പത്തനംതിട്ട: നിലക്കലിലെത്തിയ ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ സുരേന്ദ്രനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എസ്.പി യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അദ്ദേഹത്തെ കസ്റ്റഡിയിലെടുത്തത്. സുരേന്ദ്രന്‍ ഇരുമുടിക്കെട്ടുമായാണ് നിലക്കലിലെത്തിയത്. താനൊരു ഭക്തനാണെന്നും ദര്‍ശനത്തിനെത്തിയ തന്നെ തടയാന്‍ പൊലീസിന് അവകാശമില്ലെന്നും അദ്ദേഹം പറഞ്ഞു.

എന്നാല്‍ സുരക്ഷാപ്രശ്‌നമുള്ളതിനാല്‍ യാതൊരു കാരണവശാലും മുന്നോട്ട് പോകാന്‍ അനുവദിക്കില്ലെന്ന നിലപാടിലായിരുന്നു പൊലീസ്. ഏറെ നേരത്തെ വാക്ക് തര്‍ക്കത്തിന് ശേഷം സുരേന്ദ്രനേയും കൂടെയുള്ളവരേയും പൊലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇവരെ പൊലീസ് കണ്‍ട്രോള്‍ റൂമിലേക്ക് മാറ്റിയതായാണ് വിവരം.