Connect with us

Culture

കമാല്‍ വരദൂര്‍ ഫ്രം ലോഡ്‌സ്…

Published

on

അവിസ്മരണീയമായിരുന്നു ആ ദിവസം. ആ പദം തന്നെ ഒരുപക്ഷേ കുറഞ്ഞുപോയില്ലേ എന്ന ചിന്തപോലും. കാരണം ക്രിക്കറ്റിന്റെ മക്കയാണ് ലോഡ്‌സ്. ഏതൊരു ക്രിക്കറ്റ് താരവും ഒന്ന് കളിക്കാന്‍ ഒന്ന് ആ മൈതാനം കാണാന്‍ ആ പച്ചപ്പിനെ ചുംബിക്കാന്‍ ആഗ്രഹിക്കുന്നവരാണ്. അത്തരമൊരു ഒരു വേദി അതുകൊണ്ടാണ് വര്‍ഷങ്ങള്‍ പാരമ്പര്യമുള്ള ഒരു വേദി, ഒരു മൈതാനം, ഒരു സ്‌റ്റേഡിയം അവിടെ കളിക്കുക എന്നതിനപ്പുറം അവിടെ കളികാണുക എന്നതും ഏറ്റവും കൂടുതല്‍ സന്തോഷം തരുന്ന ഒന്നാണ്.

ലോകകപ്പിന്റെ ഫൈനല്‍പോലെ ഒരു മുഹൂര്‍ത്തം. നമ്മളൊക്കെ വായിച്ച് കേട്ടറിവുള്ള ലോഡ്‌സിന്റെ ഫൈനല്‍ എന്ന് പറയുമന്നത് 1983-ലെ ഫൈനലാണ്. ആ വീരഗാഥകള്‍ നമ്മുടെ ക്രിക്കറ്റ് സര്‍ക്കിളുകളില്‍ പാടിപ്പാടിപതിഞ്ഞതാണ്. ക്ലൈവ് ലോയ്ഡ് നയിച്ച വെസ്റ്റിന്‍ഡീസിനെ കപില്‍ദേവിന്റെ ഇന്ത്യ തോല്‍പ്പിക്കുന്ന ഒരു ലോഡ്‌സ് ഫൈനല്‍. അതിനു ശേഷം ലോഡ്‌സില്‍ നമ്മള്‍ കണ് വലിയ മുഹൂര്‍ത്തമെന്ന് പറയുന്നത്. നിയോപെറ്റ്‌സ് ട്രോഫിയാണ്. അതില്‍ സൗരവ്ഗാംഗുലിയുടെ ഇന്ത്യ, അന്ന് ഇന്ത്യ തോറ്റു എന്ന് കരുതിയിടത്തുനിന്ന് നമ്മുടെ യുവരാജ്‌സിങ്, മുഹമ്മദ് കൈഫ് തുടങ്ങിയവരടങ്ങിയ യൂത്ത് മത്സരം തിരിച്ചുപിടിക്കുകയും അങ്ങനെ സൗരവ്ഗാംരുലി ജേഴ്‌സി അഴിച്ചു ആഹ്ലാദം പ്രകടിപ്പിക്കുന്ന ദൃശ്യങ്ങളളൊക്കെ ലോഡ്‌സിന്റെ മുഹൂര്‍ത്തങ്ങളില്‍ വലുതായി നമ്മുടെ മുന്നിലുണ്ട്.

