Connect with us

News

ജാര്‍ഖണ്ഡില്‍ മുസ്്‌ലിംലീഗ് തെരഞ്ഞെടുപ്പ്; പ്രചാരണ സമ്മേളനങ്ങളില്‍ ആയിരങ്ങള്‍

Published

on

ലുഖ്മാന്‍ മമ്പാട്

റാഞ്ചി (ജാര്‍ഖണ്ഡ്): ലോക് സഭാ തെരഞ്ഞെടുപ്പില്‍ ജാര്‍ഖണ്ഡില്‍ മത്സരിക്കുമെന്ന മുസ്്‌ലിംലീഗ് പ്രഖ്യാപനത്തിന് വിവിധ തുറകളില്‍ നിന്ന് മികച്ച പ്രതികരണം. ആദിവാസി മുസ്്‌ലിം നേതാക്കളും എം.എല്‍.എമാരും മുന്‍ എം.എല്‍.എമാരും ഉള്‍പ്പെടെയുള്ളവര്‍ പിന്തുണയുമായി രംഗത്തെത്തിയത് ബി.ജെ.പിക്ക് എതിരായ മുന്നേറ്റം തീര്‍ക്കും. ഏഴു മണ്ഡലങ്ങളിലും മുസ്്‌ലിം ആദിവാസി ദളിത് നേതാക്കളെ രംഗത്തിറക്കാനുളള ചര്‍ച്ചകള്‍ അന്തിമ ഘട്ടത്തിലാണ്.

14 ലോക്‌സഭ മണ്ഡലങ്ങളുള്ള ജാര്‍ഖണ്ഡില്‍ നിലവില്‍ 12ഉം ബി.ജെ.പിയുടെ കൈവശമാണ്. രണ്ടെണ്ണം ജെ.എം.എമ്മിനും. സംസ്ഥാന ഭരണവും ബി.ജെ.പിക്കാണ്. പൊതുവെ വികസനം എത്തിനോക്കിയിട്ടില്ലാത്ത പ്രദേശങ്ങളുളള ഇവിടെ കേന്ദ്ര-സംസ്ഥാന ഭരണകൂടങ്ങള്‍ക്ക് എതിരായ വികാരം ശക്തമാണ്. 24% മുസ്്‌ലിംകളും 32% ആദിവാസികളും 12% പട്ടിക ജാതിക്കാരും ഉള്‍ക്കൊള്ളുന്നുണ്ടെങ്കിലും ഭരണത്തിലും ഉന്നത തൊഴിലിലും സവര്‍ണ്ണരുടെ മേല്‍ക്കോയ്മയാണ്.

മൂന്നു ലക്ഷത്തിലേറെ മുസ്്‌ലിം ജനസംഖ്യയും അത്രത്തോളം പട്ടിക വര്‍ഗക്കാരും ഉള്ള വിവിധ മണ്ഡലങ്ങളുണ്ട്. റാഞ്ചി, രാജ് മഹല്‍, ജംഷദ്പൂര്‍, കൊടര്‍മ്മ, ഗോഡ്ഡ, ദുംക്ക എന്നിവക്ക് പുറമെ ഹസാദി ബാഗ്, ചത്ര, പലാഴു എന്നിവയിലേതെങ്കിലും ഒന്നിലും ഉള്‍പ്പെടെ ഏഴു മണ്ഡലങ്ങളിലാണ് മുസ്്‌ലിംലീഗ് മത്സരിക്കുന്നത്. കോണ്‍ഗ്രസ്സ്, ജെ.എം.എം, ആര്‍.ജെ.ഡി മഹാ സഖ്യത്തിനു ശ്രമം നടക്കുന്നുണ്ടെങ്കിലും സീറ്റു ധാരണയെ ചൊല്ലി ചര്‍ച്ച വഴിമുട്ടിയിരിക്കുകയാണ്.

