചിലക്കാട് കടുവയെ മയക്കുവെടി വെക്കാന്‍ ഉത്തരവിട്ട് വനം വകുപ്പ്. നോര്‍ത്ത് വയനാട് ഫോറസ്റ്റ് ഓഫീസര്‍, കണ്ണൂര്‍ നോര്‍ത്തേണ്‍ സര്‍ക്കിള്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും മയക്കുവെടി വെക്കുക. മയക്കുവെടിവെച്ച് പിടികൂടിയതിന് ശേഷം പരിക്ക് പറ്റിയ കടുവയാണെങ്കില്‍ ചികിത്സ നല്‍കി ഉള്‍വനത്തിലേക്ക് കടത്തിവിടും. കൂട് സ്ഥാപിച്ച് പിടികൂടാനുള്ള ശ്രമങ്ങള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് മയക്കുവെടി വെക്കാന്‍ തീരുമാനിച്ചത്.
kerala
എഡിഎം നവീന്‍ ബാബുവിന്റെ മരണം; തുടരന്വേഷണം ആവശ്യപ്പെട്ട് ഹരജി നല്‍കി കുടുംബം
പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഭാര്യ മഞ്ജുഷ നല്‍കിയ ഹരജിയില്‍ പറയുന്നു.
എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ട് കോടതിയില്‍ കുടുംബം ഹരജി നല്‍കി. അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന എസിപി രത്‌നകുമാറിന്റെ രാഷ്ട്രീയബന്ധം ചൂണ്ടിക്കാട്ടിയാണ് തലശ്ശേരി സെഷന്‍സ് കോടതിയില്‍ കുടുംബം ഹരജി നല്‍കിയത്. പ്രത്യേക സംഘത്തിന്റെ അന്വേഷണത്തില്‍ രാഷ്ട്രീയ ഇടപെടലുണ്ടെന്നും ഭാര്യ മഞ്ജുഷ നല്‍കിയ ഹരജിയില്‍ പറയുന്നു. ഇക്കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ സിപിഎം സ്ഥാനാര്‍ഥിയായിരുന്നു എസിപി രത്‌നകുമാര്‍.
പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവനായിരുന്ന രത്‌നകുമാറിന്റെ രാഷ്ട്രീയ ബന്ധം സിപിഎം നേതാവും മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റുമായ പി.പി ദിവ്യക്കെതിരെയുള്ള അന്വേഷണം അട്ടിമറിക്കപെട്ടിരിക്കാം എന്നാണ് ഹരജിയില്‍ പ്രധാനമായും പറയുന്നത്. നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കുറ്റപത്രം പ്രത്യേക അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഇതിനെ തുടര്‍ന്നാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ തുടരന്വേഷണം ആവശ്യപ്പെട്ട് സെഷന്‍സ് കോടതിയെ സമീപിച്ചിരിക്കുന്നത്. നേരത്തെ സിബിഐ അന്വേഷണം വേണമെന്ന കുടുംബത്തിന്റെ അന്വേഷണം സുപ്രിം കോടതി തള്ളിയിരുന്നു
kerala
കാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
സാബിർ, ഹസീബ് തുടങ്ങിയ അഞ്ചോശം സി.പി.എം പ്രവർത്തകർ ഇരുമ്പ് വടി, വടിവാൾ, സൈക്കിൾചെയിൻ എന്നിവ കൊണ്ട് അതി ക്രൂരമായി മർദിക്കുകയായിരുന്നു.
കാഞ്ഞങ്ങാട്: പരാജയത്തിൽ വിറളിപൂണ്ട സി.പി.എമ്മുകാർ സംസ്ഥാന വ്യാപകമായി അക്രമം തുടരുന്നു. കാഞ്ഞങ്ങാട് കല്ലൂരാവി പഴയ കടപ്പുറം 35,37 വാർഡുകളിലെ തെരഞ്ഞെടുപ്പ് ആഹ്ലാദ പ്രകടനത്തിന് പോയ പിഞ്ചു കുട്ടികളായ ഹംസ(12) നാസിഫ് (14)സിനാൻ മുണ്ടത്തോട് (14) എന്നിവരെ പഴയ കടപ്പുറത്തെ സാബിർ, ഹസീബ് തുടങ്ങിയ അഞ്ചോശം സി.പി.എം പ്രവർത്തകർ ഇരുമ്പ് വടി, വടിവാൾ, സൈക്കിൾചെയിൻ എന്നിവ കൊണ്ട് അതി ക്രൂരമായി മർദിക്കുകയായിരുന്നു. പരിക്കേറ്റ കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികൾക്കെതിരെ കേസെടുത്തിട്ടുണ്ട്.
-
kerala1 day agoമതസഹോദര്യത്തിന്റെ പേരില്‍ ക്ഷേത്ര നടയിലുള്ള ബാങ്ക് വിളി തടയണം, അടുത്ത വര്‍ഷം മുതല്‍ പച്ചപ്പള്ളിയും പാടില്ല -കെ.പി.ശശികല
-
india22 hours agoബിഹാറില്‍ നിയമന ഉത്തരവ് കൈമാറുന്നതിനിടെ വനിത ഡോക്ടറുടെ നിഖാബ് വലിച്ചുമാറ്റി നിതീഷ് കുമാര്‍
-
india1 day agoമെസ്സിയുടെ ഇന്ത്യാ പര്യടനത്തിന് കൊടിയിറക്കം; മോദിയുമായുള്ള കൂടിക്കാഴ്ച നടന്നില്ല
-
kerala1 day agoകുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒരുലക്ഷമാകാന്‍ വെറും 720 രൂപ മാത്രം
-
kerala12 hours ago14 ജില്ലകളിലും തദ്ദേശ അംഗങ്ങളുമായി മുവായിരവും കടന്ന് മുസ്ലിം ലീഗ്
-
kerala1 day agoഇന്ത്യൻ സ്വാതന്ത്ര്യസമര ചരിത്രം ഞങ്ങളുടെ വർത്തമാനകാലത്തിന്റെ കണ്ണാടിയാണ്: പലസ്തീൻ അംബാസഡർ
-
india24 hours agoതൊഴിലുറപ്പ് പദ്ധതിയുടെ പേര് മാറ്റുന്നത് ഗാന്ധിജിയോടുള്ള വെറുപ്പ് കാരണം: എംകെ സ്റ്റാലിന്
-
india2 days ago‘മനുസ്മൃതിയും ആർഎസ്എസ് ആശയങ്ങളും രാജ്യത്തെ നശിപ്പിക്കും’; വോട്ട് മോഷ്ടാക്കളെ പുറത്താക്കണമെന്ന് മല്ലികാർജുൻ ഖാർഗെ
