Connect with us

News

കര്‍ണ്ണാടക: വിശ്വാസവോട്ടെടുപ്പ് ഇന്ന് ഇരുപക്ഷത്തെയും പിണക്കാതെ സുപ്രീംകോടതി

Published

on


ന്യൂഡല്‍ഹി: കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരവെ സ്പീക്കര്‍ക്കും കോണ്‍ഗ്രസ്-ജെഡിഎസ്് വിമത എം.എല്‍.എമാര്‍ക്കും ഒരുപോലെ അധികാരം നല്‍കി സുപ്രിംകോടതിയുടെ ഇടക്കാല വിധി. ഇന്ന് നടക്കാനിരിക്കുന്ന വിശ്വാസവോട്ടെടുപ്പില്‍ ഹാജരാകണോ വേണ്ടയോ എന്ന കാര്യത്തില്‍ ഇനിയൊരുത്തവരുണ്ടാകുന്നത് വരെ വിമത എം.എല്‍.എമാര്‍ക്ക് സ്വയം തീരുമാനമെടുക്കാമെന്ന് ഉത്തരവിട്ട സുപ്രിംകോടതി എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കറുടെ അധികാരത്തില്‍ ഇടപെടുന്നില്ലെന്നും വ്യക്തമാക്കി.
സഭയില്‍ ഹാജരാകാന്‍ വിമത എം.എല്‍.എമാരെ നിര്‍ബന്ധിക്കരുത്. വിമത എം.എല്‍.എമാര്‍ക്ക് ഇന്ന് നടക്കുന്ന വോട്ടെടുപ്പില്‍ നിന്ന് പാര്‍ട്ടി വിപ്പ് പേടിക്കാതെ വിട്ടുനില്‍ക്കാന്‍ കഴിയും. വിശ്വാസവോട്ടെടുപ്പ് പരിഗണിച്ച് കോടതിക്ക് മുന്‍പാകെ വന്ന രണ്ടുവിഭാഗങ്ങളുടെയും അവകാശങ്ങള്‍ പരിഗണിച്ച് ഭരണഘടനാപരമായ സന്തുലിതത്വം പാലിച്ചുള്ള വിധിയാണ് പുറപ്പെടുവിക്കുന്നതെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. സ്പീക്കറുടെ അധികാരത്തില്‍ സുപ്രിംകോടതിക്ക് ഇടപെടാനാവുമോയെന്നതു പോലുള്ള ചോദ്യങ്ങള്‍ക്ക് വിശദമമായ പരിശോധന ആവശ്യമുണ്ട്. നിലവിലെ സാഹചര്യത്തില്‍ സ്പീക്കര്‍ക്ക് രാജിക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സമയം നിശ്ചയിച്ച് ഉത്തരവിടാന്‍ കഴിയില്ല. 15 വിമത എം.എല്‍.എമാര്‍ക്ക് വേണ്ടി ഹാജരായ മുകുള്‍ റൊത്താഗി, സ്പീക്കര്‍ കെ.ആര്‍ രമേശ് കുമാറിന്റെ അഭിഭാഷകന്‍ അഭിഷേക് മനു സിങ്വി, മുഖ്യമന്ത്രി എച്ച്.ഡി കുമാരസ്വാമിയുടെ അഭിഭാഷകന്‍ രാജീവ് ധവാന്‍ എന്നിവര്‍ ഇന്നലെയും തങ്ങളുടെ വാദങ്ങള്‍ ആവര്‍ത്തിച്ചു. തങ്ങളുടെ രാജി സ്വീകരിക്കാന്‍ നിയമസഭാ സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കണമെന്നാവശ്യപ്പെട്ട് ഭരണകക്ഷിയില്‍ പെട്ട 10 വിമത എം.എല്‍.എമാരാണ് ആദ്യം സുപ്രിംകോടതിയെ സമീപിച്ചത്.
സ്പീക്കര്‍ ഉടന്‍ തീരുമാനമെടുക്കണമെന്നാന്‍ സുപ്രിം കോടതി വിധി ചോദ്യം ചെയ്തു സ്പീക്കറും കോടതിയിലെത്തി. ഇതോടെ കോടതി വിശദമായി കേസ് പരിഗണിക്കാന്‍ തീരുമാനിക്കുകയായിരുന്നു. പിന്നാലെ അഞ്ചു വിമത എം.എല്‍.എമാര്‍ കൂടി കോടതിയെ സമീപിച്ചതോടെ അവരുടെ കേസും കോടതി ഇതൊടൊപ്പം പരിഗണിച്ചു. ചീഫ് ജസ്്റ്റിസിനെ പുറമെ ജസ്റ്റിസുമാരായ ദീപക് ഗുപ്ത, അനിരുദ്ധബോസ് എന്നിവരടങ്ങിയ ബെഞ്ചിന്റെതാണ് ഉത്തരവ്.

