ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ ഭേദിച്ച് മലയാളത്തില്‍ തരംഗം സൃഷ്ടിച്ച ചിത്രമായിരുന്നു പുലിമുരുകന്‍. നൂറു കോടി ക്ലബിലെ ആദ്യ ചിത്രം കൂടിയായ പുലിമുരുകന്റെ ടീസറും ട്രയിലറും ആദ്യദിനം തന്നെ ലഭിച്ച വരവേല്‍പ്പ് മലയാളസിനിമയെ തന്നെ ഞെട്ടിച്ചിരുന്നു. എന്നാല്‍ അവയെല്ലാം മറികടന്നിരിക്കുകയാണ് ദുല്‍ഖര്‍ ചിത്രമായ ജോമോന്റെ സുവിശേഷങ്ങള്‍. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസര്‍ ഇന്നലെ രാത്രിയാണ് പുറത്തിറങ്ങിയത്.

jomonte-suvisheshangal-malayalam-poster

ഇതുവരെ 5.39 ലക്ഷം ആളുകളാണ് യൂടൂബില്‍ ടീസര്‍ കണ്ടത്. ആദ്യ 20 മണിക്കൂറില്‍ 4.92 ലക്ഷം ആളുകള്‍ കണ്ടതായാണ് വിവരം. പുലിമുരുകന്റെയും തോപ്പില്‍ ജോപ്പന്റെ രണ്ടാം ടീസറിനും ലഭിച്ച വരവേല്‍പിനേക്കാള്‍ മുന്തിയ പരിഗണനയാണ് ജോമോന് ലഭിച്ചത്. ആദ്യ 20 മണിക്കൂറില്‍ നാലര ലക്ഷം ആളുകളായിരുന്നു തോപ്പില്‍ ജോപ്പന്റെ രണ്ടാം ടീസര്‍ കണ്ടതെങ്കില്‍ പുലിമുരുകന്‍ കണ്ടത് 4.91 ലക്ഷം ആളുകളായിരുന്നു.

dulquer-salman-sathyan-anews782
ഒരു മിനിറ്റിലേറെ ദൈര്‍ഘ്യമാണ് ജോമോന്റെ സുവിശേഷത്തിന്റെ ടീസറിനുള്ളത്. ടൈറ്റല്‍ റോളില്‍ ദുല്‍ഖര്‍ സല്‍മാന്‍ എത്തുമ്പോള്‍ നായികയായി കാതറിനാണ് അഭിനയിച്ചത്. ഇന്നസെന്റ്, ഇര്‍ഷാദ്, മുത്തുമണി, രസ്‌ന തുടങ്ങി പ്രമുഖ താരങ്ങളുടെ നീണ്ട നിരയും ചിത്രത്തിലുണ്ട്.

Watch Video: