Culture
കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പഠനനിലവാരം തകര്‍ച്ചയിലേക്ക്
ദാവൂദ് മുഹമ്മദ്
കണ്ണൂര്‍: നിലവാരമുയര്‍ത്താന്‍ പദ്ധതികള്‍ നടപ്പാക്കുന്നതിനിടെ കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പഠന നിലവാര തകര്‍ച്ച. അഞ്ചു വര്‍ഷത്തിനിടെ പ്രൊഫഷണല്‍ കോഴ്സുകളില്‍ ഉള്‍പ്പെടെ വിജയം ശരാശരിക്കും താഴെ. ബി.എസ്സി ഇലക്ട്രോണിക്സിനും ബികോമിനുമാണ് വിജയ ശതമാനം ഇടിഞ്ഞത്. നാക്ക് ഗ്രേഡിങ്ങ് പരിശോധന അടുത്തവര്‍ഷം നടക്കാനിരിക്കെയാണ് പഠന നിലവാരം താഴ്ന്നത്.
ബിഎസ്സി ഇലക്ട്രോണിക്സില് കഴിഞ്ഞവര്‍ഷം 13ശതമാനവും ബികോമില്‍ 35.74 ശതമാനവുമാണ് വിജയ ശതമാനം. മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് വന്‍ ഇടിവാണ് സംഭവിച്ചത്.
ബിടെക്കിന് 2017ല്‍ 41.43 ആണ് വിജയശതമാനം. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് അഞ്ചു ശതമാനത്തിലധികം കുട്ടികളാണ് പരാജയപ്പെട്ടത്. നാക്ക് പരിശോധന നടക്കാനിരിക്കെയാണ് കണ്ണൂര്‍ സര്‍വ്വകലാശാലയില്‍ പരീക്ഷാ ഫലം കുറഞ്ഞത്. ഇത് സര്‍വ്വകലാശാല ഗ്രേഡിങ്ങിനെ പ്രതികൂലമായി ബാധിക്കും. നിലവില്‍ ഗ്രേഡിങ്ങില്‍ കണ്ണൂര്‍ എംജിക്കും കേരളയ്ക്കും കാലിക്കറ്റിനും പിന്നിലാണ്.
എം.സി.എ കോഴ്സില്‍ 2017ല്‍ 52.98 ശതമാനം പേര് മാത്രമാണ് കണ്ണൂര്‍ സര്‍വ്വകലാശലയുടെ കടമ്പ കടന്നത്. അഥവാ പരീക്ഷ എഴുതിയ പകുതിയോളം പേര് പരാജയപ്പെട്ടു. ബിഎസ്സിയില് കഴിഞ്ഞ വര്‍ഷം 55.67 ആണ് വിജയ ശതമാനം. എന്നാല്‍ 2012ല്‍ 75.74 ആയിരുന്നു. കഴിഞ്ഞ വര്‍ഷം മാത്രം 20 ശതമാനത്തിലധികം കുറവാണ് സംഭവിച്ചത്. പ്ലസ്ടുവിന് 90 ശതമാനത്തോളം മാര്‍ക്കു ലഭിച്ചവരാണ് ബിഎസ്സിക്ക് പ്രവേശനം നേടുന്നത്. എന്നിട്ടും കഴിഞ്ഞ വര്‍ഷം 128കുട്ടികള്‍ക്ക് മാത്രമാണ് എപ്ലസ് നേടാനായത്.
ബിഎസ്സി ഇലക്ട്രോണിക്സില് 13.36 ശതമാനം വിദ്യാര്‍ത്ഥികള്‍ മാത്രമാണ് കഴിഞ്ഞ വര്‍ഷം വിജയിച്ചത്. ഇതില്‍ ഒരു കുട്ടിയെ പോലും വിജയിപ്പിക്കാനാവാത്ത കോളജുകളും ഉണ്ട്. എന്നാല്‍ 2016ല്‍ ഇലക്ട്രോണിക്സിലെ വിജയ ശതമാനം 57.44 ആയിരുന്നു.
ബി.എ, ബിബിഎ,ബിബിഎം കോഴ്സുകളില്‍ കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ വിജയശതമാനം പകുതിയായി കുറഞ്ഞു. ബി.എ കോഴ്സില്‍ കഴിഞ്ഞ വര്‍ഷം 3541 പേര് പരീക്ഷ എഴുതിയതില്‍ 1531 പേര് മാത്രമാണ് വിജയിച്ചത്. 2016ലെ 73.26ല്‍ നിന്ന്2017ല്‍ 43.24 ലേക്കാണ് കൂപ്പുകുത്തിയത്.