Cricket

ഗില്ലിന് അര്‍ധസെഞ്ച്വറി; ഇന്ത്യ മികച്ച സ്കോറിലേക്ക്

കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയമായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും രണ്ടാം വിക്കറ്റില്‍ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ഇന്ത്യ 10 ഓവറില്‍ 100 പിന്നിട്ടു

Published

on

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ട്വന്റി 20യില്‍ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യക്ക് മികച്ച തുടക്കം. കഴിഞ്ഞ രണ്ടു മത്സരങ്ങളിലും പരാജയമായ ശുഭ്മാന്‍ ഗില്ലും രാഹുല്‍ ത്രിപാഠിയും രണ്ടാം വിക്കറ്റില്‍ വെടിക്കെട്ടിന് തിരികൊളുത്തിയപ്പോള്‍ ഇന്ത്യ 10 ഓവറില്‍ 100 പിന്നിട്ടു. 14 ഓവറില്‍ മൂന്നിന് 144 എന്ന നിലയിലാണ് ആതിഥയര്‍. അര്‍ധസെഞ്ച്വറിയുമായി ശുഭ്മാന്‍ ഗില്ലും (41 പന്തില്‍ പുറത്താകാതെ 61), ക്യാപ്റ്റന്‍ ഹാര്‍ദിക് പാണ്ഡ്യയുമാണ് (അഞ്ച് പന്തില്‍ 10) ക്രീസില്‍.

മൂന്ന് പന്തില്‍ ഒരു റണ്‍സ് മാത്രമെടുത്ത് ബ്രേസ് വെല്ലിന്റെ പന്തില്‍ എല്‍.ബി.ഡബ്ലുവില്‍ കുടുങ്ങിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ വീണ്ടും പരാജയമായി. ശേഷമായിരുന്നു ഗില്‍-ത്രിപാഠി ഷോ. ത്രിപാഠി 22 പന്തില്‍ മൂന്ന് സിക്സും നാല് ഫോറും സഹിതം 44 റണ്‍സെടുത്ത് ഇഷ് സോധിയുടെ പന്തില്‍ ലോക്കി ഫെര്‍ഗൂസന് വിക്കറ്റ് സമ്മാനിച്ചു. കൂറ്റനടിക്കാരന്‍ സൂര്യകുമാര്‍ യാദവ് രണ്ട് സിക്സും ഒരു ഫോറുമായി പ്രതീക്ഷ നല്‍കിയെങ്കിലും 13 പന്തില്‍ 24 റണ്‍സുമായി മടങ്ങി. ടിക്നറുടെ പന്തില്‍ ബ്രേസ് വെല്‍ പിടിച്ച്‌ പുറത്താവുകയായിരുന്നു.

ഇരു ടീമും ഓരോ മത്സരം ജയിച്ചതിനാല്‍ ഇന്നത്തെ മത്സരമാണ് പരമ്ബര വിജയികളെ നിര്‍ണയിക്കുക. ഇന്ത്യന്‍ നിരയില്‍ യുസ്വേന്ദ്ര ചാഹലിന് പകരം അതിവേഗ ബൗളര്‍ ഉമ്രാന്‍ മാലികിന് അവസരം നല്‍കി. ന്യൂസിലാന്‍ഡ് നിരയില്‍ ബെന്‍ ലിസ്റ്റര്‍ക്ക് അരങ്ങേറ്റത്തിന് അവസരം നല്‍കി.

