തിരുവനന്തപുരം: സഹോദരന്‍ ശ്രീജിവിന്റെ കസ്റ്റഡി മരണത്തിന് കാരണക്കാരായ പൊലീസുകാര്‍ക്കെതിരെ നടപടി എടുക്കണമെന്ന ആവശ്യമുന്നയിച്ച് 761 ദിവസമായി സെക്രട്ടേറിയേറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തുന്ന ശ്രീജിത്തിനെ പിന്തുണക്കണമെന്ന ആഹ്വാനവുമായി പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍.

ഭരണ,പ്രതിപക്ഷ ഭേദമെന്യേ എല്ലാവരും അടിയന്തിരമായി ഈ ചെറുപ്പക്കാരന്റെ ജീവന് വേണ്ടി ഇടപെടണം.ഇനിയുമൊരു മനുഷ്യാവകാശ ധ്വംസനം കേള്‍ക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥ ഭരണകൂടത്തിന്റെ അനാസ്ഥ മൂലം ഉണ്ടാകാതിരിക്കട്ടെ ഫേസ്ബുക്കിലിട്ട കുറിപ്പില്‍ മുനവറലി തങ്ങള്‍ പറഞ്ഞു.

ഫേസ്ബുക്ക് പോസ്റ്റ്

ഈ യുവാവിന്റെ കണ്ണുനീര് ഓരോ കേരളീയന്റേതുമാണ്. ഭരണ കേന്ദ്രങ്ങള്‍ ഉണരട്ടെ. പ്രതിപക്ഷം അതിനു നേതൃത്വീ നല്‍കട്ടെ.. നീതി നിഷേധിക്കപ്പെടുന്ന ഓരോ സാധാരണ പൗരനും രാജ്യത്തിന്റെ നൊമ്പരമാണ്. ആ നൊമ്പരങ്ങള്‍ക്കൊപ്പം ഉണ്ടാവണം മാധ്യമങ്ങള്‍. അതാണ് ശെരിയായ മാധ്യമ ധാര്‍മികത എന്നത് കൊണ്ട് അര്‍ത്ഥമാക്കുന്നത്.

പ്രമുഖര്‍ക്കും പ്രശസ്തര്‍ക്കും വേണ്ടി മാത്രമാകരുത് മാധ്യമ ഇടപെടലുകള്‍.നിങ്ങളില്‍ പ്രതീക്ഷയര്‍പ്പിക്കുന്നു. ഭരണ,പ്രതിപക്ഷ ഭേദമെന്യേ എല്ലാവരും അടിയന്തിരമായി ഈ ചെറുപ്പക്കാരന്റെ ജീവന് വേണ്ടി ഇടപെടണം. ഇനിയുമൊരു മനുഷ്യാവകാശ ധ്വംസനം കേള്‍ക്കേണ്ടി വരുന്ന പരിതാപകരമായ അവസ്ഥ ഭരണകൂടത്തിന്റെ അനാസ്ഥ മൂലം ഉണ്ടാകാതിരിക്കട്ടെ..