കഴിഞ്ഞ തവണ നിയമ സഭാ തെരഞ്ഞെടുപ്പില്‍ 15000 വോട്ടുകള്‍ നേടിയ ആദിവാസി നേതാവ് കൃഷ്ണ സിംഗും ദളിത് നേതാവ് അഞ്ജനി കുമാര്‍ സിന്‍ഹയും ഉല്‍പ്പെടെ പ്രമുഖ നേതാക്കള്‍ മുസ്്‌ലിംലീഗില്‍ ചേര്‍ന്നത് വിവിധ വിഭാഗങ്ങള്‍ക്കിടിയിളും മാധ്യമങ്ങളിലും ചര്‍ച്ചയാണ്. സംസ്ഥാനത്ത് മുസ്്‌ലിം ലീഗ് നടപ്പാക്കുന്ന ബഹുമുഖ പദ്ധതികള്‍ മത ജാതി ഭേതമന്യെ എല്ലാവരുടെയും പ്രശംസയാണ് പിടിച്ചു പറ്റുന്നത്. താമസിച്ചു പഠിക്കുന്നതും അല്ലാത്തതുമായ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, കുടിവെള്ള പദ്ധതികള്‍, ഭവന പദ്ധതികള്‍ എന്നിവയെല്ലാം പുത്തനുണര്‍വാണ് സൃഷ്ടിച്ചത്. ശിഹാബ് തങ്ങളുടെ പേരില്‍ പതിനായിരം വീടുകളുടെ അറ്റകുറ്റ പണികളാണ് നടന്നുകൊണ്ടിരിക്കുന്നത്.

മത്സര രംഗത്തേക്ക് ഇറങ്ങാന്‍ തീരുമാച്ചതോടെ വര്‍ധിത ആവേശത്തോടെയാണ് മുസ്്‌ലിംലീഗ് പ്രവര്‍ത്തകര്‍ കര്‍മ്മ രംഗത്തിറങ്ങിയത്. കോഡര്‍മ ലോക്‌സഭാ മണ്ഡലത്തിലെ ആയിരങ്ങള്‍ ഒഴുകിയെത്തിയ മഹാ സമ്മേളനം മുസ്്‌ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് മുഫ്തി സയ്യിദ് ആലം അധ്യക്ഷത വഹിച്ചു. സംസ്ഥാന പ്രസിഡന്റ് സയ്യിദ് അംജദ് അലി ഖാന്‍, ജനറല്‍ സെക്രട്ടറി മുഹമ്മദ് സാജിദ് ആലം, യു.പി മുന്‍ പ്രസിന്റും ഇഗ്നോ മുന്‍ പ്രോ വൈസ് ചാന്‍സിലറുമായ ഡോ.ബഷീര്‍ അഹമ്മദ് ഖാന്‍, മുഹമ്മദ് കോയ തിരുന്നാവാഴ, അഹമ്മദ് മൂസ, മുസ്്‌ലിം യൂത്ത്‌ലീഗ് കോഴിക്കോട് ജില്ലാ ജനറല്‍ സെക്രട്ടറി കെ.കെ നവാസ്, ബഗ്ലത്ത് മുഹമ്മദ്, ദുബൈ കെ.എം.സി.സി കോഴിക്കോട് ജില്ലാ സെക്രട്ടറി മൂസ കൊയമ്പ്രം, ജാര്‍ഖണ്ഡ് സംസ്ഥാന മുസ്്‌ലിം ലീഗ് ഭാരവാഹികളായ ഡോ.നസീറുദ്ദീന്‍ ഉമരി, മുഹമ്മദ് അഫ്താബ് ആലം നദ്‌വി, അഞ്‌ലി കുമാര്‍ സിന്‍ഹ, കൃഷ്ണ സിംഗ്, രാജീവ് കുമാര്‍ സിന്‍ഹ, അഡ്വ. സയ്യിദ് നജ്്മുല്‍ ഹസന്‍, മുഫ്തി നിസാമുദ്ദീന്‍ ഖാദിരി തുടങ്ങയവര്‍ സംസാരിച്ചു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

News

ബൈജു രവീന്ദ്രന് തിരിച്ചടി; 9600 കോടി പിഴ ചുമത്തി യുഎസ് കോടതി

1.07 ബില്യണിലധികം ഡോളര്‍(9600 കോടി രൂപ) പിഴയാണ് യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി ചുമത്തിയത്.