Continue Reading

crime

നെടുമ്പാശ്ശേരി വിമാനത്താവളംവഴി കടത്തിയ 1 കിലോ സ്വര്‍ണം മലപ്പുറത്ത് പൊലീസ് പിടികൂടി

063 ഗ്രാം സ്വര്‍ണം ഇവരുടെ കൈവശമുണ്ടായിരുന്നു

Published

on

ദോഹയില്‍ നിന്ന് നെടുമ്പാശ്ശേരി വിമാനത്താവളം വഴി കടത്തിയ ഒരുകിലോയോളം വരുന്ന സ്വര്‍ണം മലപ്പുറം അരീക്കോട്‌വച്ച് പൊലീസ് പിടികൂടി. കോഴിക്കോട് കൊടിയത്തൂര്‍ സ്വദേശി അഷ്‌റഫ് (56), സ്വര്‍ണം കൈപ്പറ്റിയ കോഴിക്കോട് താമരശ്ശേരി സ്വദേശികളായ മിദ്‌ലജ് (23), നിഷാദ് (36), ഫാസില്‍ (40) എന്നിവരെയാണ് മലപ്പുറം അരീക്കോടുവച്ച് പിടികൂടിയത്.

ഇതിന് വേണ്ടി ഉപയോഗിച്ച കാറും കാരിയര്‍ക്ക് കൊടുക്കാന്‍ വേണ്ടി കൊണ്ടുവന്ന 1 ലക്ഷം രൂപയും പൊലീസ് പിടിച്ചെടുത്തു. 1063 ഗ്രാം സ്വര്‍ണം ഇവരുടെ കൈവശമുണ്ടായിരുന്നു. സ്വര്‍ണം മിശ്രിതരൂപത്തിലാക്കി നാല് ക്യാപ്‌സൂളുകളാക്കി ദേഹത്ത് ഒളിപ്പിച്ചാണ് പ്രതി കടത്തിയത്. ഏകദേശം 63 ലക്ഷത്തോളം വിലവരുന്ന സ്വര്‍ണമാണ് പിടിച്ചെടുത്തത്.

Continue Reading

kerala

വയനാട്ടില്‍ കഴുത്തില്‍ കുരുക്കിട്ട് മുറുകിയ നിലയില്‍ കടുവയുടെ ജഡം കണ്ടെത്തി

വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി

Published

on

കടുവയുടെ ജഡം കണ്ടെത്തി. വയനാട് അമ്പലവയല്‍ അമ്പുകുത്തി പാടിപറമ്പിലെ സ്വകാര്യ വ്യക്തിയുടെ തോട്ടത്തിലാണ് കടുവയെ ചത്തനിലയില്‍ കണ്ടെത്തിയത്. കടുവയുടെ കഴുത്തില്‍ കുരുക്കിട്ട് മുറുകിയ നിലയിലായിരുന്നു കടുവയുടെ ജഡം കണ്ടെത്തിയത്.

വനം വകുപ്പ് സ്ഥലത്തെത്തി കടുവയുടെ ജഡം പോസ്റ്റുമോര്‍ട്ടത്തിനായി ബത്തേരി ഫോറസ്റ്റ് ലാബിലേക്ക് കൊണ്ടുപോയി. വെറ്റിനെറി സര്‍ജനെത്തി നാളെ പോസ്റ്റുമോര്‍ട്ടം നടത്തും. എന്തുകാരണത്താലാണ് കടുവ ചത്തതെന്ന് ഇതിനുശേഷമെ പറയാനാകു. വയനാട് പൊന്മുടി കോട്ട ഇടക്കല്‍ ഭാഗത്തെ നാട്ടുകാരെ ഭയപ്പെടുത്തിയിരുന്ന കടുവയാണിതെന്ന് സംശയമുണ്ട്.

 

 

Continue Reading

Trending