Connect with us

Video Stories

കൂടുതല്‍ ഭൂമി ഏറ്റെടുക്കലും കോഡ് ‘ഡി’, ‘സി’ ചരടുവലികളും

Published

on

കരിപ്പൂരിന് കുരുക്കൊരുക്കി നിഗൂഢതകളുടെ ചിറകടി -3

കോഴിക്കോട്: ‘സേവ് കരിപ്പൂര്‍’ എന്ന മുദ്രാവാക്യം വീണ്ടും ഉയരാന്‍ കാരണം അര്‍ഹതപ്പെട്ട കേരളത്തിലെ ഹജ്ജ് എമ്പാര്‍ക്കേഷന്‍ തട്ടിത്തെറിപ്പിക്കപ്പെട്ടതാണെങ്കിലും അതിലൂടെ തെളിഞ്ഞത് വട്ടമിട്ട് പറക്കുന്ന കഴുകന്‍ കണ്ണുകളെയാണ്. റണ്‍വെ ബലപ്പെടുത്തലും ടെര്‍മിനല്‍ നിര്‍മ്മാണവും ഐ.എല്‍.എസ്-ലൈറ്റുകളുമായി രണ്ടര വര്‍ഷം മുമ്പുണ്ടായിരുന്നതിനെക്കാള്‍ കരിപ്പൂര്‍ കരുത്താര്‍ജ്ജപ്പോഴും തടസ്സവാദങ്ങള്‍ വരുമ്പോള്‍ മുംബൈ, നെടുമ്പാശ്ശേരി ലോബികളെ പഴിപറഞ്ഞ് രക്ഷപ്പെടുന്നത്ര ലഘുവല്ല കാര്യങ്ങള്‍.

മൂന്നര കോടി രൂപ ചെലവില്‍ നോര്‍വെയില്‍ നിന്ന് ഇറക്കുമതി ചെയ്ത് സ്ഥാപിച്ച ഐ.എല്‍.എസും, രാജ്യത്തു തന്നെ ഏറ്റവും നീളം കൂടിയ 85.5 കോടി ചെലവിട്ട് 1700 സ്‌ക്വയര്‍മീറ്ററില്‍ നിര്‍മ്മിക്കുന്ന പുതിയ ടെര്‍മിനലും, മൂന്ന് എയ്‌റോ ബ്രിഡ്ജുകളും ഒക്കെയായി രണ്ടു വര്‍ഷം കൊണ്ട് പേവ്‌മെന്റ് ക്ലാസിഫിക്കേഷനില്‍ 55ല്‍ നിന്ന് 75 ആയി കരിപ്പൂര്‍ അടിസ്ഥാന വികസനത്തില്‍ വളര്‍ന്നു എന്നതിനൊപ്പം പൊതുമേഖലയിലെ വിമാനത്താവളമെന്നതാണ് പ്രതിസന്ധിയുടെ ആകെ തുക.

തിരുവനന്തപുരത്തെയും നെടുമ്പാശ്ശേരിയിലെയും വിമാനത്താവളങ്ങള്‍ക്ക് അവരുടേതായ ആസൂത്രണവും ലക്ഷ്യവുമുണ്ട്. 26% പൊതു മേഖലാ ഓഹരിയുള്ള നെടുമ്പാശ്ശേരിയെ പാടെ എതിര്‍ക്കുന്നതില്‍ നീതിയില്ല. കണ്ണൂരിലും കോഴിക്കോട് തിരുവമ്പാടിയിലും പുതിയ വിമാനത്താവളങ്ങള്‍ വരുന്നതിനെ ഭയപ്പാടോടെ കാണുന്നതിലും യുക്തിയില്ല. ദൂര പരിധിയില്‍ ഇളവു വരുത്തിയ പുതിയ എയര്‍പോര്‍ട്ട് നിയമത്തെ തുടര്‍ന്ന് കഴിഞ്ഞ വര്‍ഷം മാത്രം രാജ്യത്ത് അനുമതി നല്‍കിയത് 18 വിമാനത്താവളങ്ങള്‍ക്കാണ്. ദക്ഷിണേന്ത്യയില്‍ കര്‍ണ്ണാടകയും(നാല് എണ്ണം), ആന്ധ്രയും(മൂന്ന്), മഹാരാഷ്ട്രയും(മൂന്ന്) ഇക്കാര്യത്തില്‍ ഏറെ മുമ്പോട്ടു പോയി. തിരുവിതാംകൂറില്‍ തിരുവനന്തപുരത്തിന് പുറമെ ശബരിമലയില്‍ ഒരു വിമാനത്താവളത്തിന് എന്‍.ഒ.സി ആയിക്കഴിഞ്ഞു.

