കണ്ണൂര്‍: പിലാത്തറയില്‍ കോണ്‍ഗ്രസ് ബൂത്ത് ഏജന്റന്റെ വീടിനു നേരെയും കള്ളവോട്ട് പരാതി പറഞ്ഞ യുവതിയുടെ വീടിനു നേരറിയും ബോംബേറ്. പിലാത്തറ യുപി സ്‌കൂള്‍ 19ാം ബൂത്തിലെ ഏജന്റായിരുന്ന വി ടി വി പത്മനാഭന്റെ വീടിന് നേരെയാണ് ബോംബേറുണ്ടായത്.
ഇന്നെലെ രാത്രി 12മണിക്ക് ശേഷമാണ് ബോംബെറിഞ്ഞത്.

ബോംബേറില്‍ വീടിന്റെ ജനല്‍ച്ചില്ലുകള്‍ക്കും ചുവരിനും കേടുപാട് സംഭവിച്ചിട്ടുണ്ട്. ശബ്ദം കേട്ട് വീട്ടുകാര്‍ എഴുന്നേറ്റ് വരുമ്പോഴേക്കും അക്രമികള്‍ ഓടിരക്ഷപ്പെട്ടിരുന്നു.

കള്ളവോട്ട് നടന്ന കണ്ണൂര്‍, കാസര്‍കോട് മണ്ഡലങ്ങളിലെ ഏഴ് ബൂത്തുകളിലാണ് ഇന്നലെ റീപോളിംഗ് നടന്നത്.