Connect with us

Views

കണ്ണീര്‍ സാഫല്യം

Published

on

കമാല്‍ വരദൂര്‍

ഒരു വലിയ സ്വപ്‌നം സത്യമാവുകയാണ്….ഉഷ എന്ന രണ്ടക്ഷരത്തില്‍ ഇന്ത്യന്‍ കായിക നഭസിനെ ലോകത്തേക്ക് ഉയര്‍ത്തിയ പ്രിയപ്പെട്ട താരത്തിന്റെ വിയര്‍പ്പിനും വേദനക്കും കണ്ണീരിനും പ്രതിഫലമായി ഒരു സിന്തറ്റിക് മൈതാനം. 77 ല്‍ തുടങ്ങിയ കായിക യാത്രയുടെ ഓരോ പുലരിയിലും ഉഷ സ്വപ്‌നം കണ്ട മൈതാനം. ലോകം സിന്തറ്റിക്കിലൂടെ പറക്കുമ്പോള്‍ പൊടി ഉയരുന്ന, നിരപ്പില്ലാത്ത, കല്ലും മുള്ളും നിറഞ്ഞ ഗ്രൗണ്ടുകളും വഴിയോരങ്ങളും പാതകളുമെല്ലാം ട്രാക്കാക്കി മാറ്റിയാണ് മോസ്‌ക്കോ (1980) ലോസാഞ്ചലസ് (1984), സിയോള്‍ (1988), ബാര്‍സിലോണ (1992), അറ്റ്്‌ലാന്റ (1996) ഒളിംപിക്‌സുകളെല്ലാം ഉഷ പിന്നിട്ടത്. മോസ്‌ക്കോയിലെ കൊച്ചുകുട്ടി, ലോസാഞ്ചലസിലെത്തിയപ്പോള്‍ നാലാം സ്ഥാനക്കാരിയായി-അപ്പോഴും പഴയ ട്രാക്കിലുടെയാണ് ഉഷ പരിശീലിച്ചതും ഓടിയതും. കാലമേറെ കഴിഞ്ഞിട്ടും അതിന് മാറ്റമുണ്ടായില്ല. ഉഷയിലെ അത്‌ലറ്റ് പരിശീലകയുടെ കുപ്പായമണിഞ്ഞ ശേഷം ഒളിംപിക്‌സുകള്‍ സിഡ്‌നിയിലും (2000), ഏതന്‍സിലും (2004), ബെയ്ജിംഗിലും (2008) കഴിഞ്ഞു. ഉഷയുടെ പ്രിയപ്പെട്ട ശിഷ്യ ടിന്റു ലൂക്ക ലണ്ടന്‍ (2012,) റിയോ (2016) ഒളിംപിക്‌സുകളില്‍ പങ്കെടുത്തു. കൊച്ചു ശിഷ്യ ജിസ്‌ന മാത്യു റിയോയിലുണ്ടായിരുന്നു. ഇവര്‍ക്കെല്ലാം സിന്തറ്റിക് ടര്‍ഫ് എന്നത് സ്വപ്‌നം മാത്രമായി മാറിയപ്പോള്‍ ആരും കാണാതെ ഉഷ പലവട്ടം കണ്ണ തുടച്ചു. പല വാതിലുകള്‍ മുട്ടി. കരഞ്ഞപേക്ഷിച്ചു…. കായികതയെ സ്‌നേഹിക്കുന്നവര്‍ ഉഷക്കൊപ്പം നിന്നു. പക്ഷേ കളിയറിയാത്ത, മൈതാനമറിയാത്ത കായിക സംഘാടകരും ഭരണക്കാരും മുഖം തിരിച്ചു…. ഒടുവില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും