കൊച്ചി: ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ച് ജാമ്യഹര്‍ജിയില്‍ ഇളവ് തേടിയ ബിജെപി ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രന്റെ ഹര്‍ജി ഹൈക്കോടതി വീണ്ടും തള്ളി. മകരവിളക്ക് ദര്‍ശനത്തിനായി ശബരിമലയില്‍ പോകാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് ഹര്‍ജി സമര്‍പ്പിച്ചത്.

ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാറിന്റെ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിരുന്നു. പത്തനംത്തിട്ട ജില്ലയില്‍ പ്രവേശിക്കരുതെന്ന ഉപാധിയോടെയായിരുന്നു നേരത്തെ ഹൈക്കോടതി സുരേന്ദ്രന് ജാമ്യം അനുവദിച്ചത്.