തിരുവനന്തപുരം: എം. ശിവശങ്കറിനെ ആശുപത്രി മാറ്റുന്ന ദൃശ്യങ്ങള്‍ ചിത്രീകരിക്കാന്‍ ശ്രമിച്ച മാധ്യമപ്രവര്‍ത്തകര്‍ക്ക് ആശുപത്രി ജീവനക്കാരുടെ മര്‍ദനം. അമൃത ടിവി ക്യാമറമാന് അപ്രതീക്ഷിതമായ ആക്രമണത്തില്‍ പരിക്കേറ്റു.

അക്രമികള്‍ക്കെതിരെ നടപടിയാവശ്യപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ആശുപത്രിക്ക് മുന്നില്‍ പ്രതിഷേധിക്കുകയാണ്. എന്നാല്‍ മാധ്യമപ്രവര്‍ത്തകര്‍ പിരിഞ്ഞുപോവണമെന്നും അക്രമികള്‍ക്കെതിരെ പിന്നീട് നടപടിയെടുക്കാമെന്നുമാണ് പൊലീസ് പറയുന്നത്. ഇത് അംഗീകരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ തയ്യാറായിട്ടില്ല.

അതിനിടെ എം. ശിവശങ്കറിനെ പിആര്‍എസ് ആശുപത്രിയില്‍ നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. ശിവശങ്കറിന് ഡിസ്‌ക് തകരാര്‍ ഉണ്ടെന്നാണ് ഇപ്പോള്‍ പറയുന്നത്. ഹൃദയസംബന്ധമായ പ്രശ്‌നങ്ങളുണ്ടെന്ന് പറഞ്ഞാണ് നേരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നത്.