Connect with us

india

പ്രതിപക്ഷ പാർട്ടികൾ ചെറിയ വിട്ടുവീഴ്ചകൾക്ക് തയ്യാറായാൽ 2024-ൽ യുപിഎ-3 യാഥാർഥ്യമാകുമെന്ന് കപിൽ സിബൽ

ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ  ഒരു പൊതു മിനിമം പരിപാടിക്ക് പകരം പ്രതിപക്ഷ പാർട്ടികൾ രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടിനെ കുറിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

Published

on

പ്രതിപക്ഷ പാർട്ടികൾക്ക് പൊതുവായ ലക്ഷ്യവും അത് പ്രതിഫലിപ്പിക്കുന്ന അജണ്ടയും സ്ഥാനാർത്ഥികളെ നിർത്തുമ്പോൾ വിട്ടുവീഴ്ചക്കും തയ്യാറാണെങ്കിൽ 2024-ൽ യുപിഎ-3 സർക്കാർ അധികാരത്തിൽ വരുന്നത് അസാധ്യമല്ലെന്ന് രാജ്യസഭാ എംപിയും കോൺഗ്രസ് നേതാവുമായ കപിൽ സിബൽ പറഞ്ഞു.
ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപിയെ നേരിടാൻ  ഒരു പൊതു മിനിമം പരിപാടിക്ക് പകരം പ്രതിപക്ഷ പാർട്ടികൾ രാജ്യത്തിനായുള്ള പുതിയ കാഴ്ചപ്പാടിനെ കുറിച്ച് സംസാരിക്കണമെന്നും അദ്ദേഹം പറഞ്ഞു.

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, മുൻ എഐസിസി അധ്യക്ഷൻ രാഹുൽ ഗാന്ധി, ടിഎംസി നേതാവ് മമത ബാനർജി, എഎപി കൺവീനർ അരവിന്ദ് കേജ്‌രിവാൾ തുടങ്ങിയ പ്രതിപക്ഷ നേതാക്കൾ ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ ജൂൺ 23ന് പട്‌നയിൽ ആതിഥേയത്വം വഹിക്കുന്ന പ്രതിപക്ഷ പാർട്ടികളുടെ നിർണായക യോഗത്തിൽ പങ്കെടുക്കാൻ ഒരുങ്ങുന്നതിന് മുന്നോടിയായായാണ് അദ്ദേഹത്തിന്റെ പരാമർശം. അടുത്ത വർഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ ബിജെപി വിരുദ്ധ സഖ്യം രൂപീകരിക്കുന്നതിനുള്ള വഴികൾ യോഗത്തിൽ ആലോചിക്കും.

2024-ലെ പോരാട്ടം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെയല്ലെന്നും അദ്ദേഹം ശാശ്വതമാക്കാൻ ശ്രമിക്കുന്ന പ്രത്യയശാസ്ത്രത്തിനെതിരെയായിരിക്കണമെന്നും മുൻ കേന്ദ്രമന്ത്രി പറഞ്ഞു.“രണ്ടോ അതിലധികമോ രാഷ്ട്രീയ പാർട്ടികളുടെ സ്ഥാനാർത്ഥികൾ ഒരേ സീറ്റിൽ മത്സരിക്കുന്ന സംസ്ഥാനങ്ങളിലും മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്ന സമയത്ത് കൊടുക്കലും വാങ്ങലും ആവശ്യമാണ്. ഈ മൂന്ന് കാര്യങ്ങളും അംഗീകരിച്ചുകഴിഞ്ഞാൽ, യുപിഎ-3 വളരെ സാദ്ധ്യമാണെന്ന് ഞാൻ കരുതുന്നു, ”സിബൽ പിടിഐയോട് പറഞ്ഞു.

പ്രതിപക്ഷ നിരയിൽ കാര്യമായ ഭിന്നതയുണ്ടാകുമ്പോൾ ബിജെപിക്കെതിരെ സംയുക്ത സ്ഥാനാർത്ഥികളെ നിർത്തുന്നത് പ്രായോഗികമായി സാധ്യമാകുമോ എന്ന ചോദ്യത്തിന്, പല സംസ്ഥാനങ്ങളിലും ചില രാഷ്ട്രീയ പാർട്ടികൾ യഥാർത്ഥത്തിൽ ആധിപത്യം പുലർത്തുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.. .