Published

on

പ്രമുഖ എഡ്യുക്കേഷണല്‍ സ്ഥാപനമായ ബൈജൂസിന്റെ സ്ഥാപകന്‍ ബൈജു രവീന്ദ്രന് യുഎസ് കോടതിയില്‍ തിരിച്ചടി. കമ്പനിയുടെ യുഎസ് ഫിനാന്‍സിങ് വിഭാഗമായ ബൈജൂസ് ആല്‍ഫയില്‍ നിന്ന് ഫണ്ട് നീക്കം ചെയ്യുകയും മറച്ചുവെക്കുകയും ചെയ്തതിന് ബൈജുവിന് ഉത്തരവാദിയാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഡിഫോള്‍ട്ട് വിധി. 1.07 ബില്യണിലധികം ഡോളര്‍(9600 കോടി രൂപ) പിഴയാണ് യുഎസിലെ ഡെലവെയര്‍ പാപ്പരത്ത കോടതി ചുമത്തിയത്.

കോടതിയില്‍ ഹാജരാകാനും രേഖകള്‍ നല്‍കാനുമുള്ള നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ബൈജു രവീന്ദ്രന്‍ ആവര്‍ത്തിച്ച് പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് നടപടി. ഡെലവെയര്‍ പാപ്പരത്ത കോടതിയിലെ ജഡ്ജി ബ്രെന്‍ഡന്‍ ഷാനന്‍ ആണ് ഡിഫോള്‍ട്ട് വിധി പുറപ്പെടുവിച്ചതെന്ന് ഒന്നിലധികം മാധ്യമ റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.

2021ല്‍ ബൈജൂസിന്റെ 1.2 ബില്യണ്‍ ഡോളര്‍ ടേം ലോണ്‍ കൈകാര്യം ചെയ്യാന്‍ ഡെലവെയറില്‍ രൂപീകരിച്ച പ്രത്യേക കമ്പനിയായ ബൈജൂസ് ആല്‍ഫയുമായി ബന്ധപ്പെട്ടതാണ് കേസ്. ഈ സ്ഥാപനത്തില്‍ നിന്ന് മിയാമി ആസ്ഥാനമായുള്ള ഹെഡ്ജ് ഫണ്ടായ കാമ്ഷാഫ്റ്റ് ക്യാപിറ്റലിലേക്ക് 533 മില്യണ്‍ ഡോളര്‍ ട്രാന്‍സ്ഫര്‍ ചെയ്തു. ഈ തുക പിന്നീട് അനുബന്ധ സ്ഥാപനങ്ങളിലൂടെ കൈമാറ്റം ചെയ്യപ്പെട്ടതിന് രവീന്ദ്രന്‍ വ്യക്തിപരമായി ഉത്തരവാദിയാണെന്ന് കോടതി വിധിച്ചു. വിശ്വാസപരമായ കടമ ലംഘിച്ചതിന് സഹായിച്ചതിന് 533 മില്യണ്‍ ഡോളറും കണ്‍വേര്‍ഷന്‍, സിവില്‍ ഗൂഢാലോചന തുടങ്ങിയവക്ക് 540.6 മില്യണ്‍ ഡോളറും ഉള്‍പ്പെടെയാണ് മൊത്തം 1.07 ബില്യണ്‍ ഡോളര്‍ നഷ്ടപരിഹാരം വിധിച്ചത്.

അതേസമയം, എല്ലാ ആരോപണങ്ങളും നിഷേധിച്ച ബൈജു രവീന്ദ്രന്‍, യുഎസ് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് അറിയിച്ചു. യുഎസ് കോടതി ഡിഫോള്‍ട്ട് വിധി ത്വരിതഗതിയില്‍ പുറപ്പെടുവിച്ചതാണെന്നും പ്രതിവാദം അവതരിപ്പിക്കുന്നതില്‍ നിന്ന് തന്നെ തടഞ്ഞുവെന്നും ബൈജു പറയുന്നു.