മലബാറില്‍ കണ്ണൂരില്‍ വിമാനത്താവളം മാസങ്ങള്‍ക്കകം പ്രവര്‍ത്തന സജ്ജമാവും. ഇതിന്റെ ഭീഷണി മറികടക്കാന്‍ മംഗലാപുരം വിമാനത്താവളത്തിനടുത്ത് പുതിയ റെയില്‍വെ സ്റ്റേഷന്‍ തുറന്നുകഴിഞ്ഞു. കോഴിക്കോട് തിരുവമ്പാടിയില്‍ മലബാര്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട് കമ്മിറ്റി (മിയാക്) 2163 ഏക്കര്‍ ഭൂമി കണ്ടെത്തി വിമാനത്താവളത്തിന് പ്രവര്‍ത്തനം തുടങ്ങിയിട്ടുണ്ട്. രാജ്യത്ത് തന്നെ ഏറ്റവുമധികം പ്രവാസികളുള്ള മലബാറില്‍ തിരുവമ്പാടിയിലും കണ്ണൂരിലും വിമാനത്താവളങ്ങള്‍ വരുന്നത് അവയുടേതായ ദൗത്യങ്ങള്‍ നിര്‍വ്വഹിക്കുമെന്നതിനാല്‍ പ്രോത്സാഹിക്കപ്പെടേണ്ടതാണ്.

പക്ഷെ, മറ്റുള്ളവയെല്ലാം സ്വകാര്യസ്വത്താവുമ്പോള്‍ ജനങ്ങളുടെതായി അവരുടെ വിയര്‍പ്പില്‍ ഉയര്‍ന്നുവന്ന പൊതുമേഖലാ വിമാനത്താവളമാണ് കരിപ്പൂരിലേതെന്നതാണ് പ്രാധാന്യം.
പ്രവാസികള്‍ സ്വന്തം വിയര്‍പ്പിന്റെ അംശം സംഭാവന നല്‍കിയും പ്രദേശ വാസികള്‍ സ്ഥലം വിട്ടുനല്‍കി മൂന്നു പ്രാവശ്യം മാറി താമസിച്ചതുമെല്ലാം ഈ ആത്മബന്ധം കൊണ്ടുകൂടിയാണ്. വിമാനത്താവള വിപുലീകരണത്തിന് 248.3 ഏക്കര്‍ ഭൂമി അക്വയര്‍ ചെയ്ത് നല്‍കണമെന്ന എയര്‍പോര്‍ട്ട് അതോറിറ്റിയുടെ നിര്‍ദേശത്തോടും ആരും പാടെ മുഖംതിരിച്ചിട്ടില്ല.

