ന്യൂയോര്‍ക്ക്: നിയുക്ത യുഎസ് പ്രസിഡണ്ട് ജോ ബൈഡനും വൈസ് പ്രസിഡണ്ട് കമല ഹാരിസും ടൈം മാഗസിന്റെ 2020ലെ പേഴ്‌സണ്‍ ഓഫ് ദ ഇയറായി തെരഞ്ഞെടുക്കപ്പെട്ടു. നിലവിലെ പ്രസിഡണ്ട് ഡൊണാള്‍ഡ് ട്രംപ്, ആരോഗ്യ പ്രവര്‍ത്തകന്‍ ആന്തണി ഫൗസി, റേഷ്യല്‍ ജസ്റ്റിസ് മൂവ്‌മെന്റ് എന്നിവരെ പിന്തള്ളിയാണ് ഇരുവരും നേട്ടം സ്വന്തമാക്കിയത്.

ചെയ്ഞ്ചിങ് അമേരിക്കാസ് സ്റ്റോറി എന്ന തലക്കെട്ടോടെ ബൈഡന്റെയും കമലയുടെയും ചിത്രവുമായി ടൈം മാഗസിന്‍ പുറത്തിറങ്ങി.

വാശിയേറിയ തെരഞ്ഞെടുപ്പില്‍ 306 ഇലക്ടോറല്‍ വോട്ടുകള്‍ നേടിയാണ് ബൈഡന്‍ പ്രസിഡണ്ട് പദത്തിലേക്കെത്തുന്നത്. ട്രംപിന് 232 വോട്ടുകള്‍ കിട്ടി. എതിര്‍ സ്ഥാനാര്‍ത്ഥിയേക്കാള്‍ ഏകദേശം ഏഴു ദശലക്ഷം വോട്ടുകളാണ് ബൈഡന് ലഭിച്ചത്.

1927 മുതല്‍ നല്‍കി വരുന്ന വിഖ്യാത പുരസ്‌കാരമാണ് ടൈം മാഗസിന്റെ പേഴ്‌സണ്‍ ഓഫ് ദ ഇയര്‍. കലണ്ടര്‍ വര്‍ഷത്തില്‍ വാര്‍ത്ത സൃഷ്ടിക്കുന്നവര്‍ക്കാണ് പുരസ്‌കാരം നല്‍കുന്നത്.