തളിപ്പറമ്പ്: ഭര്‍തൃമതിയായ ഇരുപത്തിരണ്ടുകാരിയെ പീഡിപ്പിച്ച കേസിലെ പ്രധാന പ്രതി അറസ്റ്റിലായി. ആലക്കോട് നെല്ലിപ്പാറ കപ്പണയിലെ കുന്നേല്‍ ഹൗസില്‍ ബിജോയി ജോസഫിനെ (40) ആണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഓഗസ്റ്റ് 25നായിരുന്നു സംഭവം. ഫോണിലൂടെ സ്ത്രീയുമായി ബന്ധം സ്ഥാപിച്ച രണ്ടുപേര്‍ കാറില്‍ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് കേസ്.

രണ്ടാം പ്രതി രയരോത്തെ കൊട്ടാരത്തില്‍ ഹൗസില്‍ പ്രകാശ് കുര്യനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ബിജോയ് കര്‍ണാടകയിലേക്ക് രക്ഷപ്പെടുകയായിരുന്നു. പിന്നീട് ബന്തടുക്കയിലെത്തി ഒളിവില്‍ കഴിഞ്ഞ് ഇരിട്ടിയിലേക്ക് രക്ഷപ്പെടാന്‍ ശ്രമിക്കുമ്പോഴാണ് പോലീസ് പിടികൂടിയത്.

എസ്.ഐ. എന്‍.കെ. ഗിരീഷ്, എ.എസ്.ഐ. കെ. സത്യന്‍, െ്രെകംസ്‌ക്വാഡ് അംഗങ്ങളായ സുരേഷ് കക്കറ, ടി.കെ. ഗിരീഷ് എന്നിവരും അന്വേഷണ സംഘത്തിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.