മുമ്പ് സ്ഥലം വിട്ടുനല്‍കിയപ്പോള്‍ ഉണ്ടാക്കിയ ധാരണകളില്‍ ചിലത് പൂര്‍ണ്ണമായും പാലിക്കപ്പെടാത്തതിന്റെ ആശങ്ക അവര്‍ പ്രകടിപ്പിച്ചതിനെ പ്രതികാര ബുദ്ധിയോടെ സമീപിക്കേണ്ട ഒന്നല്ല. ജന പ്രതിനിധികളും പ്രദേശത്തെ പ്രബല രാഷ്ട്രീയ സംഘടനയായ മുസ്്‌ലിംലീഗും അക്കാര്യത്തില്‍ ക്രിയാത്മകമായ സമീപനമാണ് സ്വീകരിച്ചത്. ജനനിബിഢമായ മേഖലയില്‍ സ്ഥലം ഏറ്റെടുക്കുമ്പോഴുള്ള സ്വാഭാവിക സംഭവങ്ങള്‍ക്കപ്പുറം ഒന്നും സംഭവിച്ചിട്ടില്ല.
എന്നാല്‍, കരിപ്പൂരില്‍ മുമ്പിറങ്ങിയിരുന്ന വലിയ വിമാനങ്ങള്‍ക്ക് അനുമതി നല്‍കാനും ഹജ്ജ് എമ്പാര്‍ക്കേഷന്‍ പോയിന്റ് പുനഃസ്ഥാപിക്കാനും നിര്‍ദിഷ്ട സ്ഥലമെടുപ്പ് പൂര്‍ത്തിയായേ മതിയാവൂവെന്ന ധാര്‍ഷ്ട്യം അസ്ഥാനത്താണ്.

9666 അടിയാണ് കരിപ്പൂരിലെ റണ്‍വെക്കുള്ളത്. ഇതിനേക്കാള്‍ ചെറിയ വിമാനത്താവളങ്ങളില്‍ നിന്ന് നിലവില്‍ ഹജ്ജ് സര്‍വ്വീസ് തുടരുന്നുമുണ്ട്. 9180 അടി റണ്‍വെയുള്ള ലക്്‌നൗ എയര്‍പോര്‍ട്ട്, 9000 അടി മാത്രമുള്ള ഭോപ്പാല്‍, മംഗലാപുരം എയര്‍പോര്‍ട്ടുകള്‍, ഇന്‍ഡോര്‍ (9022 അടി), റാഞ്ചി (8000), ഗയ (7500), വരാണസി (8300) തുടങ്ങിയവ ഉദാഹരണങ്ങള്‍ മാത്രം. അവക്കെല്ലാം കരിപ്പൂരിനെപ്പോലെ കോഡ് ‘ഡി’ പദവിയാണുണ്ടായിരുന്നത്. എന്നാല്‍, കരിപ്പൂരിന് പദവി കോഡ് ഡിയാണെങ്കിലും കോഡ് ‘സി’യുടെ മാത്രം പരിഗണനയാണ് നല്‍കുന്നത്.

ഒട്ടേറെ പുതിയ സര്‍വ്വീസുകള്‍ വന്നപ്പോള്‍ ഇക്കാരണത്താല്‍ ഡ്രീംലൈനര്‍ 787 നെടുമ്പാശ്ശേരിയിലേക്ക് വഴിമാറിയതുള്‍പ്പെടെ എത്രയോ അനുഭവങ്ങള്‍ മുമ്പിലുണ്ട്.
സത്യത്തില്‍ എന്തുകൊണ്ടും കോഡ് ‘ഇ’ക്ക് തന്നെ അര്‍ഹതയുള്ള വിമാനത്താവളമാണ് കരിപ്പൂര്‍. നേരത്തെ തന്നെ അത്തരം സേവനങ്ങള്‍ തൃപ്തികരമായി ചെയ്ത കരിപ്പൂരില്‍ പുതിയ നവീകരണത്തോടെ വലിയ കുതിപ്പാണുണ്ടായത് താനും.

പക്ഷെ, കരിപ്പൂരിന്റെ കോഡ് ഡി ലൈസന്‍സ് പോലും ഭീഷണിയിലാണ്. 2019ല്‍ കാലാവധി അവസാനിച്ചാല്‍ കോഡ് ഡി ലൈസന്‍സ് പുതുക്കി നല്‍കാതെ സാങ്കാതിക നൂലാമാലകള്‍ ഉയര്‍ത്തിക്കാട്ടുമോയെന്ന് ഭയപ്പെടേണ്ടതുണ്ട്. സിയിലേക്ക് തരം താഴ്ത്തിയാല്‍ ജോംബോ പോയിട്ട്, എയര്‍ബസ്സ് 310, 320, 321, എ-737, എ-767 തുടങ്ങിയവയൊക്കെ അന്യമാവും. ഇതോടെ പ്രവാസികള്‍ക്ക് കണ്ണൂരോ നെടുമ്പാശ്ശേരിയോ തിരുവനന്തപുരമോ കോയമ്പത്തൂരോ മംഗലാപുരമോ മുംബൈയോയൊക്കെ മാത്രമാവും ശരണം.

