കണ്ണൂര്‍: കൂത്തുപറമ്പില്‍ മുസ്‌ലിംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകത്തെ തുടര്‍ന്ന് അനിഷ്ട സംഭവങ്ങളുണ്ടായ കണ്ണൂരില്‍ ജില്ലാ ഭരണകൂടം വിളിച്ച സര്‍വകക്ഷിയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. ആദ്യം പ്രതികളെ പിടികൂടട്ടെ എന്ന നിലപാടിലാണ് യുഡിഎഫ്.

മന്‍സൂറിന്റെ കൊലപാതകം നടന്ന് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും പിടിച്ചു കൊടുത്ത പ്രതി മാത്രമാണ് പൊലീസിന്റെ കയ്യില്‍ ഇപ്പോഴും ഉള്ളത്. പ്രതികളെ പിടിക്കാന്‍ പൊലീസ് തയ്യാറായിട്ടില്ല. ഏകപക്ഷീയ നിലപാടാണ് പൊലീസും ജില്ലാ ഭരണകൂടവും എടുക്കുന്നത്. ഇതിനെതിരെ ശക്തമായ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കുമെന്നും യുഡിഎഫ് നേതാക്കള്‍ പറഞ്ഞു.

സമാധാന ശ്രമങ്ങളുമായി സഹകരിക്കാന്‍ തയ്യാറാണ്. പക്ഷെ അതിനനുസരിച്ചുള്ള ഇടപെടലും നടപടിയും അല്ല ഇത് വരെ പൊലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായത്. പത്താംക്ലാസ് പരീക്ഷ എഴുതാനിരുന്ന വിദ്യാര്ത്ഥിയെ പോലും പൊലീസ് വെറുതെ വിട്ടില്ലെന്നും ആരോപണം ഉണ്ട്.