Connect with us

main stories

സ്വര്‍ണക്കടത്ത്: കാരാട്ട് ഫൈസല്‍ കസ്റ്റഡിയില്‍

കാരാട്ട് റസാഖിന്റെ വിശ്വസ്തനായ കാരാട്ട് ഫൈസല്‍ സിപിഎം ഉന്നത നേതാക്കളുമായി ബന്ധമുള്ള വ്യക്തിയാണ്.

Published

on

കൊടുവള്ളി:നയതന്ത്ര ബാഗേജ് വഴി സ്വര്‍ണം കടത്തിയതുമായി ബന്ധപ്പെട്ട് കൊടുവള്ളി നഗരസഭയിലെ ഇടത് കൗണ്‍സിലര്‍ കാരാട്ട് ഫൈസലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ ഫൈസലിന്റെ വീട്ടില്‍ പരിശോധന നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഫൈസലിനെ കസ്റ്റഡിയിലെടുത്തത്. കൂടുതല്‍ ചോദ്യം ചെയ്യല്‍ ആവശ്യമുള്ളതിനാലാണ് കസ്റ്റഡിയിലെടുത്തത് എന്നാണ് കസ്റ്റംസ് വിശദീകരണം.

കൊടുവള്ളി എംഎല്‍എ ആയ കാരാട്ട് റസാഖിന്റെ ബന്ധുവായ കാരാട്ട് ഫൈസല്‍ സ്വര്‍ണക്കടത്ത് സംഘവുമായി അടുത്ത ബന്ധമുള്ള ആളാണ് എന്നാണ് വിവരം. ഇദ്ദേഹത്തിന്റെ ഫോണ്‍ സംഭാഷണങ്ങളും വാട്‌സ്ആപ്പ് ചാറ്റുകളും കസ്റ്റംസ് സംഘം പരിശോധിച്ചു. ഇതില്‍ നിന്ന് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് കൂടുതല്‍ ചോദ്യം ചെയ്യലിനായി കസ്റ്റഡിയിലെടുത്തത് എന്നതാണ് വിവരം.

കാരാട്ട് റസാഖിന്റെ വിശ്വസ്തനായ കാരാട്ട് ഫൈസല്‍ സിപിഎം ഉന്നത നേതാക്കളുമായി ബന്ധമുള്ള വ്യക്തിയാണ്. നേരത്തെ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ നയിച്ച ജനജാഗ്രതാ യാത്ര കൊടുവള്ളിയിലെത്തിയപ്പോള്‍ ഫൈസലിന്റെ മിനി കൂപ്പറിലായിരുന്നു സഞ്ചരിച്ചത്. സ്വര്‍ണക്കടത്ത് കേസ് സിപിഎം ഉന്നതരിലേക്ക് നീങ്ങുന്നതിന്റെ തെളിവാണ് കാരാട്ട് ഫൈസലിനെ കസ്റ്റഡിയിലെടുത്ത സംഭവം.

kerala

പാലത്തായി പീഡനക്കേസ്; ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം

പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ.

Published

on

കണ്ണൂര്‍: പാലത്തായി പീഡനക്കേസില്‍ ബിജെപി നേതാവും അധ്യാപകനുമായ ബിജെപി നേതാവ് കെ പത്മരാജന് മരണം വരെ ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ. പോക്‌സോ വകുപ്പുകള്‍ പ്രകാരം 40 വര്‍ഷവും ഒരു രൂപ പിഴയും പ്രതിക്കെതിരെ ചുമത്തിയിട്ടുണ്ട്.

തലശ്ശേരി പോക്സോ അതിവേഗ കോടതിയുടേതാണ് വിധി. കഴിഞ്ഞ ദിവസം കെ പത്മരാജന്‍ കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയിരുന്നു. പ്രതിക്കെതിരെ ബലാത്സംഗം, പോക്സോ കുറ്റങ്ങള്‍ തെളിഞ്ഞെന്നും കോടതി വ്യക്തമാക്കിയിരുന്നു.

തൃപ്രങ്ങോട്ടൂര്‍ പഞ്ചായത്ത് പ്രസിഡന്റായിരുന്ന അധ്യാപകന്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നായിരുന്നു പരാതി. 2020 ജനുവരിക്കും ഫെബ്രുവരിക്കുമിടയിലാണ് കേസിനാസ്പദമായ സംഭവം. 2020 മാര്‍ച്ച് 17നാണ് യുപി സ്‌കൂള്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചുവെന്ന് പത്തുവയസുകാരി ചൈല്‍ഡ് ലൈനില്‍ പരാതി നല്‍കിയത്. ലോക്ക് ഉള്ളതും ഇല്ലാത്തതുമായ ശുചിമുറികളില്‍ വെച്ച് തന്നെ പീഡനത്തിനിരയാക്കി എന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി.

Continue Reading

kerala

പാലത്തായി പീഡനക്കേസ്: ശിക്ഷാവിധി ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക്

ബലാത്സംഗവും പോക്‌സോ വകുപ്പുകളും ചുമത്തപ്പെട്ട കേസില്‍ തലശ്ശേരി പോക്‌സോ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്.