 

Continue Reading

kerala

മസ്തിഷ്‌ക ജ്വരം ബാധിച്ചത് അയല്‍ വീട്ടിലെ സ്‌പെറ്റിക് ടാങ്ക് മാലിന്യം മൂലം; വൃന്ദയുടെ മരണത്തില്‍ ആരോപണവുമായി കുടുംബം

ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

Published

on

തിരുവനന്തപുരം പാറശാലയില്‍ പെണ്‍കുട്ടി മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചതില്‍ അയല്‍വാസിക്കെതിരെ ആരോപണവുമായി കുടുംബം. രോഗം വരാന്‍ കാരണം അടുത്ത വീട്ടിലെ സ്‌പെറ്റിക് ടാങ്കിലെ മാലിന്യമാണെന്ന് കുടുംബം ആരോപിച്ചു.ഒക്ടോബര്‍ 18നാണ് പാറശ്ശാല കാരോട് സ്വദേശി വൃന്ദ വെന്‍സില്‍ (18) മസ്തിഷ്‌ക ജ്വരം ബാധിച്ച് മരിച്ചത്.

2023ല്‍ തന്നെ പബ്ലിക് ഹെല്‍ത്ത് ലാബില്‍ വെള്ളത്തിന് രുചി വ്യത്യാസം തോന്നിയപ്പോള്‍ കൊണ്ടുപോയി പരിശോധിച്ചിരുന്നു. ഇതിലാണ് വൃന്ദയുടെ വീട്ടിലെ വെള്ളത്തില്‍ കോളിഫാം, ഇ കോളി ബാക്ടീരികളുടെ സാന്നിധ്യം കണ്ടെത്തിയത്. പിന്നാലെ സെപ്റ്റിക് ടാങ്ക് ശാസ്ത്രീയമായി മൂടണമെന്ന് കലക്ടര്‍ പഞ്ചായത്തിന് നോട്ടീസ് നല്‍കിയിട്ടും നടപടിയുണ്ടായില്ലെന്ന് വൃന്ദയുടെ അമ്മ സുകുമാരി പറഞ്ഞു .

പഞ്ചായത്തില്‍ നിന്നും ഹെല്‍ത്തില്‍ നിന്നും വന്ന് നോക്കിയതിന് ശേഷം വെള്ളം കുടിക്കരുതെന്ന് നിര്‍ദേശം നല്‍കുകയും ചെയ്തത്. എന്നാല്‍ കുടിവെള്ളത്തിനായി മറ്റ് മാര്‍ഗങ്ങളുണ്ടായിരുന്നില്ലെന്നും ഇവര്‍ പറയുന്നു. തലവേദനയും പനിയും അനുഭവപ്പെട്ട് ചികിത്സയിലിരിക്കെയാണ് മഷ്തിഷ്‌ക ജ്വരമാണെന്ന് തിരിച്ചറിയുന്നത്. ചികിത്സയിലിരിക്കെ വൃന്ദ മരിക്കുകയും ചെയ്തു. സംഭവത്തില്‍ വൃന്ദയുടെ കുടുംബം കലക്ടര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്.

Continue Reading

kerala

പാലത്തായി പോക്‌സോ കേസ്; പ്രതി പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു

പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു.

Published

on

പാലത്തായി പോക്‌സോ കേസ് പ്രതിയായ അധ്യാപകനും ബിജെപി നേതാവുമായ പത്മരാജനെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടു. പ്രതിക്ക് കോടതി മരണം വരെ ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചിരുന്നു. വിദ്യാഭ്യാസ മന്ത്രിയാണ് ഇക്കാര്യം അറിയിച്ചത്.

അധ്യാപകനെ പിരിച്ചുവിട്ടുകൊണ്ട് സ്‌കൂള്‍ മാനേജര്‍ ഉത്തരവ് പുറപ്പെടുവിച്ചു. അധ്യാപകനെ സര്‍വീസില്‍ നിന്ന് നീക്കാന്‍ സ്‌കൂള്‍ മാനേജര്‍ക്ക് പൊതുവിദ്യാഭ്യാസ വകുപ്പ് അടിയന്തര നിര്‍ദേശം നല്‍കിയിരുന്നു.

 

Continue Reading

Trending