ചെറുകിട വിമാനങ്ങളോടെ അങ്ങോട്ടേക്കെല്ലാം ആഭ്യന്തര സര്‍വ്വീസ് കനിയുമായിരിക്കും. 85% വരുന്ന മലബാറിലെ ഹജ്ജ് തീര്‍ത്ഥാടകര്‍ക്ക് കരിപ്പൂര്‍ ഹജ്ജ് എമ്പാര്‍ക്കേഷന്‍ എന്നത് നൊസ്റ്റാള്‍ജിയ മാത്രമാവും. ഹജ്ജാജികളെയും പ്രവാസികളെയും ഉംറക്കാരെയുമെല്ലാം കറവപ്പശുക്കളായി മാത്രം കാണുന്ന എയര്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള വിമാന കമ്പനികള്‍ക്ക് അവരുടെ വിഷമങ്ങള്‍ പരിഗണനാ വിഷയമല്ലത്രെ. വിമാന കമ്പനികള്‍ ഹജ്ജാജികളെ ചൂഷണം ചെയ്യുന്ന തന്ത്രങ്ങള്‍ ഭയാനകമാണ്.
(തുടരും)

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ബെംഗളൂരുവിൽ മുതിർന്ന പൗരൻമാരുടെ പോസ്റ്റൽ വോട്ട് ചെയ്യിക്കാൻ ഉദ്യോഗസ്ഥർക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി

ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

Published

on

മുതിര്‍ന്ന പൗരന്‍മാരുടെ പോസ്റ്റല്‍ വോട്ട് ചെയ്യിക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം ബി.ജെ.പി ഏജന്റും എത്തിയതായി പരാതി. ബെംഗളൂരു സെന്‍ട്രല്‍ ലോക്സഭാ മണ്ഡലത്തിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മന്‍സൂര്‍ അലി ഖാന്‍ ഇതിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി.

ബി.ജെ.പി ഏജന്റ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കൊപ്പം വോട്ടറുടെ വീട്ടിലെത്തുന്നതിന്റെ ദൃശ്യങ്ങള്‍ മാധ്യമപ്രവര്‍ത്തകനായ മുഹമ്മദ് സുബൈര്‍ ട്വീറ്റ് ചെയ്തു. ഇതിന്റെ വീഡിയോ പകര്‍ത്താന്‍ ശ്രമിച്ചവരോട് ഇയാള്‍ ക്ഷുഭിതനാവുന്നതിന്റെ ദൃശ്യങ്ങളും വീഡിയോയിലുണ്ട്. തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കൊപ്പമെത്തിയ ബി.ജെ.പി ഏജന്റ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കൊപ്പം നില്‍ക്കുന്നതിന്റെ ഫോട്ടോയും പുറത്തുവന്നിട്ടുണ്ട്.

85 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കാണ് വീട്ടില്‍നിന്ന് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സൗകര്യമുള്ളത്. ഇത്തരത്തില്‍ വോട്ട് ചെയ്യേണ്ടവര്‍ ബന്ധപ്പെട്ട നിയോജക മണ്ഡലത്തിലെ വരണാധികാരിക്ക് നിശ്ചിത ഫോമില്‍ തെരഞ്ഞെടുപ്പ് വിജ്ഞാപനം വന്ന് 5 ദിവസത്തിനകം അപേക്ഷ നല്‍കണം.

അപേക്ഷകള്‍ പരിശോധിച്ച ശേഷം വോട്ട് ചെയ്യുന്നവരുടെ പട്ടിക വരണാധികാരി തയ്യാറാക്കും. തുടര്‍ന്ന് പോളിങ് ഉദ്യോഗസ്ഥര്‍ ഇവരെ സന്ദര്‍ശിച്ച് വോട്ട് രേഖപ്പെടുത്തിയ ശേഷം ബാലറ്റ് തിരിച്ചുവാങ്ങുകയാണ് ചെയ്യുക.

