കണ്ണൂര്‍: സ്വയം മഹത്വല്‍ക്കരിക്കാന്‍ ശ്രമിക്കുന്നുവെന്ന ആരോപണത്തില്‍ നേരിട്ട വിമര്‍ശനം നിഷേധിക്കാതെ സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി.ജയരാജന്‍. ജയരാജന്‍ പാര്‍ട്ടിക്ക് അതീതനായി വളരാരാനും സ്വയം മഹത്വവത്ക്കരിക്കാനും ശ്രമിക്കുന്നുവെന്ന ആരോപണമുയര്‍ന്നത് കഴിഞ്ഞ ദിവസം ചേര്‍ന്ന സംസ്ഥാന സമിതിയിലാണ്. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ഒന്നും നിഷേധിക്കാതെ എല്ലാം സമ്മതിക്കുന്ന നിലപാടാണ് ജയരാജന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ സ്വീകരിച്ചത്. അതേസമയം മാധ്യമങ്ങളില്‍ വന്ന വാര്‍ത്തകള്‍ ജയരാജന്‍ നിഷേധിച്ചു. വളര്‍ത്തിയ പാര്‍ട്ടിക്ക് വിമര്‍ശിക്കാന്‍ അധികാരമുണ്ട്. ഉള്‍ക്കൊള്ളേണ്ടവ ഉള്‍ക്കൊള്ളുമെന്നും ജയരാജന്‍ പറഞ്ഞു