ഈ ലോകകപ്പിന്റെ ഫൈനല്‍ നടന്നപ്പോള്‍ അത്ര ആഹ്ലാദം നിറഞ്ഞതായിരുന്നു. ആദ്യം ഇന്ത്യയില്ല എന്നുള്ള ചെറിയ നിരാശ,നഷ്ടബോധം ഞങ്ങള്‍ക്കെല്ലാം ഉണ്ടായിരുന്നു. ഇംഗ്ലണ്ട് ഹോസ്റ്റാണ്, ന്യൂസിലാന്റ് ചാമ്പ്യന്‍ഷിപ്പിലൂടനീളം നന്നായി കളിച്ച ടീമുമാണ്. ലോഡ്‌സില്‍ ഇന്നലെ കാലാവസ്ഥ ഒരു മൂടിക്കെട്ടിയ അന്തരീക്ഷം, അതായത് ഒരു ഗ്രേറ്റ് ഫൈനലിന് ഒക്കുമോ എഎന്നുള്ളതൊക്കെയായിരുന്നു ചിന്ത. ആദ്യം ന്യൂസിലാന്റിന് ടോസ് ലഭിക്കുന്നു. ന്യൂസിലാന്റ് ബാറ്റ് ചെയ്യുന്നു. 241 എന്നുള്ള ഒരു സ്‌കോറിലേക്ക് അവര്‍ പോയപ്പോള്‍ എളുപ്പത്തില്‍ ഇംഗ്ലണ്ട് അത് നേടും എന്നാണ് കരുതിയത്. കാരണം സെമിയില്‍ ഓസ്‌ട്രേലിയ പോലെ ഒരു ടീമിനോട് വളരെ അനായാസം എട്ടുവിക്കറ്റിന്റെ ജയം ആഘോഷിച്ചവരാണ് ഇംഗ്ലണ്ട്. അതുകൊണ്ട് അവരുടെ ബാറ്റിങ് ലൈനപ്പ് എന്ന് പറഞ്ഞാല്‍ ജാസന്‍ റോയ്, ജോണിബെയര്‍ സ്‌റ്റോ, ജോറൂട്ട്, ഇയോന്‍ മോര്‍ഗന്‍, ബെന്‍ സ്‌റ്റോക്‌സ്, ജോസ് ബട്‌ലര്‍ ഒരുപക്ഷേ ഏകദിന ക്രിക്കറ്റിന് ഏറ്റവും അനുയോജ്യമായ കുറേ ബാറ്റ്‌സ്മാന്‍മാരാണ്. അതുകൊണ്ട് ഏറ്റവും എളുപ്പം അവര്‍ ജയിക്കുമെന്നാണ് കരുതിയത്. പക്ഷേ ന്യൂസിലാന്റ് സീമോസ് നമ്മളെ ഇന്ത്യയെ വിറപ്പിച്ചത് അതേപോലെത്തന്നെയുള്ള ഒരു വിറപ്പിക്കലായിരുന്നു അത്. മാര്‍ക്‌ഹെന്‍ട്രി തുടക്കത്തിലേ റോയിയെ വീഴ്ത്തുന്നു. പിന്നീട് ജോയ് റൂട്ടിന് കാര്യമായി ഒന്നും ചെയ്യാന്‍ കഴിയുന്നില്ല. അദ്ദേഹം വളരെ പെട്ടെന്ന് പുറത്താവുന്നു. ജോണിബെയര്‍ സ്‌റ്റോ പുറത്താവുന്നു.

ഇ.എം മോര്‍ഗന്‍ പെട്ടെന്ന് പുറത്താവുന്നു. വളരെ പെട്ടെന്ന് നാല് വിക്കറ്റ് പോകുന്നു. ബെന്‌സ്‌റ്റോക്‌സും ജോസ്ബട്‌ലറും തമ്മിലുള്ള സഖ്യം മാത്രമാണ് അവിടെ ഉണ്ടായിരുന്നത്. അവര്‍ വളരെ ആധികാരികമായി കളിക്കുന്നു. ആ ഒരു കളിക്ക് ഇംഗ്ലീഷ് കാണികള്‍ നല്‍കിയ ഒരു സപ്പോര്‍ട്ടാണ് വളരെ ആധികാരികമായിട്ടുള്ള വളരെ ജെന്റിലായിട്ടുള്ള സപ്പോര്‍ട്ട് കൊടുക്കുന്നു. അങ്ങനെ മത്സരം ഏറ്റവും അവസാനത്തിലേക്ക് പോകുമ്പോള്‍ അവസാന ഓവര്‍ ട്രെന്റ് ബോള്‍ട്ട് ബൗള്‍ ചെയ്യാന്‍ വരുമ്പോള്‍ മീഡിയോ ബോക്‌സിലാണെന്നും ഗാലറിയിലാണെങ്കിലും ടെന്‍ഷന്‍ എന്ന് പറയുന്നത് ചെറുതൊന്നുമായിരുന്നില്ല. അങ്ങനെ അദ്ദേഹം ഒരു സിക്‌സര്‍ അടിക്കുന്നു. പിന്നീട് അടുത്ത പന്തില്‍ അദ്ദേഹം ബെന്‍സ്റ്റോക്‌സ് ഡബിള്‍ നേടാനുള്ള ഓട്ടത്തില്‍ ബൗണ്ടറി ലൈനില്‍ നിന്നും ത്രോ വരുന്നു. ത്രോ അദ്ദേഹത്തിന്റെ ബാറ്റ് തട്ടി വീണ്ടും ബൗണ്ടറി ആയി മാാറുന്നു.അങ്ങനെ ഒരു തരത്തിലും എങ്ങനെ വിശേഷിപ്പിക്കണം എന്നറിയില്ല. അങ്ങനെ മത്സരം ടൈ ആവുന്നു.