Published

on

തലശ്ശേരി : പാലത്തായിയിലെ നാലാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ അധ്യാപകനും ബിജെപി നേതാവുമായ കെ. പത്മരാജന് ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് ശിക്ഷ വിധിക്കും. ബലാത്സംഗവും പോക്‌സോ വകുപ്പുകളും ചുമത്തപ്പെട്ട കേസില്‍ തലശ്ശേരി പോക്‌സോ പ്രത്യേക കോടതിയാണ് ശിക്ഷ പ്രഖ്യാപിക്കുന്നത്. തിങ്കളാഴ്ച കോടതിയില്‍ ജഡ്ജി എം.ടി. ജലജ പ്രതിയെ കുറ്റക്കാരന്‍ എന്നു കണ്ടെത്തിയതോടെ പത്മരാജന്റെ ജാമ്യം റദ്ദാക്കി സബ് ജയിലിലേക്ക് മാറ്റിയിരുന്നു. 2020 ജനുവരിയില്‍ അധ്യാപകനായിരുന്ന പത്മരാജന്‍ മൂന്നുതവണ വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ചതാണ് കേസിന്റെ ആവിഷ്‌കാരം. സംഭവസമയത്ത് സ്‌കൂളില്‍ ഉണ്ടായിരുന്നില്ലെന്ന പ്രതിയുടെ വാദം തെളിയിക്കാനായില്ല. കുട്ടി പറഞ്ഞ തീയതി തെറ്റാണെന്ന വാദവും ഹൈക്കോടതി ഉത്തരവ് ഉദ്ധരിച്ച് പ്രോസിക്യൂഷന്‍ തള്ളി; പീഡനക്കേസുകളില്‍ തീയതി നിര്‍ണായകമല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. 2024 ഫെബ്രുവരി 23ന് കേസിന്റെ വിചാരണ ആരംഭിച്ചതിനെ തുടര്‍ന്ന് ജഡ്ജിമാര്‍ മാറിയതുകൊണ്ട് വിചാരണ നീണ്ടുനിന്നു. വിദ്യാര്‍ത്ഥിനിയൂം ഉള്‍പ്പെടെ 40 സാക്ഷികളെ പ്രോസിക്യൂഷന്‍ വിസ്തരിച്ചു. 77 രേഖകളും 14 തൊണ്ടിമുതലുകളും കോടതിയില്‍ ഹാജരാക്കി.
കുട്ടിയുടെ മാതാവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പാനൂര്‍ പൊലീസ് 2020 മാര്‍ച്ച് 17ന് പത്മരാജനെതിരെ കേസ് എടുത്തിരുന്നു. ഏപ്രില്‍ 15ന് അറസ്റ്റിലായ പ്രതിക്കു മൂന്നു മാസത്തിന് ശേഷം ജാമ്യം ലഭിച്ചു. കേസിന്റെ അന്വേഷണത്തിന്റെ സമയത്ത് ക്രൈംബ്രാഞ്ച് ഐ.ജിയുടെ ഫോണ്‍ സംഭാഷണം വിവാദമായതിനെ തുടര്‍ന്ന് അന്വേഷണം സംഘത്തില്‍ മാറ്റങ്ങളും നടന്നു. വാദപ്രതിവാദങ്ങള്‍ പൂര്‍ത്തിയായതോടെ കേസില്‍ അവസാന തീരുമാനം ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിക്ക് പുറത്തുവരും.

Continue Reading

kerala

ഷുക്കൂര്‍ വധക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി സിപിഎം

Published

on

തളിപ്പറമ്പ്: കൊലക്കേസ് പ്രതിയെ സ്ഥാനാര്‍ത്ഥിയാക്കി വീണ്ടും സി.പി. എം. എം.എസ്.എഫ് നേതാവായിരുന്ന പട്ടുവം അരിയില്‍ അബ്ദുല്‍ ഷുക്കൂര്‍ വധക്കേസ് പ്രതി പി.പി സുരേശനാണ് പട്ടുവം പഞ്ചായത്തിലെ 14-ാം വാര്‍ഡില്‍ മത്സരിക്കുന്നത്. കേസിലെ 28-ാം പ്രതിയാണ് സുരേശന്‍. നവമാധ്യമങ്ങളില്‍ പോസ്റ്ററുകളുള്‍പ്പെടെ പ്രചാരണവും തുടങ്ങിയിട്ടുണ്ട്. 2012 ഫെബ്രുവരി 20നാണ് എം.എസ്.എഫ് തളിപ്പറമ്പ് മണ്ഡലം ട്രഷററായിരുന്ന ഷുക്കൂര്‍ കൊല്ലപ്പെട്ടത്. പി ജയരാജനും ടി.വി രാജേഷുമുള്‍പ്പെടെ 33 പേര്‍ പ്രതികളായ കേസിലെ പ്രതിയെയാണ് സി.പി.എം മത്സരിപ്പിക്കുന്നത്. ഷുക്കൂര്‍ വധക്കേസില്‍ വിചാരണ നടപടികള്‍ ഈ വര്‍ഷം മെയില്‍ തുടങ്ങിയിരുന്നു.

കഴിഞ്ഞദിവസം ഫസല്‍ വധക്കേസ് പ്രതി കാരായി ചന്ദ്രശേഖരനെയും സി.പി.എം സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചിരുന്നു. തലശേരി നഗരസഭയില്‍ ചെളളക്കര വാര്‍ഡില്‍ നിന്നാണ് ചന്ദ്രശേഖരന്‍ ജനവിധി തേടുന്നത്. 2015ല്‍ തലശേരി നഗരസഭ ചെയര്‍മാനായിരുന്ന കാലത്താണ് ഫസല്‍ കൊലക്കേസില്‍ പ്രതിയായ കാരായി ചന്ദ്രശേഖരന്‍ ജില്ലയില്‍ പ്രവേശിക്കരുതെന്ന കോടതി വിധിയുണ്ടായത്. കേസില്‍ ഗൂഢാലോചനാക്കുറ്റമാണ് കാരായി ചന്ദ്രശേഖരനെതിരെ സി.ബി.ഐ ചുമത്തിയത്.

Continue Reading

Trending