ബികോമില്‍ കഴിഞ്ഞ വര്‍ഷം 35.74 ആണ് വിജയശതമാനം. 4024 പേര് പരീക്ഷ എഴുതിയതില്‍ 1438 പേര്‍മാത്രമാണ് വിജയിച്ചത്. 2012ലെ 85.59 വിജയ ശതമാനത്തില്‍ നിന്നാണ് അഞ്ചുവര്‍ഷം പിന്നിടുമ്പോള്‍ 35.74 ലേക്ക് ഗ്രാഫ് താഴ്ന്നത്
ക്രെഡിറ്റ് ആന്റ് സെമസ്റ്റര്‍ രീതിയില്‍ ഗ്രേഡിങ്ങ് നടപ്പാക്കിയതിലെ പാളിച്ചയാണ് വിജയശതമാനം കുറഞ്ഞതെന്നാണ് സര്‍വ്വകലാശാലയുടെ അനൗദ്യോഗിക വിശദീകരണം. 2012നു ശേഷം എല്ലാ വിഷയത്തിലും വിജയ ശതമാനത്തില്‍ വന്‍ കുറവാണ് ഉണ്ടായത്. എന്നാല്‍ വിദൂര വിദ്യാഭ്യാസ വിഭാഗത്തില്‍ വലിയ വ്യത്യാസമുണ്ടായിട്ടില്ല. ബി.എ കോഴ്സുകളില്‍ 2012ലെ 45.09 ല്‍ നിന്ന് 2017 ല്‍ 45.49 ആയി ഉയര്‍ത്തി. ബികോമിന് 2012ല്‍ 49.09 ആയിരുന്നു വിജയ ശതമാനം.എന്നാല്‍ കഴിഞ്ഞ വര്‍ഷം ഇത് 45.09 ആയി കുറഞ്ഞിട്ടുണ്ട്.
സ്വാശ്രയ കോളജുകളെ അപേക്ഷിച്ച് സര്‍ക്കാര്‍, എയ്ഡഡ് കോളജുകളില്‍ വിജയ ശതമാനം കൂടുതലാണ്.
entertainment
മിഷന് 90 ഡേയ്സ് സിനിമ ചിത്രീകരണത്തിനിടെ മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ തര്‍ക്കം; നിര്‍മ്മാതാവിന്റെ വെളിപ്പെടുത്തല്‍
ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി.
മമ്മൂട്ടിയെ നായകനാക്കി മേജര്‍ രവി സംവിധാനം ചെയ്ത മിഷന് 90 ഡേയ്സ് എന്ന ചിത്രത്തിന്റെ ചിത്രീകരണ സമയത്ത് നടന്ന വലിയ തര്‍ക്കത്തെ കുറിച്ച് നിര്‍മ്മാതാവ് ശശി അയ്യന്‍ചിറ വെളിപ്പെടുത്തി. ചിത്രീകരണം പൂര്‍ത്തിയാകാന്‍ വെറും ഏഴ് ദിവസം മാത്രമുണ്ടായിരുന്നു. അപ്പോഴാണ് മമ്മൂട്ടിയും മേജര്‍ രവിയും തമ്മില്‍ വാക്കുതര്‍ക്കം ഉണ്ടായത്. മേജര്‍ രവി സംസാരിക്കുന്ന രീതിയില്‍ മമ്മൂട്ടിക്ക് അസൗകര്യം തോന്നിയതോടെ, ‘ഞാന്‍ നിങ്ങളുടെ സിനിമയില്‍ അഭിനയിക്കില്ല’ എന്ന് മമ്മൂട്ടി പറഞ്ഞുവെന്നാണ് ശശി അയ്യന്‍ചിറ പറയുന്നത്. ഇതിന് മറുപടിയായി ‘പിന്നെ ഞാന്‍ ഈ സിനിമ സംവിധാനം ചെയ്യില്ല’ എന്നും മേജര്‍ രവി പ്രഖ്യാപിച്ചു. സ്ഥിതി തീര്‍ത്തും ഗുരുതരമായപ്പോള്‍, കണ്ട്രോളര് നിര്‍മ്മാതാവിനെ വിളിച്ചു. ഇരുവരും പിന്മാറുമെന്ന് പ്രഖ്യാപിച്ച സാഹചര്യത്തില്‍ ശശി അയ്യന്‍ചിറ ശാന്തമായി, ‘മമ്മൂക്ക അഭിനയിക്കണ്ട, മേജര്‍ സാര്‍ സംവിധാനം ചെയ്യണ്ട’ ഞാന്‍ നോക്കിക്കോളാം എന്ന നിലപാടാണ് എടുത്തത്. ഇത് കഴിഞ്ഞ്, അദ്ദേഹം ഇരുവരുടെയും കൈ പിടിച്ച് ഒരു മുറിയിലേക്ക് കൊണ്ടുപോയി കതക് അടച്ചു. വെറും അഞ്ച് മിനിറ്റിനുള്ളില്‍ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചതായി അദ്ദേഹം