വ്യാവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടിയും ഉഷയുടെ നിരന്തര പരിശ്രമങ്ങള്‍ക്കൊപ്പം നിന്നു. വ്യവസായ വകുപ്പിന്റെ ബാലുശ്ശേരി കിനാലൂരിലെ 30 ഏക്കര്‍ ഉഷക്ക് കായിക സ്‌ക്കൂള്‍ സ്ഥാപിക്കാന്‍ അനുവദിച്ചു. കൊയിലാണ്ടിയിലെ ഇടുങ്ങിയ മുറിയില്‍ നിന്നും അങ്ങനെ മോചനം. സിന്തറ്റിക് മൈതാനമെന്ന യാത്ര അപ്പോഴും അഭംഗുരം തുടര്‍ന്ന ഉഷക്ക് അജയ് മാക്കന്‍ എന്ന കേന്ദ്ര കായികമന്ത്രി തണലായി. അദ്ദേഹം കോഴിക്കോട് വന്നു. സ്‌ക്കൂള്‍ സന്ദര്‍ശിച്ചു. സിന്തറ്റിക് ടര്‍ഫിനുളള വാഗ്ദാനം നല്‍കി. പിന്നെയും എതിര്‍പ്പായിരുന്നു. മൈതാനത്തിന്റെ നിര്‍മാണം തുടങ്ങിയതിന് ശേഷം രണ്ട് ഒളിംപിക്‌സുകള്‍ പിന്നിട്ടു. ടിന്റുവും ജിസ്‌നയും ജെസ്സി ജോസഫും ഷഹര്‍ബാന സിദ്ദിഖും അബിദ മേരി മാനുവലും സ്‌നേഹയും സൂര്യമോളും അതുല്യയും ബിസ്മിയുമെല്ലാം നിരവധി ദേശീയ-രാജ്യാന്തര മേളകള്‍ പിന്നിട്ടു. സ്‌ക്കൂള്‍ മീറ്റുകളും ദേശീയ മീറ്റുകളും ദേശീയ ഗെയിംസുകളും ഏഷ്യന്‍ ഗെയിംസുകളും കോമണ്‍വെല്‍ത്ത് ഗെയിംസുകളും ഒളിംപിക്‌സുകളും കടന്നു പോയി. മെഡലുകളും ബഹുമതികളും ഉഷയുടെ കുട്ടികള്‍ വാരിക്കൂട്ടി. കായികതയുടെ കരുത്തുറ്റ ഊര്‍ജ്ജമായിരുന്നു അവരുടെ കൈമുതല്‍. കേരലം ആതിഥേയത്വം വഹിച്ച ദേശീയ ഗെയിംസിനോടനുബന്ധിച്ച് കോഴിക്കോട് മെഡിക്കല്‍ കോളജ് ഒളിംപ്യന്‍ റഹ്മാന്‍ സ്‌റ്റേഡിയത്തില്‍ സിന്തറ്റിക് ട്രാക്ക് വന്നപ്പോള്‍ കിനാലൂരിലെ സ്‌ക്കൂളില്‍ നിന്നും ഒംനി വാനില്‍ ടിന്റുവും സംഘവും മഴയും വെയിലും നോക്കാതെ ഉഷക്കൊപ്പം പരിശീലന യാത്ര തുടര്‍ന്നു. ഉഷയും ഉഷാ സ്‌ക്കൂളും നേടിയ മെഡലുകള്‍ക്ക് കണക്കില്ല. എല്ലാ മെഡലുകള്‍ക്കും വേദനയുടെയും വിയര്‍പ്പിന്റെയും ഗന്ധമാണ്. കുട്ടിക്കാലത്ത് തുടങ്ങിയ കായിക യാത്രയില്‍ വിശ്രമം എന്തെന്ന് ഉഷക്കറിയില്ല. കൂടെ ഓടിയവര്‍ ജോലിയും കുടുംബവുമായി