“ഉദാഹരണത്തിന്, രാജസ്ഥാൻ, ഉത്തരാഖണ്ഡ്, ഹരിയാന, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങി പല സംസ്ഥാനങ്ങളിലും ബിജെപിയുടെ യഥാർത്ഥ പ്രതിപക്ഷം കോൺഗ്രസാണ്. ഈ സംസ്ഥാനങ്ങളിൽ ഒരു പ്രശ്നവുമില്ല. പശ്ചിമ ബംഗാൾ പോലെ കോൺഗ്രസിതര പ്രതിപക്ഷ സർക്കാരുകൾ ഉള്ള സംസ്ഥാനങ്ങളിൽ തൃണമൂൽ കോൺഗ്രസ് ആണ് പ്രധാന പങ്കാളിയെന്ന് നമുക്കെല്ലാവർക്കും അറിയാം. പശ്ചിമ ബംഗാളിൽ ഏതെങ്കിലും തരത്തിലുള്ള സംഘർഷം ഉണ്ടാകാവുന്ന വളരെ കുറച്ച് മണ്ഡലങ്ങളേ ഉണ്ടാകൂ, ”അദ്ദേഹം പറഞ്ഞു.

അതുപോലെ, തമിഴ്‌നാട്ടിൽ കോൺഗ്രസും ദ്രാവിഡ മുന്നേറ്റ കഴകവും പലതവണ യഥാർത്ഥ സംഘർഷങ്ങളില്ലാതെ ഒരുമിച്ച് പോരാടിയതിനാൽ ഒരു പ്രശ്‌നവും ഉണ്ടാകില്ലെന്നും സിബൽ ചൂണ്ടിക്കാട്ടി.

“തെലങ്കാന പോലൊരു സംസ്ഥാനത്ത് ഒരു പ്രശ്നമുണ്ടാകാം. ആന്ധ്രാപ്രദേശിൽ, ജഗന്റെ പാർട്ടി (വൈഎസ്ആർസിപി), കോൺഗ്രസ്, തെലുങ്കുദേശം പാർട്ടി (ടിഡിപി) എന്നിവ ഉൾപ്പെടുന്ന ത്രികോണ മത്സരം കാരണം പ്രതിപക്ഷ സഖ്യം ഉണ്ടാകാൻ സാധ്യതയില്ല,” അദ്ദേഹം പറഞ്ഞു.

‘ഗോവയിൽ വീണ്ടും കോൺഗ്രസും ബിജെപിയും തമ്മിൽ നേരിട്ടുള്ള മത്സരമുണ്ടാകും. ഉത്തർപ്രദേശിൽ യഥാർത്ഥ പ്രതിപക്ഷത്തെ പ്രതിനിധീകരിക്കുന്നത് സമാജ്‌വാദി പാർട്ടിയാണ്. രാഷ്ട്രീയ ലോക്ദളും കോൺഗ്രസും ജൂനിയർ പങ്കാളികളായിരിക്കും. ബിഹാറിൽ കോൺഗ്രസിന് യഥാർത്ഥ സാന്നിധ്യമില്ല. അതുകൊണ്ട് ആ മുന്നണിയിൽ എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ഞാൻ കരുതുന്നില്ല,” സിബൽ വ്യക്തമാക്കി

 

india

‘ഉമീദ് പോർട്ടൽ-കേരള വഖഫ് ബോർഡ് അടിയന്തിരമായി വഖഫ് ട്രൈബ്യൂണലിനെ സമീപിക്കണം’: സാദിഖലി ശിഹാബ് തങ്ങൾ

