ന്യൂഡല്‍ഹി: സിപിഐ നേതാവും ജെഎന്‍യു വിദ്യാര്‍ഥി യൂണിയന്‍ മുന്‍ പ്രസിഡന്റുമായ കനയ്യ കുമാര്‍ കോണ്‍ഗ്രസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസില്‍ പ്രവേശിക്കുന്നതിന്റെ ഭാഗമായാണ് കൂടിക്കാഴ്ചയെന്നാണ് അഭ്യൂഹം. ദേശീയ വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് കൂടിക്കാഴ്ച സംബന്ധിച്ച വാര്‍ത്ത പുറത്തുവിട്ടത്.

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുമായി കനയ്യകുമാര്‍ കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. രാഹുലുമായുള്ള കൂടിക്കാഴ്ചക്കു ശേഷം കനയ്യകുമാര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നേക്കുമെന്നാണ് സൂചനകള്‍. വരുംദിവസങ്ങളില്‍ തന്നെ തീരുമാനങ്ങള്‍ ഉണ്ടാകുമെന്നാണ് വിവരം.