സ്‌റ്റേഡിയം വീണ്ടും നിശബ്ദമാവുന്നു. ആകെ പ്രാര്‍ത്ഥനകളുമയി ബോക്‌സിലിരിക്കുമ്പോള്‍ കാണുന്ന കാഴ്ച്ച അതാണ്. പിന്നീട് സൂപ്പര്‍ ഓവര്‍ എറിയാനായി ആദ്യം ന്യൂസിലാന്റ് വരുന്നു. ഇംഗ്ലീഷ് ബാറ്റ്‌സ്മാര്‍മാരായി ബെന്‍സ്‌റ്റോക്‌സും ജോസ്ബട്‌ലറും വരുന്നു. 15റണ്‍സ് നേടുന്നു. പിന്നീട് ന്യൂസിലാന്റ് ബാറ്റ് ചെയ്യാനായി വരുന്നു. ന്യൂസിലാന്റിനുവേണ്ടി മാര്‍ട്ടിന്‍ ഗപ്റ്റിലും നിഷാമായിരുന്നു. ബൗളറായിട്ട് ജോഫ്രയാര്‍ച്ചറും. അപ്പോള്‍ നമ്മള്‍ കാണുന്നത് ഈ സങ്കടങ്ങളാണ്. ഒരു തരത്തിലും എവിടെയും കാണാത്ത രീതിയിലുള്ള ഒരു ടെന്‍ഷനും മറ്റു കാര്യങ്ങളുമാണ്. അങ്ങനെ അവസാന പന്തില്‍ ശരിക്കും ഒരു പന്ത് രണ്ട് റണ്‍ എന്നതായിരുന്നു ന്യൂസിലാന്റിന്റെ വിജയലക്ഷ്യം. ആ രണ്ടാമത്തെ റണ്ണിനുവേണ്ടി അവര്‍ ഓടുന്നു. ഗപ്റ്റില്‍ റണ്ണൗട്ടാവുന്നു. പിന്നീടുള്ള ആഹ്ലാദപ്രകടനം എല്ലാവരും ടിവിയിലൊക്കെ കണ്ടിരിക്കും. എന്തായാലും ഒരിക്കലും നമ്മള്‍ കഴിഞ്ഞ 2015-ന്റെ ലോകകപ്പ് ഫൈനലാണെങ്കില്‍ അത് വളരെ ഏകപക്ഷീയമായി അവസാനിച്ച ഒരു ഫൈനല്‍. ഏത് ലോകകപ്പ് ഫൈനലും ഇന്ത്യക്ക് തന്നെ ദുരന്ത സ്മരണകളുള്ള 2003-ലെ ലോകകപ്പ് ഫൈനല്‍ എടുക്കുക. ഏത് ഫൈനലും പലപ്പേഴും ഏകപക്ഷീയമായാണ് അവസാനിച്ചിട്ടുള്ളതെങ്കില്‍ ഒരുപക്ഷേ ക്രിക്കറ്റ് ചരിത്രത്തില്‍ ആദ്യമായിട്ട് ഇത്തരമൊരു മുഹൂര്‍ത്തം. ഇത് ശരിക്കും ഫുട്‌ബോളില്‍ സമനിലക്കുശേഷം അധികസമയം. അതിനു ശേഷം ഷൂട്ടൗട്ട് ഷൂട്ടൗട്ടിനു ശേഷം സഡണ്‍ ടെത്ത് എന്നൊക്കെ പറഞ്ഞതുപോലെയാണ്. വളരെ ആവേശകരമായിട്ടാണ് മത്സരം. എന്തായാലും ഭാഗ്യമുണ്ട്. ഒരു റിപ്പോര്‍ട്ടര്‍ എന്ന നിലയില്‍ ഇങ്ങനെയൊരു മുഹൂര്‍ത്തം, ലോഡ്‌സ് പോലെ ഇങ്ങനെയൊരു വേദിയില്‍ നേരിട്ട് റിപ്പോര്‍ട്ട് ചെയ്യാന്‍ കഴിഞ്ഞതിലുള്ള സന്തോഷം. അതൊരിക്കലും എല്ലാവര്‍ക്കും ലഭിക്കണമെന്നില്ല. അത്തരമൊരു മുഹൂര്‍ത്തങ്ങള്‍ കാണാനും തീര്‍ച്ചയായിട്ടും നമ്മുടെ ക്രിക്കറ്റ് പാരമ്പര്യങ്ങളില്‍ ക്രിക്കറ്റ് നാടോടിക്കഥകളിലേക്ക് വരാന്‍ പോകുന്ന ഒരു മത്സരം കൂടിയാണിത്. ബെന്‍സ്‌റ്റോക്‌സാണിവിടെ ആരാധകരുടെ മനം കവര്‍ന്നത്. മറ്റൊരാള്‍ കെയിം വില്യംസാണ് ന്യൂസിലാന്റിന്റെ. അദ്ദേഹത്തിന് വേണമെങ്കില്‍ പരാതിപ്പെടാന്‍ ഒരുപാട് അവസരങ്ങള്‍ ഉണ്ടായിരുന്നു. പക്ഷേ അതിനൊന്നും നില്‍ക്കാതെ അദ്ദേഹം വളരെ ഗംഭീരമായിട്ട് രാജോജിതമായിട്ട്, ദി ജെന്റില്‍മാന്‍ ക്രിക്കറ്റര്‍ എന്ന രീതിയില്‍ തന്നെ അദ്ദേഹം വിടവാങ്ങി. അദ്ദേഹം ശരിക്കും ഇംഗ്ലണ്ടിനെ അഭിനന്ദിക്കുന്ന കാഴ്ച്ചയുണ്ട്. എന്തായാലും ആ മുഹൂര്‍ത്തങ്ങള്‍ നേരിട്ട് കണ്ടപ്പോള്‍ റിപ്പോര്‍ട്ടര്‍ എന്ന നിലയിലുള്ള സന്തോഷം മാത്രമല്ല, ക്രിക്കറ്റ് ആസ് എ ഹോള്‍ വളരെ ഗംഭീരമായിട്ടുള്ള ഏകദിന ക്രിക്കറ്റിന്റെ രാജകീയത മുറ്റിനില്‍ക്കുന്ന പോരാട്ടമായിരുന്നു അത്.

