More
കർണാടക ഉപതെരഞ്ഞെടുപ്പ്: വോട്ടെടുപ്പ് ആരംഭിച്ചു
ബംഗളൂരു: കർണാടകയിൽ ലോക്സഭ, നിയമസഭ മണ്ഡലങ്ങളിലേക്ക് നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ വോട്ടെടുപ്പ് ആരംഭിച്ചു. രാവിലെ ഏഴു മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകീട്ട് ആറു വരെ നീളും.
ബല്ലാരി, ശിവമോഗ, മാണ്ഡ്യ എന്നീ മൂന്ന് ലോകസഭാ സീറ്റുകളിലേക്കും രാമനഗര, ജാംഘണ്ഡി നിയമസഭാ സീറ്റുകളിലേക്കുമുള്ള വോട്ടെടുപ്പാണ് ഇന്ന് നടക്കുന്നത്.
6540 പോളിങ് സ്റ്റേഷനുകളിലാണ് ഇന്ന് വോട്ടെടുപ്പ്. സഖ്യസര്‍ക്കാര്‍ രൂപീകരിച്ചതിനു ശേഷം കോണ്‍ഗ്രസും ജെഡിഎസും ഒരുമിച്ച് ബിജെപിയെ നേരിടുന്ന തെരഞ്ഞെടുപ്പാണിത്.
മുഖ്യമന്ത്രി എച്ച്ഡി കുമാരസ്വാമിയുടെ ഭാര്യ അനിത കുമാരസ്വാമിയാണ് രാമനഗര മണ്ഡലത്തില്‍ നിന്ന് മത്സരിക്കുന്നത്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്ന എല്‍ ചന്ദ്രശേഖര്‍ മത്സരത്തില്‍ നിന്ന് പിന്മാറുകയും കോണ്‍ഗ്രസില്‍ ചേരുകയും ചെയ്തിരുന്നു.
News
ഇൻസ്റ്റഗ്രാമിൽ ഹാഷ്ടാഗുകൾക്ക് നിയന്ത്രണം; ഇനി ഒരു പോസ്റ്റിന് 3–5 വരെ മാത്രം
ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്യുന്ന പോസ്റ്റുകൾക്ക് മൂന്ന് മുതൽ അഞ്ച് വരെ ഹാഷ്ടാഗുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന കർശന പരിധിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
ന്യൂഡൽഹി: ഇൻസ്റ്റഗ്രാമിൽ റീച്ചും അക്കൗണ്ട് വിസിബിലിറ്റിയും കൂട്ടാൻ സഹായിക്കുന്നുവെന്നു കരുതപ്പെട്ടിരുന്ന ഹാഷ്ടാഗുകൾക്ക് നിയന്ത്രണവുമായി കമ്പനി. ഇനി മുതൽ ഇൻസ്റ്റഗ്രാമിൽ അപ്ലോഡ് ചെയ്യുന്ന പോസ്റ്റുകൾക്ക് മൂന്ന് മുതൽ അഞ്ച് വരെ ഹാഷ്ടാഗുകൾ മാത്രമേ ഉപയോഗിക്കാൻ കഴിയൂ എന്ന കർശന പരിധിയാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
കണ്ടന്റ് ഗുണനിലവാരത്തിനാണ് ഇൻസ്റ്റഗ്രാം ഇനി കൂടുതൽ പ്രാധാന്യം നൽകുന്നതെന്ന് സി.ഇ.ഒ ആഡം മൊസ്സേരി വ്യക്തമാക്കി. ഹാഷ്ടാഗുകൾ റീച്ച് കൂട്ടുന്നതിനല്ല, സെർച്ച് എളുപ്പമാക്കുന്നതിനും ആവശ്യമായ കണ്ടന്റ് വേഗത്തിൽ കണ്ടെത്തുന്നതിനുമാണ് ഉപയോഗിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. കണ്ടന്റുമായി യാതൊരു ബന്ധവുമില്ലാത്ത ഹാഷ്ടാഗുകൾ നൽകുന്നതിലൂടെ റീച്ച് വർധിക്കില്ലെന്നും, കണ്ടന്റിന്റെ നിലവാരമാണ് പ്രധാനമെന്നും ഇൻസ്റ്റഗ്രാം ആവർത്തിച്ചു.
