അഹമ്മദാബാദ്: ഹര്‍ദ്ദികിന്റെ സെക്‌സ് ടേപ്പ് വിവാദത്തില്‍ ഹര്‍ദ്ദികിന് പിന്തുണയുമയി ദളിത് നേതാവ് ജിഗിനേഷ് മേവ്‌നാനി രംഗത്ത്. ലൈംഗികത മൗലികാവകാശമാണെന്ന് ജിഗ്നേഷ് മേവ്‌നാനി പറഞ്ഞു.

ഹര്‍ദ്ദികിന് ലജ്ജതോന്നേണ്ട കാര്യമില്ല. ലൈംഗികതയെന്നത് മൗലികാവകാശമാണ്. നിങ്ങളുടെ സ്വകാര്യതയില്‍ കൈ കടത്താന്‍ ആര്‍ക്കും അവകാശമില്ല. നിങ്ങള്‍ക്കെന്റെ പിന്തുണയുണ്ടെന്നും മേവ്‌നാനി ട്വീറ്റ് ചെയ്തു. നാലു മിനിറ്റ് ദൈര്‍ഘ്യമുള്ളതാണ് വീഡിയോ. ഒരു സ്ത്രീയുമായി അടുത്തിടപഴകുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. വീഡിയോ 2017 മേയ് പതിനാറിന് ഒരു ഹോട്ടല്‍ മുറിയില്‍ ചിത്രീകരിച്ചതാണ്. അജ്ഞാതയായ സ്ത്രീയോടൊപ്പം ഹാര്‍ദിക്കിന്റെ രൂപസാദൃശ്യമുള്ള യുവാവിനെയാണു വീഡിയോയില്‍ കാണുന്നത്. രണ്ടു വീഡിയോ ക്ലിപ്പുകളാണ് പുറത്തുവന്നത്. എന്നാല്‍ വീഡിയിയോയിലുള്ളത് താനല്ലെന്നും ബിജെപിയുടെ ഗൂഢരാഷ്ട്രീയമാണ് ഇതിനു പിന്നിലെന്നും ഹര്‍ദീക് പറഞ്ഞു.

തെരഞ്ഞെടുപ്പിന് മുന്നോടിയായി ഒരു സിഡി പുറത്തുവരാന്‍ സാധ്യതയുണ്ടെന്ന് ഹാര്‍ദിക് പട്ടേല്‍ കഴിഞ്ഞ ദിവസങ്ങളില്‍ പറഞ്ഞിരുന്നു. തന്റെ ഒരു വ്യാജ വീഡിയോ പുറത്തുവരാനുണ്ടെന്നും അത് അധികം വൈകാതെ നിങ്ങള്‍ക്ക് കാണാനാകുമെന്നും ഹര്‍ദീക് പരിഹാസ രൂപേണ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് വീഡിയോ പുറത്തുവന്നത്. പ്രാദേശിക ഗുജറാത്തി ചാനലുകളാണു വീഡിയോ പ്രക്ഷേപണം ചെയ്തത്. ഇതൊന്നും തന്നെ ബാധിക്കില്ലെന്നു പറഞ്ഞ പട്ടേല്‍, ഗുജറാത്തിലെ ആറു കോടി ജനം തന്റെയൊപ്പമാണെന്നും വ്യക്തമാക്കി.