Film

അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ എത്തുന്നു ! ടീസർ ദുൽഖർ സൽമാൻ പുറത്തിറക്കി…

പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

Published

on

സണ്ണി വെയ്ൻ, വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘അപ്പൻ’ ശേഷം മജു സംവിധാനം ചെയ്യുന്ന ‘പെരുമാനി’യുടെ ടീസർ പുറത്തുവിട്ടു. ‘പെരുമാനി’ എന്ന ഗ്രാമം, ഒന്നു പറഞ്ഞാ രണ്ടാമത്തതിന് ഒടിപ്പടച്ചെത്തുന്ന ഗ്രാമവാസികൾ, ഇനി കലഹത്തിനും പ്രശ്നങ്ങൾക്കുമാണെങ്കിലോ യാതൊരു കുറവൂല്ലാ, തനി നാടൻ മട്ടിൽ കളർഫുളായെത്തിയ ടീസർ പ്രേക്ഷകശ്രദ്ധ നേടുന്നു. ദുൽഖർ സൽമാനാണ് ടീസർ റിലീസ് ചെയ്തത്. പ്രേക്ഷകരെ അടിമുടി ഞെട്ടിക്കാൻ ‘പെരുമാനി’യിലെ കൂട്ടർ മെയ് മാസത്തിൽ തിയറ്ററുകളിലെത്തും.

2022 ഒക്ടോബർ 28ന് റിലീസ് ചെയ്ത സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന സിനിമയാണ് ‘പെരുമാനി’. ചിത്രത്തിൽ വിനയ് ഫോർട്ട്‌ അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ വ്യത്യസ്തമായ ഗെറ്റപ്പ് സോഷ്യൽ മീഡിയകളിൽ വലിയ രീതിയിൽ വൈറലായിരുന്നു. അടുത്തിടെ പുറത്തുവിട്ട ചിത്രത്തിന്റെ മോഷൻ പോസ്റ്റർ കണ്ടതോടെ വലിയ പ്രത്യേകതയോടെ എത്തുന്ന സിനിമയാണ് ‘പെരുമാനി’ എന്ന നിഗമനത്തിലാണ് പ്രേക്ഷകർ എത്തിചേർന്നത്. അത് ശരിവെക്കുന്ന വിധത്തിലാണ് ടീസറും.