സ്പാം കണ്ടന്റുകൾ ഒഴിവാക്കുകയും, ആർട്ടിഫിഷ്യലായി റീച്ച് കൂട്ടുന്ന പ്രവണതകൾ തടയുകയും ചെയ്യുന്നതാണ് പുതിയ അപ്ഡേറ്റിന്റെ ലക്ഷ്യം. അതേസമയം, ജനറൽ ഹാഷ്ടാഗുകളായ #reels, #explore തുടങ്ങിയവ വീഡിയോകൾക്ക് ഗുണം ചെയ്യില്ലെന്നും, മറിച്ച് കണ്ടന്റുമായി ഏറ്റവും യോജിക്കുന്ന ഫോക്കസിഡായ ഹാഷ്ടാഗുകൾ ഉപയോഗിക്കുന്നതാണ് ഉചിതമെന്നും ഇൻസ്റ്റഗ്രാം അറിയിച്ചു.
ഭക്ഷണം പാകം ചെയ്യുന്നതുമായി ബന്ധപ്പെട്ട റീലുകൾക്കാണെങ്കിൽ ഭക്ഷണവുമായി ബന്ധപ്പെട്ട ഹാഷ്ടാഗുകൾ മാത്രം നൽകുന്നതാണ് നല്ലതെന്ന ഉദാഹരണവും കമ്പനി ചൂണ്ടിക്കാട്ടുന്നു. ഇതിലൂടെ ഉപയോക്താക്കൾക്ക് ആവശ്യമായ കണ്ടന്റുകൾ വേഗത്തിൽ ലഭ്യമാക്കാനും, സ്പാം കുറയ്ക്കാനും, ക്രിയേറ്റേഴ്സിനെ കൂടുതൽ ഗുണമേന്മയുള്ള കണ്ടന്റിലേക്കു പ്രോത്സാഹിപ്പിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ഇൻസ്റ്റഗ്രാം വ്യക്തമാക്കി.
അതേസമയം, ഇൻസ്റ്റഗ്രാമിന്റെ ത്രഡ്സ് പ്ലാറ്റ്ഫോമിലും പുതിയ അപ്ഡേറ്റിന്റെ ഭാഗമായി ഒരു പോസ്റ്റിന് ഒരു ടാഗ് എന്ന രീതിയിലേക്ക് ചുരുക്കിയിട്ടുണ്ട്. ഹാഷ്ടാഗുകളുടെ അമിത ഉപയോഗം ഒഴിവാക്കി, കണ്ടന്റ് കേന്ദ്രീകരിച്ച വളർച്ചയിലേക്കാണ് ഇൻസ്റ്റഗ്രാം നീങ്ങുന്നതെന്ന സൂചനയാണിത്.
kerala
താമരശേരി ചുരത്തിലെ ഗതാഗതകുരുക്ക്: യുഡിഎഫിൻ്റെ രാപ്പകൽ സമരവേദിയിലെത്തി കോഴിക്കോട് അതിരൂപതാ ബിഷപ്പ്
സമരം നടത്തിയ എംഎൽഎമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരെ ബിഷപ്പ് വർഗീസ് ചക്കാലക്കൽ പ്രശംസിക്കുകയും ചെയ്തു
കോഴിക്കോട്: താമരശേരി ചുരത്തിലെ ഗതാഗത കുരുക്ക് പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഡിഎഫ് സമരത്തെ പിന്തുണച്ച് കോഴിക്കോട് അതിരൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ. എംഎൽഎമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവർ നടത്തിയ രാപ്പകൽ സമരത്തിനാണ് ബിഷപ്പ് പിന്തുണ നൽകിയത്. വേദിയിലെത്തിയ ബിഷപ്പ് വർഗീസ് ചക്കാലക്കൽ, സമരം നടത്തിയ എംഎൽഎമാരെ പ്രശംസിക്കുകയും ചെയ്തു. അതേസമയം സമരം കോൺഗ്രസിന്റെ വൈകാരിക ഷോ ആണെന്നും ടി. സിദ്ധിഖിന്റെ ലക്ഷ്യം ആത്മാർഥമല്ലെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് കുറ്റപ്പെടുത്തി.