പോയപ്പോഴും ഉഷ ട്രാക്കിനെ മാത്രം പ്രണയിച്ചു. ശ്രീനിവാസനും ഉജാലുമെല്ലാം ആ പ്രണയത്തിനൊപ്പം നിന്നു. ഉഷയെന്ന ഇതിഹാസത്തിന്റെ കായിക യാത്രയിലെ വലിയ വാതിലാണ് വ്യാഴാഴ്ച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി തുറക്കുന്നത്. സിന്തറ്റിക് മൈതാനത്തേക്ക് ഉഷയും കുട്ടികളും ഇറങ്ങുന്നു. കേന്ദ്ര കായികമന്ത്രി വിജയ് ഗോയലും സംഘവും വലിയ ചടങ്ങിനെത്തുന്നുണ്ട്. ഉഷയുടെ കുട്ടികള്‍ക്കിനി ആ ഒംനി വാനില്‍ യാത്ര ചെയ്യേണ്ട…. നല്ല ഊഷ്മള ശ്വാസത്തില്‍ സ്വന്തം ട്രാക്കില്‍ പരിശീലനം നടത്താം. ഉയരങ്ങളിലേക്കുളള സിന്തറ്റിക് പ്രയാണം അവര്‍ തുടങ്ങുമ്പോള്‍ ആ മൈതാനത്തെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താന്‍ ഇനി സ്‌റ്റേഡിയം വേണം, താരങ്ങള്‍ക്കുള്ള താമസസൗകര്യം വേണം, കോഴിക്കോട് നഗരത്തില്‍ നിന്നും അല്‍പ്പമകലെ ആയതിനാല്‍ നല്ല റോഡും സൗകര്യങ്ങളും വേണം-കായികതക്കൊപ്പം നില്‍ക്കുന്നയാളാണ് പ്രധാനമന്ത്രി. റിയോ ഒളിംപിക്‌സിനും ശേഷം ഇന്ത്യന്‍ സ്‌പോര്‍ട്‌സിനെ ഉണര്‍ത്താന്‍ സത്വര നടപടികളുമായി മുന്നോട്ട് പോവുന്ന അദ്ദേഹത്തില്‍ നിന്നും സംസ്ഥാന സര്‍ക്കാരില്‍ നിന്നും പ്രാദേശിക ഭരണകൂടങ്ങളില്‍ നിന്നും പിന്തുണ ലഭിച്ചാല്‍ കോഴിക്കോടിന്റെ കായിക തിലകക്കുറിയായി ഈ മൈതാനം മാറും. ഇങ്ങനെ ഒരു മൈതാനത്തിന് ജന്മം നല്‍കുക വഴ ഉഷ വീണ്ടും ചരിത്രമാവുകയാണ്. ലോകത്തെവിടെയുമില്ല ഒരു കായികതാരത്തിന്റെ നാമധേയത്തില്‍ ഒരു സിന്തറ്റിക് ട്രാക്ക്. ലോകത്തെവിടെയും ഒരു താരവും ഇത്തരത്തില്‍ ഒരു സിന്തറ്റിക് ട്രാക്കിനായി ഇത്ര വെയില്‍ കൊണ്ടിട്ടില്ല. ഇത്രയധികം വാതിലുകള്‍ മുട്ടിയിട്ടില്ല. സ്വപ്‌നത്തിന്റെ കണ്ണീര്‍ സാഫല്യമാണിത്-ഉഷക്കൊപ്പം എല്ലാവരുമുണ്ടാവും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

