കണ്ണൂര്‍: പരിയാരത്ത് മദ്യലഹരിയില്‍ െ്രെകംബ്രാഞ്ച് ഉദ്യോഗസ്ഥന്റെ അഴിഞ്ഞാട്ടം. റോഡില്‍ സൈഡ് നല്‍കുന്നില്ലെന്ന് പറഞ്ഞ് ലോറി ഡ്രൈവറോട് കയര്‍ത്ത ഇയാള്‍ പിന്നീട് പരിയാരം പൊലീസ് സ്‌റ്റേഷനിലെത്തി പൊലീസുകാരെയടക്കം പരസ്യമായി ഭീഷണിപ്പെടുത്തി. മോശമായി പെരുമാറിയ പ്രദീപനെതിരെ വകുപ്പ് തല നടപടിയുണ്ടാകുമെന്നാണ് സൂചന.

കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. പരിയാരം മെഡിക്കല്‍ കോളേജിന് സമീപം ഒരു ലോറി തന്റെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് പ്രദീപന്‍ തട്ടിക്കയറി. പൊലീസ് സ്‌റ്റേഷനിലേക്ക് നിര്‍ബന്ധിച്ച് െ്രെഡവറെ കൂട്ടിക്കൊണ്ടുപോയി. പരിയാരം പൊലീസ് സ്‌റ്റേഷന് മുന്നിലെത്തിയതോടെ ഇയാള്‍ ലോറി െ്രെഡവര്‍ക്ക് നേരെ അസഭ്യം പറഞ്ഞു. കയ്യേറ്റത്തിന് ശ്രമിച്ചു.

ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് പൊലീസുകാര്‍ ഇത് തടഞ്ഞതോടെ അവര്‍ക്ക് നേരെയായി പരാക്രമം. മദ്യലഹരിയിലായിരുന്ന പൊലീസുകാരനോട് സംയമനം പാലിക്കാന്‍ സ്‌റ്റേഷനിലെ പൊലീസുകാര്‍ പറഞ്ഞിട്ടും അയഞ്ഞില്ല. മേലുദ്യോഗസ്ഥരെ വിവരം അറിയിച്ച് പ്രദീപനെ വൈദ്യപരിശോധനക്ക് വിധേയമാക്കി. പരാതിയില്ലെന്ന് ലോറി െ്രെഡവര്‍ പറഞ്ഞതോടെ പ്രദീപനെ വിട്ടയച്ചു.

സംഭവത്തില്‍ പരിയാരം പൊലീസിനോട് ഡിവൈഎസ്പി വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വര്‍ഷം മുമ്പ് കാവുമ്പായിയില്‍ ഓട്ടോറിക്ഷ സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് ഇയാള്‍ െ്രെഡവറെ കയ്യേറ്റം ചെയ്തിരുന്നു. നാട്ടുകാര്‍ തടഞ്ഞ് പൊലീസിനെ ഏല്‍പ്പിച്ചെങ്കിലും നടപടിയൊന്നും ഉണ്ടായില്ല. പരിയാരത്തെ സംഭവത്തില്‍ വകുപ്പുതല നടപടി ഉണ്ടാകുമെന്നാണ് സൂചന.