കോഴിക്കോട് സിവിൽ സ്റ്റേഷന് മുന്നിലാണ് എംഎൽഎമാരായ ടി. സിദ്ധിഖ്, ഐ.സി. ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ യുഡിഎഫ് രാപ്പകൽ സമരം നടത്തുന്നത്. വയനാട് ചുരത്തിൽ മണിക്കൂറുകൾ നീളുന്ന ഗതാഗതകുരുക്ക് ഈ മേഖലയിലെ ജനകീയ പ്രശ്നമാണ്. സമര വേദിയിൽ കോഴിക്കോട് അതിരൂപതാ ബിഷപ്പ് വർഗീസ് ചക്കാലക്കൽ എത്തിയത് വലിയ രാഷ്ട്രീയ പ്രാധാന്യത്തോടെയാണ് നേതാക്കൾ കാണുന്നത്. രാപ്പകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത അതിരൂപതാ ബിഷപ്പ്, സമരം നടത്തിയ എംഎൽഎമാരെ പുകഴ്ത്തുകയും ചെയ്തു.
പ്രശ്നത്തിന് ശാശ്വത പരിഹാരമുണ്ടായില്ലെങ്കിൽ സമരം സെക്രട്ടറിയേറ്റിന് മുന്നിലേക്ക് മാറ്റുമെന്ന് ടി. സിദ്ധിഖ് ന്യൂസ് മലയാളത്തോട് പറഞ്ഞു. എന്നാൽ ടി. സിദ്ധിഖിന്റേത് അപഹാസ്യ നിലപാടാണെന്നും വയനാട് ചുരത്തിലെ പ്രശ്നങ്ങൾ പരിഹരിച്ചു വരികയാണെന്നും സിപിഐഎം വയനാട് ജില്ലാ സെക്രട്ടറി കെ. റഫീഖ് പറഞ്ഞു. ബദൽപാത സംബന്ധിച്ച് കോൺഗ്രസ് ഒന്നും ചെയ്തില്ലെന്നും വൈകാരിക ഷോ നടത്തി, ജനങ്ങളെ ഇളക്കി വിടാനാണ് എംഎൽഎ മാർ ശ്രമിക്കുന്നതെന്നും കെ. റഫീഖ് ആരോപിച്ചു.
kerala
‘മലപ്പുറം ചോദ്യത്തില്‍’ കണ്ട്രോള് പോയി വെള്ളാപ്പള്ളി; റിപ്പോര്‍ട്ടറുടെ മൈക്ക് തട്ടിമാറ്റി ആക്രോശം
-
kerala3 days agoമുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞത് പോലെയൊന്നും കർണാടകയിൽ നടന്നിട്ടില്ല: വി.ഡി.സതീശൻ
-
india3 days agoഎലഹങ്ക: മുസ് ലിം ലീഗ് നേതൃസംഘം മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി
-
kerala2 days agoപിണറായി മോദിയുടെ ദക്ഷിണേന്ത്യന്‍ ഏജന്റ്: കെ. മുരളീധരന്
-
india1 day agoകര്‍ണാടകയിലെ യെലഹങ്കയില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് 11 ലക്ഷത്തിന്റെ ഫ്ളാറ്റ്
-
kerala2 days agoമലപ്പുറത്ത് അഞ്ചംഗ സംഘത്തിന്റെ ആക്രമണം 11 വയസുകാരി ഉള്‍പ്പെടെ നാല് പേര്‍ക്ക് പരിക്ക്
-
india23 hours agoഎസ്.ഐ.ആർ ഹിയറിങ്ങ് നോട്ടീസ്; വയോധികൻ ട്രെയിനിന് മുന്നിൽ ചാടി മരിച്ചു
-
kerala22 hours agoഗാന്ധി പ്രതിമയുടെ മുഖത്തടിച്ചും അസഭ്യം പറഞ്ഞും മദ്യപാനിയുടെ അതിക്രമം; അറസ്റ്റില്‍
-
More3 days agoഗസ്സ വംശഹത്യയില്‍ ഇതുവരെ കൊല്ലപ്പെട്ടത് ഫലസ്തീന് മാധ്യമപ്രവര്‍ത്തകരുടെ 706 കുടുംബാംഗങ്ങള്‍: ഫലസ്തീന് ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ്