‘പെരുമാനി’ എന്ന ഗ്രാമവും അവിടുത്തെ മനുഷ്യരും അവർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും ഇതിവൃത്തമാക്കിയ ഈ ചിത്രം ഒരു ഫാന്റസി ഡ്രാമയാണ്. സംവിധായകൻ മജു തന്നെയാണ് തിരക്കഥ രചിച്ചത്. യൂൻ വി മൂവീസും മജു മൂവീസും ചേർന്നാണ് അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഡിസ്ട്രിബ്യൂഷൻ സെഞ്ച്വറി ഫിലിംസാണ് സ്വന്തമാക്കിയിരിക്കുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. ദീപ തോമസ്, രാധിക രാധാകൃഷ്ണൻ, നവാസ് വള്ളിക്കുന്ന്, വിജിലേഷ്, ഫ്രാങ്കോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ.

എക്സിക്യൂട്ടീവ് പ്രൊഡ്യുസേർസ്: സഞ്ജീവ് മേനോൻ, ശ്യാംധർ, ഛായാഗ്രഹണം: മനേഷ് മാധവൻ, ചിത്രസംയോജനം: ജോയൽ കവി, സംഗീതം: ഗോപി സുന്ദർ, സൗണ്ട് ഡിസൈൻ: ജയദേവൻ ചക്കാടത്ത്, സിങ്ക് സൗണ്ട്: വൈശാഖ് പി വി, ഗാനരചന: മുഹ്സിൻ പെരാരി, സുഹൈൽ കോയ, പ്രൊജക്ട് ഡിസൈനർ: ഷംസുദീൻ മങ്കരത്തൊടി, പ്രൊഡക്ഷൻ കൺട്രോളർ: ഗിരീഷ് അത്തോളി, ചീഫ് അസോസിയേറ്റ് ഡയറെക്ടർ: അനീഷ് ജോർജ്, അസോസിയേറ്റ് ഡയറക്ടേർസ്: ഷിന്റോ വടക്കേക്കര, അഭിലാഷ് ഇല്ലിക്കുളം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്: ഹാരിസ് റഹ്മാൻ, പ്രൊജക്റ്റ്‌ കോർഡിനേറ്റർ: അനൂപ് കൃഷ്ണ, ഫിനാൻസ് കൺട്രോളർ: വിജീഷ് രവി, കലാസംവിധാനം: വിശ്വനാഥൻ അരവിന്ദ്, വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: ലാലു കൂട്ടലിട, വി.എഫ്.എക്സ്: സജി ജൂനിയർ എഫ് എക്സ്, കളറിസ്റ്റ്: രമേശ്‌ അയ്യർ, ആക്ഷൻ: മാഫിയ ശശി, സ്റ്റിൽസ്: സെറീൻ ബാബു, പോസ്റ്റർ ഡിസൈൻ: യെല്ലോ ടൂത്ത്,ഡിസ്ട്രിബൂഷൻ – സെഞ്ചുറി ഫിലിംസ്, പിആർഒ & മാർക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ.

Continue Reading

Film

മരുഭൂമിയിൽ പെയ്ത ദുരിതമഴയിൽ നിന്ന് ഗൾഫ് ജനത കരകയറട്ടെ, ആശ്വാസവാക്കുകളുമായി മമ്മൂട്ടിയും ടോവിനോയും

ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

Published

on

കഴിഞ്ഞ ദിവസങ്ങളില്‍ ദുബൈയില്‍ പെയ്ത കനത്ത മഴയില്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലായിരുന്നു. കഴിഞ്ഞ ഏഴുദശകത്തിനിടയില്‍ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴയായിരുന്നു ഇത്. ഈ ദുരിതത്തില്‍ നിന്ന് ദുബൈയിലെ ജനങ്ങള്‍ എത്രയും വേഗം കരകയറട്ടെ എന്ന ആശ്വാസ വാക്കുകളുമായെത്തിയിരിക്കുകയാണ് മോളിവുഡിലെ പ്രമുഖരായ താരങ്ങള്‍.