Published

on

വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ ചേർക്കാനുളള കാലാവധി ഡിസംബർ 6 ന് അവസാനിച്ചിരിക്കുകയാണ്. കാലാവധി നീട്ടുന്നതിനായി സുപ്രീം കോടതിയെ സമീപിച്ചെങ്കിലും കോടതി അതനുവദിച്ചിട്ടില്ല. എങ്കിലും ഈ ആവശ്യം വഖഫ് ട്രൈബ്യൂണലിൽ ഉന്നയിക്കാവുന്നതാണെന്ന് സുപ്രീം കോടതി വിധിയിൽ പറയുന്നു. അതിൻ്റെ അടിസ്ഥാനത്തിൽ ഉത്തർപ്രദേശ് സുന്നി വഖഫ് ബോർഡും, ഗുജറാത്ത് വഖഫ് ബോർഡും അതാത് ട്രൈബ്യൂണുകളെ സമീപിക്കുകയും, ഡിസംബർ 10 ന് ട്രൈബ്യൂണൽ ഗുജറാത്തിലും, ഉത്തർപ്രദേശിലും, 6 മാസം കാലാവധി നീട്ടി നൽകുകയും ചെയ്തിട്ടുള്ളതുമാണ്. മധ്യ പ്രദേശിലും 2 മാസം കാലാവധി നീട്ടി കിട്ടിയിട്ടുള്ളതാണ്.

എന്നാൽ ഇത് വരെ കേരള വഖഫ് ബോർഡ് കാലാവധി നീട്ടുന്നതിനായി ട്രൈബ്യൂണലിനെ സമീപിച്ചിട്ടില്ല. മേൽ സാഹചര്യത്തിൽ അടിയന്തിരമായി കേരള വഖഫ് ബോർഡ് ട്രൈബ്യൂണലിനെ സമീപിച്ച് ഉമീദ് പോർട്ടലിൽ വഖഫ് വസ്തുക്കൾ ചേർക്കുന്നതിൻ്റെ കാലാവധി 6 മാസം നീട്ടി വാങ്ങണമെന്ന് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Continue Reading

india

സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും മര്‍ദിച്ച് പൊലീസിന് കൈമാറി

. അസ്‌ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്‌കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.

Published

on

ഭുവനേശ്വര്‍: സ്‌കൂള്‍ വിദ്യാര്‍ത്ഥിനികളോട് മോശമായി പെരുമാറിയ അധ്യാപകനെ രക്ഷിതാക്കളും നാട്ടുകാരും ചേര്‍ന്ന് മര്‍ദിച്ച സംഭവത്തില്‍ ഒഡിഷയിലെ ഗഞ്ചാം ജില്ലയില്‍ കലഹം. അസ്‌ക പ്രദേശത്തെ ബലിച്ഛായ് യു.പി. സ്‌കൂള്‍ അധ്യാപകനായ സൂര്യനാരായണ്‍ നഹകെയാണ് നാട്ടുകാരുടെ കോപത്തിന് ഇരയായത്.

കഴിഞ്ഞ ദിവസം ഒരു വിദ്യാര്‍ത്ഥിനിയെ തന്റെ മുറിയിലേക്ക് വിളിച്ചുവരുത്തി കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുകയും, അതിനെ മറ്റൊരു വിദ്യാര്‍ത്ഥിയെ കൊണ്ട് മൊബൈല്‍ ഫോണില്‍ പകര്‍ത്താന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തുവെന്നാണ് ആരോപണം. സംഭവം രക്ഷിതാക്കളുടെ ശ്രദ്ധയില്‍പ്പെട്ടതോടെ അവര്‍ സ്‌കൂളില്‍ എത്തി അധ്യാപകനെ നേരിട്ടും അടിച്ചുമാറ്റുകയായിരുന്നു.

ട്യൂഷന്‍ ക്ലാസിലും സ്‌കൂള്‍ സമയത്തും പെണ്‍കുട്ടികളോട് അധ്യാപകന്‍ മോശമായി പെരുമാറിയിരുന്നു എന്ന മുന്‍പരാതികളും ഉണ്ടെന്ന് പ്രദേശവാസികള്‍ ആരോപിക്കുന്നു. അതിന്റെ തുടര്‍ച്ചയായാണ് പുതിയ വെളിപ്പെടുത്തല്‍.