 

Continue Reading

india

മൊബൈൽ റീചാർജിങ് നിരക്ക് വർധിപ്പിച്ചേക്കും

എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിന് ശേഷം മൊബൈൽ റീ ചാർജിങ് നിരക്ക് വർധിക്കുമെന്ന് റിപ്പോർട്ടുകൾ. എയർടെൽ, ജിയോ തുടങ്ങിയ പ്രധാന ടെലികോം കമ്പനികൾ താരിഫ് നിരക്ക് വർധിപ്പിച്ചേക്കുമെന്ന് ആൻ്റിക് സ്റ്റോക്ക് ബ്രോക്കിം​ഗ് അനലിസ്റ്റുകളെ ഉദ്ധരിച്ച് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
15 മുതൽ 17 ശതമാനം വരെയായിരിക്കും വർധന. 2027 സാമ്പത്തിക വർഷത്തോടെ എയർടെൽ എആർപിയു (ഓരോ ഉപയോക്താവിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം) 208 രൂപയിൽ നിന്ന് 286 രൂപയായി ഉയർത്തുമെന്നും റിപ്പോർട്ടിൽ പറയുന്നു. ഏപ്രിൽ 19 നും ജൂൺ 4 നും ഇടയിൽ ഏഴ് ഘട്ടങ്ങളിലായാണ് രാജ്യത്ത് തെരഞ്ഞെടുപ്പ് നടക്കുന്നത്.
നിരക്ക് ഉയർത്തുന്നതോടെ അടുത്ത മൂന്ന് വർഷത്തിൽ എയർടെല്ലിന്റെ വരുമാനം ഇരട്ടി വർധിക്കുമെന്നും പറയുന്നു. അതേസമയം, ചെലവിൽ ​ഗണ്യമായ കുറവും വരും. അതുകൊണ്ടുതന്നെ, ഭാരതി എയർടെല്ലിൻ്റെ വരുമാനം അടുത്ത മൂന്ന് വർഷത്തിനുള്ളിൽ വ്യവസായ ശരാശരിയുടെ ഇരട്ടിയായി വളരുമെന്ന് അനലിസ്റ്റുകൾ പ്രതീക്ഷിക്കുന്നു. 2024-26 കാലയളവിൽ ഭാരതി എയർടെല്ലിൻ്റെ മൂലധനച്ചെലവ് 75,000 കോടി രൂപയായിരിക്കും. കൂടാതെ 5G വരുന്നതോടെ ചെലവ് വീണ്ടും കുറയുമെന്നും വിദ​ഗ്ധർ പറയുന്നു. എയർടെൽ നിരക്ക് ഉയർത്തുന്നതോടെ ജിയോ അടക്കമുള്ള മറ്റു കമ്പനികളും നിരക്ക് ഉയർത്തും.
വോഡഫോൺ ഐഡിയയുടെയും ബിഎസ്എൻഎല്ലിൻ്റെയും തകർച്ചക്കിടയിലും കഴിഞ്ഞ അഞ്ച് വർഷമായി ജിയോയും എയർടെല്ലും എങ്ങനെയാണ് വിപണി വിഹിതം വർധിപ്പിക്കുന്നതെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.ഈ കാലയളവിൽ വിപണി വിഹിതം 21.6 ശതമാനത്തിൽ നിന്ന് 39.7 ശതമാനമായി ഉയർത്തിയ ജിയോയാണ് ഏറ്റവും വലിയ ഗുണഭോക്താവ് .