‘ഗള്‍ഫ് നാടുകളിലെ പ്രകൃതിക്ഷോഭം അവിടെയുള്ള സകലമാന ജീവിതങ്ങളെയും ദുരിതത്തില്‍ ആഴ്ത്തിയിരിക്കുന്നു എന്നത് വേദനയോടെ അറിയുന്നു. ആശങ്കകള്‍ മനസിലാക്കുന്നു. പരമാവധി സുരക്ഷിതരായിരിക്കുക. എല്ലാം എത്രയും പെട്ടന്ന് ശരിയാകട്ടെ എന്നാണ് മമ്മൂട്ടി പറയുന്നത്.

‘മരുഭൂമിയില്‍ സ്വപ്നനഗരിയില്‍ പടുത്തുയര്‍ത്തിയ അതേ ആര്‍ജ്ജവത്തോടെ ഈ ദുരിതപെയ്തിയില്‍ നിന്നും എത്രയും പെട്ടന്ന് സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തുവാന്‍ നമ്മുടെ സഹോദരര്‍ ഉള്‍പ്പടെയുള്ള ഗള്‍ഫ് ജനതയ്ക്ക് സാധിക്കട്ടെ’ എന്നാണ് ടോവിനോ തോമസ് കുറിച്ചത്. നിരവധിപേര്‍ ദുബൈയി ജനതയ്ക്ക് പിന്തുണ അറിയിച്ചിട്ടുണ്ട്.

Continue Reading

Film

തർക്കം പരിഹരിച്ചു; പിവിആറിൽ മലയാള സിനിമകൾ പ്രദർശിപ്പിക്കും

നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.

Published

on

പിവിആർ സിനിമാസും – പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായുള്ള തർക്കം പരിഹരിച്ചു. നാളെ മുതൽ പിവിആർ സിനിമാസിൽ മലയാളം സിനിമകൾ പ്രദർശിപ്പിക്കും.വ്യവസായി എം എ യുസഫ് അലിയുടെ മാധ്യസ്ഥതയിൽ ഫെഫ്ക്കയും പിവിആർ അധികൃതരും നടത്തി ചർച്ചയിലാണ് തീരുമാനം.

പിവിആർ തീരുമാനം പിൻവലിച്ചില്ലെങ്കിൽ ഭാവിയിൽ മൊഴിമാറ്റ ചിത്രങ്ങൾ അടക്കം പ്രദർശിപ്പിക്കാൻ അനുമതി നൽകില്ലെന്ന് സാങ്കേതിക ഫെഫ്ക നിലപാട് എടുത്തിരുന്നു. ഇതിന് പിന്നാലെയാണ് തിരുമാനത്തിൽ നിന്നും പിവിആർ അധികൃതർ പിന്മാറിയത്.

പിവിആര്‍ കയ്യൂക്ക് കാണിക്കുകയാണെന്നും പ്രദര്‍ശനം നിര്‍ത്തിവച്ച ദിവസങ്ങളിലെ നഷ്ടപരിഹാരം നല്‍കാതെ പ്രസ്തുത മള്‍ട്ടിപ്ലെക്സ് ശൃംഖലയ്ക്ക് ഇനി മലയാള സിനിമകള്‍ നല്‍കില്ലെന്നും ഫെഫ്ക അറിയിച്ചിരുന്നു. പരിഹാരം ഉണ്ടായില്ലെങ്കിൽ പ്രതിഷേധം പിവിആർ സ്ക്രീനുകളിലേക്ക് വ്യാപിപ്പിക്കും. പിവിആറിന്‍റെ നീക്കം പുതിയ സിനിമകള്‍ക്ക് വലിയ തിരിച്ചടിയാണെന്നും ഫെഫ്ക അറിയിച്ചിരുന്നു.

പിവിആറും നിർമാതാക്കളും തമ്മിലുള്ള ഡിജിറ്റൽ കണ്ടന്റ് പ്രൊഡക്ഷൻ സംബന്ധിച്ച തർക്കമാണ് സിനിമകളുടെ പ്രദർശനം നിർത്തിവെക്കുന്നതിലേക്ക് എത്തിയത്. വൻതുക നൽകുന്നത് ഒഴിവാക്കാൻ നിർമാതാക്കൾ സ്വന്തമായി ഇതിനുള്ള സംവിധാനം ഒരുക്കിയത് അ‌ംഗീകരിക്കാൻ തയ്യാറല്ലാത്തതാണ് തർക്കത്തിന് കാരണം.

Continue Reading

Trending