വിവരം ലഭിച്ചതോടെ പോലീസ് സ്‌കൂളിലെത്തിയപ്പോഴാണ് നാട്ടുകാര്‍ അധ്യാപകനെ മര്‍ദിച്ചു കൊണ്ടിരുന്നത്. തുടര്‍ന്ന് പൊലീസ് ഇടപെട്ട് നഹകിനെ രക്ഷപ്പെടുത്തുകയും സുരക്ഷയ്ക്കായി കസ്റ്റഡിയിലെടുക്കുകയും ചെയ്തു. പരാതിയുമായി രക്ഷിതാക്കള്‍ എത്തിയതായി പൊലീസ് സ്ഥിരീകരിച്ചു.

വിഷയം വിദ്യാഭ്യാസ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചതായി സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം പുരോഗമിക്കുകയാണെന്നും ഹെഡ്മാസ്റ്റര്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥിനികളോട് അധ്യാപകന്‍ അപമര്യാദപരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നും എതിര്‍ത്തപ്പോള്‍ അടിച്ചുവെന്നും ഒരു വിദ്യാര്‍ത്ഥിനിയുടെ അമ്മ പറയുന്നു. മകള്‍ മോശം അനുഭവത്തെ കുറിച്ച് പറഞ്ഞതിനെ തുടര്‍ന്ന് അധ്യാപകന്റെ മുന്നില്‍ ചോദ്യം ചെയ്തപ്പോള്‍ ‘അനുസരണക്കേട് കാണിച്ചതിനാല്‍ ശിക്ഷിച്ചതാണ്’ എന്നായിരുന്നു അധ്യാപകന്റെ മറുപടിയെന്നും അവര്‍ ആരോപിച്ചു.

പെണ്‍കുട്ടികളുടെയും രക്ഷിതാക്കളുടെയും ജീവനക്കാരുടെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കേസില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

 

Continue Reading

india

ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര്‍ കസ്റ്റഡിയില്‍

ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്

Published

on

അഹമ്മദാബാദ്: ഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ അനധികൃതമായി പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാനി മത്സ്യബന്ധന ബോട്ട് ഇന്ത്യന്‍ കോസ്റ്റ് ഗാര്‍ഡ് പിടികൂടി. ബോട്ടിലുണ്ടായിരുന്ന 11 ജീവനക്കാരെയും കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. ബുധനാഴ്ച നടന്ന ഓപ്പറേഷന്‍ തുടര്‍ന്ന് ഇവരെ കൂടുതല്‍ അന്വേഷണത്തിനായി ജഖാവു മറിന്‍ പൊലീസിന് കൈമാറി.

ഗുജറാത്ത് ഡിഫന്‍സ് പിആര്‍ഒ വിംഗ് കമാന്‍ഡര്‍ അഭിഷേക് കുമാര്‍ തിവാരി എക്സിലൂടെ പ്രതികരിക്കുമ്പോള്‍, ഇന്ത്യയുടെ എക്‌സ്‌ക്ലൂസീവ് ഇക്കണോമിക് സോണില്‍ (EEZ) പ്രവര്‍ത്തിച്ചിരുന്ന പാകിസ്ഥാന്‍ ബോട്ടിനെയാണ് പിടികൂടിയത് എന്ന് അറിയിച്ചു. ദേശീയ സമുദ്രസുരക്ഷാ തന്ത്രത്തിന്റെ ഭാഗമായുള്ള തുടര്‍ച്ചയായ ജാഗ്രതയുടെ ഫലമാണിതെന്നും അദ്ദേഹം വ്യക്തമാക്കി.

കോസ്റ്റ് ഗാര്‍ഡ് എക്സില്‍ പോസ്റ്റ് ചെയ്തതില്‍, സമുദ്രാതിര്‍ത്തി സംരക്ഷണത്തില്‍ തീരസംരക്ഷണ സേനയുടെ അചഞ്ചല ജാഗ്രതയാണ് ഈ നടപടിയിലൂടെ തെളിയുന്നതെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നിരന്തര നിരീക്ഷണവും കൃത്യമായ പ്രവര്‍ത്തനവുമാണ് ഇന്ത്യയുടെ സമുദ്രസുരക്ഷയുടെ അടിത്തറയെന്നുമാണ് കോസ്റ്റ് ഗാര്‍ഡിന്റെ വിശദീകരണം.

Continue Reading

Trending