മസ്‌കത്ത് : മുന്‍ വിദേശകാര്യ സഹമന്ത്രി ഇ അഹമ്മദിന്റെ സ്മരണാര്‍ത്ഥം മസ്‌കറ്റ് കെഎംസിസി കേന്ദ്രകമ്മിറ്റി ഏര്‍പ്പെടുത്തിയ രണ്ടാമത് അന്താരാഷ്ട്ര പുരസ്‌കാരത്തിന് ലോകസഭാംഗം കെ. സുധാകരന്‍ അര്‍ഹനായി. കെഎംസിസി കേന്ദ്ര കമ്മിറ്റിയാണ് അവാര്‍ഡ് ജേതാവിനെ തെരഞ്ഞെടുത്തത്.

പാര്‍ലമെന്റിലും പുറത്തും പിന്നോക്ക ന്യൂനപക്ഷ വിഷയങ്ങളിലെ സജീവ ഇടപെടലുകളും, മതേതര കാഴ്ചപ്പാടിനായി നടത്തിയ ശക്തമായ പ്രവര്‍ത്തനങ്ങളും കണക്കിലെടുത്താണ് രണ്ടാമത് പുരസ്‌കാരത്തിന് അദ്ദേഹത്തെ തെരഞ്ഞെടുത്തത്.

ഇ അഹമ്മദ് അനുസ്മരണ പ്രഭാഷണവും പുരസ്‌കാര വിതരണവും നാളെ വൈകുന്നേരം ഒമാന്‍ സമയം ഏഴ് മണിക്ക് സംഘടിപ്പിക്കുമെന്ന് മസ്‌കറ്റ് കെഎംസിസി കേന്ദ്ര കമ്മിറ്റി അറിയിച്ചു.
ചടങ്ങില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം പി, എം പി അബ്ദുല്‍ വഹാബ് എം പി, അവാര്‍ഡ് ജേതാവ് കെ സുധാകരന്‍ എംപി, സി പി സൈതലവി തുടങ്ങിയവര്‍ പങ്കെടുക്കും.