Continue Reading

Video Stories

യു.പി പൊലീസ് തിരയുന്ന ഗുണ്ടാ നേതാവ് സോനു കനോജിയ ബി.ജെ.പിയിൽ

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

Published

on

ലോക്സഭാ തെരഞ്ഞെടുപ്പിനു തൊട്ടുമുന്‍പായി ബി.ജെ.പിയില്‍ ചേര്‍ന്ന് ഉത്തര്‍പ്രദേശിലെ ബറേലിയില്‍നിന്നുള്ള ഗുണ്ടാ നേതാവ്. കൊലപാതകം, കവര്‍ച്ച, തട്ടിക്കൊണ്ടുപോകല്‍, ഭൂമി തട്ടിപ്പ് ഉള്‍പ്പെടെ 21ലേറെ കേസുകളില്‍ പ്രതിയായ സോനു കനോജിയയാണ് പാര്‍ട്ടി അംഗത്വം സ്വീകരിച്ചത്.

ബി.ജെ.പി നേതാവും യു.പിയിലെ ഓണ്‍ലയില്‍നിന്നുള്ള ലോക്സഭാ അംഗവുമായ ധര്‍മേന്ദ്ര കശ്യപ്, യു.പി ജലസേചന മന്ത്രി ധരംപാല്‍ സിങ് ഉള്‍പ്പെടെയുള്ള പ്രമുഖരുടെ സാന്നിധ്യത്തിലായിരുന്നു സോനുവിനു സ്വീകരണം നല്‍കിയതെന്ന് ഹിന്ദി ടെലിവിഷന്‍ ചാനലായ ഭാരത് സമാചാര്‍ ടി.വി റിപ്പോര്‍ട്ട് ചെയ്തു.

ദേശീയ സുരക്ഷാ നിയമം(എന്‍.എസ്.എ) ചുമത്തപ്പെട്ട ഗുണ്ടാ നേതാവാണ് സോനു കനോജിയ. ബുധനാഴ്ച ധര്‍മേന്ദ്ര കശ്യപിന്റെ ഓണ്‍ലയിലെ എം.പി ക്യാംപ് ഓഫിസില്‍ നടന്ന ബി.ജെ.പി ബൂത്ത് അധ്യക്ഷന്മാരുടെ സമ്മേളനത്തിലാണ് ഇയാള്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. മുന്‍ മന്ത്രി സുരേഷ് റാണ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ചേര്‍ന്നാണു മാലയിട്ട് പാര്‍ട്ടിയിലേക്കു സ്വീകരിച്ചത്.

ഒരു ഏറ്റുമുട്ടല്‍ കൊലപാതക്കേസില്‍ പൊലീസ് തിരഞ്ഞുകൊണ്ടിരിക്കെയാണ് സോനു കനോജിയ ബി.ജെ.പിയില്‍ ചേരുന്നതെന്ന കൗതുകവുമുണ്ട്. നേരത്തെ, സമാജ്വാദി പാര്‍ട്ടിയില്‍ സോനുവിന് അംഗത്വമുണ്ടായിരുന്നു. ഇത് ബി.ജെ.പി എസ്.പിക്കെതിരെ ആയുധമാക്കുകയും ചെയ്തിരുന്നു.

യു.പിയിലെ ബറേലി ജില്ലയിലെ പ്രധാന നഗരങ്ങളിലൊന്നാണ് ഓണ്‍ല. സംസ്ഥാനത്തെ എണ്ണപ്പെടുന്ന മുസ്ലിം സ്വാധീന മണ്ഡലങ്ങളിലൊന്നു കൂടിയാണിത്. 35 ശതമാനം മുസ്ലിം വോട്ടര്‍മാരാണ് ഇവിടെയുള്ളത്. 65 ശതമാനം ഹിന്ദു വോട്ടുമുണ്ട്. ദലിത്-മുസ്ലിം സമവാക്യമാണ് ദീര്‍ഘകലമായി ഇവിടത്തെ തെരഞ്ഞെടുപ്പ് ഫലങ്ങളില്‍ നിര്‍ണായകമാകാറുള്ളത്. ക്ഷത്രിയ-കശ്യപ് വിഭാഗങ്ങള്‍ക്കും വലിയ സ്വാധീനമുണ്ട്. 2014, 2019ലും ലക്ഷത്തിലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിനു ജയിച്ച ധര്‍മേന്ദ്ര കശ്യപിനെ തന്നെയാകും ഇത്തവണയും ബി.ജെ.പി ഇറക്കുക.

Continue Reading

Trending