kerala

അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കാം : മോട്ടോർ വാഹന വകുപ്പ്

വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

Published

on

വിദ്യാർത്ഥികൾ സ്കൂളിൽ പോകുന്ന സമയത്തും തിരികെ വീട്ടിൽ വരുന്ന സമയത്തും റോഡിലൂടെ പോകുന്ന വാഹനങ്ങൾ കൈ കാണിച്ച് ലിഫ്റ്റ് ചോദിക്കുന്നത് പതിവ് കാഴ്ചയാണ്.പക്ഷേ, ഇത് ചിലപ്പോൾ ഒരു അപകടത്തിലേക്ക് നയിക്കാം.വാഹനം ഓടിക്കുന്ന വ്യക്തിയുടെ സ്വഭാവം, പാശ്ചാത്തലം എന്നിവ അറിയാത്ത സാഹചര്യത്തിൽ ലിഫ്റ്റ് വാങ്ങിയുള്ള യാത്ര അപകടത്തിൽ കലാശിക്കാനുള്ള സാധ്യത ഏറെയാണ്.

അമിത വേഗത്തിൽ വാഹനം ഓടിക്കുന്നവർ, അശ്രദ്ധമായി വാഹനം ഉപയോഗിക്കുന്നവർ,മദ്യപിച്ച് വാഹനം ഓടിക്കുന്നവർ , മയക്കു മരുന്ന് ഉപയോഗിക്കുന്നവർ / കടത്തുന്നവർ, കുട്ടികളെ തട്ടിക്കൊണ്ട് പോകുന്നവർ, കുട്ടികളോട് മോശമായി പെരുമാറുന്നവർ, മറ്റു ക്രിമിനൽ പശ്ചാത്തലം ഉള്ളവർ, എന്നിങ്ങനെ ലിഫ്റ്റ് ചോദിച്ച് പോകുമ്പോൾ നിങൾ നേരിടേണ്ടി വന്നേക്കാവുന്ന വിപത്തുകൾ അനവധിയാണ്…

അതിനാൽ കഴിവതും അപരിചിതരോട് ലിഫ്റ്റ് ചോദിക്കുന്നത് ഒഴിവാക്കുക.അപരിചതരായ വ്യക്തികൾ അവരുടെ വാഹനത്തിൽ ലിഫ്റ്റ് തന്നാലും,നിങ്ങളോട് കയറാൻ നിർബന്ധിച്ചാലും അത്തരം അവസരങ്ങൾ ഒഴിവാക്കുക.

സ്കൂൾ ബസുകൾ, പൊതു ഗതാഗത സംവിധാനങ്ങൾ എന്നിവ പരമാവധി ഉപയോഗിക്കുക.നടന്നു പോകാവുന്ന ദൂരം, റോഡിൻ്റെ വലതു വശം ചേർന്ന്, കരുതലോടെ നടക്കുക.നടത്തം ആരോഗ്യത്തിനും നല്ലതാണ്.സ്കൂൾ യാത്രകൾക്ക് മാത്രമല്ല, എല്ലാ യാത്രകൾക്കും ഇത് ബാധകമാണ്….യാത്രകൾ അപകട രഹിതമാക്കാൻ നമുക്ക് ശ്രദ്ധയോടും കരുതലോടും കൂടി മുന്നോട്ട് പോകാം..0

Continue Reading

kerala

ഇടിഞ്ഞ് താഴ്ന്ന് സ്വർണം; രണ്ടു ദിവസത്തിനിടെ കുറഞ്ഞത് ആയിരത്തിലധികം രൂപ

ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

Published

on

സ്വർണവില റെക്കോർഡിലെത്തിയ വാർത്ത കേട്ട് ഞെട്ടിയവർക്ക് സന്തോഷവാർത്ത. ഇന്നും സ്വർണവിലയിൽ കുറവ്. ഒരു ഗ്രാം സ്വര്‍ണത്തിന് 40 രൂപയും ഒരു പവന് 320 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം സ്വര്‍ണത്തിന് 5745 രൂപയിലും ഒരു പവന് 45960 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്.