പറയുന്നു. തുടര്‍ന്ന് മൂവരും ചിരിച്ചുകൊണ്ട് മുറിയില്‍ നിന്ന് പുറത്തിറങ്ങുകയും, ‘എന്നാ തുടങ്ങാം’ എന്ന് മമ്മൂട്ടി മേജര്‍ രവിയോടു പറയുകയും ചെയ്തതായാണ് വെളിപ്പെടുത്തല്‍. മലയാള സിനിമയില്‍ ഏറ്റവും കൃത്യവും സമയനിയമനമുള്ള നടന് മമ്മൂട്ടിയാണെന്നും, ചെറിയ വിഷമങ്ങള്‍ വന്നാലും അത് കൈകാര്യം ചെയ്താല്‍ മതി എന്നും ശശി അയ്യന്‍ചിറ അഭിമുഖത്തില്‍ പറഞ്ഞു. മിഷന് 90 ഡേയ്സ് ബോക്സ് ഓഫീസില്‍ വലിയ വിജയം നേടിയില്ലെങ്കിലും ചിത്രത്തിന്റെ ലൊക്കേഷന്‍ ഓര്‍മ്മകളില്‍ ഈ സംഭവത്തിന് പ്രത്യേക സ്ഥാനമുണ്ട്.
kerala
ശബരിമല സ്വര്‍ണക്കൊള്ള സിപിഎമ്മിന്റെ അറിവോടെ, ഇനി ചോദ്യം ചെയ്യേണ്ടത് കടകംപള്ളി സുരേന്ദ്രനെയെന്ന് വി.ഡി സതീശന്
ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി.പി.എം നേതാവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും എം.എല്‍.എയുമായിരുന്ന പത്മകുമാറിന്റെ അറസ്റ്റോടെ കേരളം അമ്പരന്നു നില്‍ക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്. ക്ഷേത്രം കൊള്ളയടിച്ച നേതാക്കള്‍ ഒരോരുത്തരും ജയിലേക്ക് പോകുന്ന ഘോഷയാത്രയാണ് കാണുന്നതെന്നും വി ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ള നടന്നത് സിപിഎമ്മിന്റെ അറിവോടെയാണെന്നെന്നും സതീശന് പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെയാണ് ഇനി ചോദ്യം ചെയ്യേണ്ടതെന്നും മന്ത്രി വാസവനും അറിവുണ്ടെന്നും വി.ഡി സതീശന് പറഞ്ഞു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ മുഖ്യമന്ത്രി പിണറായി വിജയന് എന്തുകൊണ്ട് മൗനം പാലിക്കുന്നു. സ്വന്തം നേതാക്കള്‍ ജയിലിലേക്ക് പോകുമ്പോള്‍ പാര്‍ട്ടിക്ക് ഒരു കുഴപ്പവുമില്ലെന്ന് പറയാന്‍ എം.വി ഗോവിന്ദന് മാത്രമേ കഴിയൂവെന്നും വി.ഡി സതീശന് പരിഹസിച്ചു. എന്തുകൊണ്ട് ദേവസ്വം ബോര്‍ഡ് പോറ്റിക്കെതിരെ പരാതി നല്‍കിയില്ലെന്നും പോറ്റി കുടുങ്ങിയാല്‍ പലരും കുടുങ്ങും എന്ന് സിപിഎമ്മിന് അറിയാമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Film
‘ഹനുമാനെ വിശ്വസിക്കുന്നില്ല’; രാജമൗലിയുടെ പ്രസ്താവനയില്‍ പരാതി
ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്