ഓഹരി വിപണി കുതിച്ചുകയറുകയാണ്. സെന്‍സെക്‌സും നിഫ്റ്റിയും സര്‍വകാല റെക്കോര്‍ഡിലേക്ക് മുന്നേറി. വിദേശ നിക്ഷേപകരും ഇന്ത്യന്‍ ഓഹരി വിപണിയിലേക്ക് ഫണ്ട് ഒഴുക്കുന്നു എന്നാണ് വിവരം.
അതുകൊണ്ടുതന്നെ വരുംദിവസങ്ങളിലും ഓഹരി വിപണിയില്‍ പച്ച കത്തും. തിരഞ്ഞെടുപ്പില്‍ ബിജെപി ജയിച്ചതും നയവ്യതിയാനത്തിന് സാധ്യതയില്ലെന്ന് ബോധ്യമായതുമാണ് നിക്ഷേപകര്‍ ഫണ്ട് ഒഴുക്കാന്‍ കാരണം.
കഴിഞ്ഞ ദിവസം 800 രൂപ കുറഞ്ഞിരുന്നു. സര്‍വകാല റെക്കോര്‍ഡ് വിലയായ 47080ല്‍ നിന്ന് 45960 രൂപയിലെത്തുന്നതോടെ ആയിരത്തിലധികം രൂപയുടെ കുറവാണ് രണ്ട് ദിവസത്തിനിടെ വന്നിരിക്കുന്നത്. ഗ്രാമിന് 40 രൂപ കുറഞ്ഞ് 5745ലെത്തി.
ഈ മാസം രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ വിലയിലാണ് സ്വര്‍ണം. ഇനിയും കുറഞ്ഞാല്‍ മാത്രമേ വ്യാപാരം മെച്ചപ്പെടൂ എന്ന് ജ്വല്ലറി വ്യാപാരികള്‍ പറയുന്നു. എന്നാല്‍ ഇപ്പോഴത്തെ വിലക്കയറ്റവും ഇറക്കവും സ്ഥായിയല്ല എന്നാണ് അവരുടെ പക്ഷം. ഇനിയും വിലയില്‍ മാറ്റം പ്രതീക്ഷിക്കാമെന്നും ജ്വല്ലറിക്കാര്‍ പറയുന്നു. ഡോളര്‍ കരുത്താര്‍ജിച്ചതാണ് സ്വര്‍ണം വില കുറയാനുള്ള മറ്റൊരു കാരണം.
കഴിഞ്ഞ ദിവസങ്ങളില്‍ ഡോളര്‍ സൂചിക 102ലായിരുന്നു. ഏറ്റവും പുതിയ നിരക്ക് 103.92ലെത്തി. ഡോളര്‍ കരുത്ത് കൂടുമ്പോള്‍ സ്വര്‍ണവില കുറയുകയാണ് ചെയ്യുക. ഡോളറുമായി മല്‍സരിക്കുന്ന പ്രധാന കറന്‍സികളുടെ മൂല്യം ഇടിയുന്നതാണ് ഇതിന് കാരണം. അതുകൊണ്ടുതന്നെ മറ്റു കറന്‍സികള്‍ ഉപയോഗിച്ച് സ്വര്‍ണം വാങ്ങുന്നതിന്റെ അളവ് കുറയും.

Continue Reading

More

കേരളത്തില്‍ കൊവിഡ് പടരുന്നു, നവകേരള സദസുമായി ബന്ധപ്പെട്ട് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നു: ഹൈബി ഈഡന്‍

പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും അദ്ദേഹം കുറ്റപ്പെടുത്തി

Published

on

സംസ്ഥാനത്ത് വീണ്ടും കൊവിഡ് പടര്‍ന്നുപിടിക്കുകയാണെന്ന ആരോപണവുമായി ഹൈബി ഈഡന്‍ എംപി. കൊവിഡ് കണക്കുകള്‍ ജനങ്ങളെ അറിയിക്കാതെ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതുകൊണ്ടാണ് ഇക്കാര്യം ചര്‍ച്ചയാകാത്തതെന്ന് ഹൈബി ഈഡന്‍ ആരോപിക്കുന്നു.

നവകേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ ആരോഗ്യവകുപ്പ് മറച്ചുവയ്ക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്. പിണറായി സര്‍ക്കാരിനെപ്പോലെ തന്നെ ഹാനികരമാണ് കൊവിഡെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഫേസ്ബുക്കിലൂടെയായിരുന്നു ഹൈബി ഈഡന്റെ വിമര്‍ശനങ്ങള്‍.

സംസ്ഥാനത്ത് കോവിഡ് പടര്‍ന്നു പിടിക്കുകയാണ്. ആരോഗ്യ വകുപ്പ് കൃത്യമായ കണക്കുകള്‍ പുറത്ത് വിടാതെ ഒളിച്ചു കളിക്കുന്നു. നവ കേരള സദസുമായി ബന്ധപ്പെട്ടാണ് കണക്കുകള്‍ മറച്ചു വയ്ക്കുന്നത്. ജനങ്ങളുടെ ആരോഗ്യത്തിനും ജീവനും ഭീഷണിയാകുന്ന കോവിഡിനെതിരെ ശക്തമായ ജാഗ്രത ആവശ്യമാണ്.ജനങ്ങള്‍ സ്വന്തമായി സുരക്ഷ ഏറ്റെടുക്കേണ്ട സാഹചര്യമാണ് ഇന്ന് കേരളത്തിലുള്ളത്.

എല്ലാവരും ജാഗ്രത പാലിക്കുക. പിണറായി സര്‍ക്കാരിനെ പോലെ തന്നെ ഹാനികരമാണ് കോവിഡും.

Continue Reading

Trending