വാരണസി: ചലച്ചിത്ര സംവിധായകന് എസ്.എസ്. രാജമൗലി നടത്തിയ പ്രസ്താവന വിവാദത്തില്‍. വരാനിരിക്കുന്ന ‘വാരണസി’ എന്ന ചിത്രത്തിന്റെ ടീസര്‍ ലോഞ്ച് ചടങ്ങില്‍’ എനിക്ക് ദൈവമായ ഹനുമാനില്‍ വിശ്വാസമില്ല’ എന്ന രാജമൗലിയുടെ വാക്കുകളാണ് വിവാദത്തിന് ഇടയായത്. ഈ പ്രസ്താവന ഹിന്ദു വികാരങ്ങളെ വൃണപ്പെടുത്തിയതാണെന്നാരോപിച്ച് വാരണസി സെന സംഘടന രാജമൗലിക്കെതിരെ പൊലീസ് പരാതി നല്‍കിയിട്ടുണ്ട്. ഹൈദരാബാദിലെ രാമോജി ഫിലിം സിറ്റിയില്‍ നവംബര്‍ 15ന് നടന്ന ‘ Globe Trotter ‘ എന്നാണ് ഇവന്റ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത വന്‍ വേദിയില്‍ ചിത്രത്തിന്റെ ടീസറും ‘കുംബ’ എന്ന ടൈറ്റിലും പുറത്തിറക്കിയിരുന്നു. സാങ്കേതിക പ്രശ്നങ്ങള്‍ നേരിട്ട സമയത്താണ് രാജമൗലി വിവാദമായി മാറിയ പ്രസ്താവന നടത്തിയതെന്ന് പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ‘സംവിധായകന് രാജമൗലി ഹിന്ദു മതവികാരങ്ങളെ വൃണപ്പെടുത്തി എന്നാരോപിച്ച് പരാതി ലഭിച്ചിട്ടുണ്ട്. ഇതുവരെ കേസായി രജിസ്റ്റര്‍ ചെയ്തിട്ടില്ല.
സംഭവത്തിന്റെ നിജസ്ഥിതി പരിശോധിച്ചു വരുന്നു’ എന്ന് വാരണസി പൊലീസിന്റെ വക്താവ് അറിയിച്ചു. ചടങ്ങില്‍ പ്രധാന താരങ്ങള്‍ ആയിരുന്ന മഹേഷ് ബാബു, പൃഥ്വിരാജ് സുകുമാരന്‍, പ്രിയങ്ക ചോപ്ര എന്നിവരുടെ സാന്നിധ്യം ഇവന്റിനെ ദേശീയ തലത്തില്‍ തന്നെ ശ്രദ്ധേയമാക്കി. ചിത്രത്തില്‍ പ്രിയങ്ക ചോപ്ര മന്ദാകിനിയായി, പൃഥ്വിരാജ് സുകുമാരന്‍ കുംബയായി പ്രത്യക്ഷപ്പെടും. 2027ലെ സങ്ക്രാന്തി റിലീസിനായി ‘വാരണസി’ ഒരുക്കപ്പെടുന്നുണ്ട്. എന്നാല്‍ ചിത്രത്തെക്കാള്‍ വലിയ ചര്‍ച്ചയാകുന്നത് സംവിധായകന്റെ പ്രസ്താവനയും അതിനുശേഷം ഉയര്‍ന്ന പ്രതിഷേധങ്ങളുമാണ്.
-
world2 days agoയു കെ പ്രവിസികളുടെ കരുത്തും കരുതലും -ബ്രിട്ടൻ കെഎംസിസി
-
News20 hours agoഇത്യോപ്യയില്‍ അഗ്നിപര്‍വ്വത സ്ഫോടനം; കണ്ണൂർ-അബൂദബി വിമാനം വഴിതിരിച്ചുവിട്ടു, കൊച്ചിയിൽ നിന്നുള്ള രണ്ടുവിമാനങ്ങൾ റദ്ദാക്കി
-
kerala2 days ago‘ഓരോ ഹിന്ദു സഖാവും ഇത് ഉറക്കെ ചോദിക്കണം’; പാലത്തായി കേസിൽ വർഗീയ പരാമർശം നടത്തിയ സിപിഎം നേതാവിനെ പിന്തുണച്ച് കെ.പി ശശികല
-
world3 days agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala23 hours agoശബരിമലയില്‍ നിന്ന് ഡ്യൂട്ടി കഴിഞ്ഞ് വാ..; സി.പി.ഒയെ ഭീഷണിപ്പെടുത്തിയ പൊലീസ് അസോ. ജില്ല സെക്രട്ടറിക്ക് സസ്പെന്ഷന്
-
Health2 days agoബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
-
kerala22 hours agoവന്നത് ആളൂരിനെ കാണാന്‍, മരിച്ചത് അറിയില്ലായിരുന്നു; കുപ്രസിദ്ധ മോഷ്ടാവ് ബണ്ടി ചോറിനെ വിട്ടയച്ചു
-
kerala21 hours agoമോഷണത്തിന് ശ്രമിച്ച പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ക്രൂരമായി മര്‍ദിച്ചു; രണ്ട് പേര് പിടിയില്‍

