Connect with us

kerala

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ്; മുന്‍ എം.പിക്കും പണം ലഭിച്ചെന്ന് ഇഡി

തട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ സാക്ഷികളെ രാഷ്ട്രീയ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ഇഡി വ്യക്തമാക്കുന്നു.

Published

on

കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിലെ കള്ളപ്പണ കേസില്‍ മുന്‍ എം.പിയ്‌ക്കെതിരെ സുപ്രധാന വെളിപ്പെടുത്തലുമായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ്. അറസ്റ്റിലായ ബെനാമി ഇടപാടുകാരന്‍ സതീഷ് കുമാറില്‍ നിന്ന് മുന്‍ എം.പി യും പൊലീസ് ഉദ്യോഗസ്ഥരുമടക്കം പണം കൈപ്പറ്റിയതിന് തെളിവുണ്ടെന്ന് ഇഡി പ്രത്യേക കോടതിയെ അറിയിച്ചു. തട്ടിപ്പ് പുറത്ത് വരാതിരിക്കാന്‍ സാക്ഷികളെ രാഷ്ട്രീയ നേതാക്കള്‍ ഭീഷണിപ്പെടുത്തുന്നതായും ഇഡി വ്യക്തമാക്കുന്നു.

ബെനാമി ലോണിലൂടെ പിപി കിരണ്‍ തട്ടിയെടുത്ത 24 കോടിരൂപയില്‍ 14 കോടിരൂപ കേസിലെ ഒന്നാം പ്രതി സതീഷ് കുമാറിന് കൈമാറിയിരുന്നു. ഈ പണം എവിടെയൊക്കെ ചെലഴിച്ചു എന്ന അന്വേഷണത്തിലാണ് ഇഡി സുപ്രധാന കണ്ടെത്തതുകള്‍ നടത്തിയത്. സതീഷ് കുമാറിന്റെ ഫോണ്‍ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോള്‍ മുന്‍ എംപിയ്ക്ക് പണം കൈമാറിയതിന്റെ ഫോണ്‍ സംഭാഷണം ലഭിച്ചിരുന്നു. ഈ സംഭാഷണം തന്റേതാണെന്ന് സതീഷ് സമ്മതിച്ചിട്ടുണ്ട്.

രണ്ട് പേര്‍ക്ക് അഞ്ച് കോടി രൂപ സതീഷ് കുമാര്‍ പണമായി നല്‍കുന്നത് കണ്ടെന്നതിന് സാക്ഷിമൊഴിയുണ്ട്.സതീഷ് കുമാറിന് എം.എല്‍എ എസി മൊയ്തീന്‍ അടക്കം ഉന്നത രാഷ്ട്രീയ നേതാക്കളുമായി ബന്ധമുണ്ട്. തട്ടിപ്പിലെ വിവരങ്ങള്‍ പുറത്ത് വരാതിരിക്കാന്‍ സാക്ഷികള്‍ക്ക് ഉന്നത് രീഷ്ട്രീയ ഭീഷണിയുണ്ടെന്നും ഇക്കാര്യത്തില്‍ ചില സാക്ഷികള്‍ പരാതി നല്‍കിയതായും ഇഡി പ്രത്യേക കോടതിയെ അറിയിച്ചു.

400 കോടിരൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂര്‍ ബാങ്കില്‍ 2012 മുതലാണ് ബെനാമി ലോണ്‍ അടക്കമുള്ള തട്ടിപ്പുകള്‍ തുടങ്ങുന്നതെന്നും കേസില്‍ വിശദമായ അന്വേഷണം തുടരുകയാണെന്നും ഇഡി വ്യക്തമാക്കുന്നു. കേസില്‍ കസ്റ്റഡി കാലാവധി കഴിഞ്ഞ ബെനാമി ഇടപാടുകാരന്‍ സതീഷ് കുമാര്‍, പിപി കിരണ്‍ എന്നിവരെ ഈമാസം 19 വരെ കോടതി റിമാന്‍ഡ് ചെയ്തു

 

india

സ്വകാര്യ ഹജ്ജ് യാത്രക്കാരുടെ വിസാ സ്റ്റാമ്പിങ് നീളുന്നു; 7000 ത്തോളം പേരുടെ യാത്ര പ്രതിസന്ധിയില്‍

ടിക്കറ്റ് ബുക്കിംഗും വാക്സീനേഷനും ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ ഇതോടെ ആശങ്കയിലായിരിക്കുയാണ്.

Published

on

കേരളത്തിനകത്തും പുറത്തുമായി സ്വകാര്യ ഹജ്ജ് ഗ്രപ്പു വഴി യാത്രക്കൊരുങ്ങിയിരിക്കുന്ന ആയിരക്കണക്കിന് തീര്‍ത്ഥാടകരുടെ യാത്ര പ്രതിസന്ധിയില്‍. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്ര തിരിക്കുന്ന ഹാജിമാരുടെ വിസ സ്റ്റാമ്പിംഗ് വൈകുന്നതായി റിപോര്‍ട്ട്. ടിക്കറ്റ് ബുക്കിംഗും വാക്സീനേഷനും ഉള്‍പ്പെടെ പൂര്‍ത്തിയാക്കിയ തീര്‍ത്ഥാടകര്‍ ഇതോടെ ആശങ്കയിലായിരിക്കുയാണ്.

യാത്രാ തീയതി ആയിട്ടും മുഥവ്വിഫ് ബുക്കിംഗ് പൂര്‍ത്തിയാകാത്തതിനാല്‍ നേരത്തേ നിശ്ചയിച്ച തീയതികള്‍ മാറ്റേണ്ടി വരുമോ എന്ന ആശങ്കയിലാണ് സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍.

കേരളത്തിനകത്തും പുറത്തും രജിസ്ട്രേഷനുള്ള ഹജ്ജ് ഗ്രൂപ്പുകള്‍ വഴി യാത്ര ചെയ്യുന്ന ഏഴായിരത്തോളം ഹാജിമാരുടെ വിസാ സ്റ്റാമ്പിങ് ഇനിയും പൂര്‍ത്തിയായിട്ടില്ല

നേരത്തേ ബുക്ക് ചെയ്ത ടിക്കറ്റുകള്‍ അവസാന നിമിഷം ക്യാന്‍സല്‍ ചെയ്യുമ്പോള്‍ വന്‍ സാമ്പത്തിക നഷ്ടമാണുണ്ടാവുക. സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ക്ക് കേന്ദ്ര ന്യൂനപക്ഷ മന്ത്രാലയം മാര്‍ച്ച് ഒന്നിനു തന്നെ ലൈസന്‍സ് നല്‍കിയിരുന്നു. എന്നാല്‍ ഇതുവരെ ഇന്ത്യയില്‍ നിന്നുള്ള ഒരു സ്വകാര്യ ഹജ്ജ് ഗ്രൂപ്പിനും മുഥവ്വിഫ് ബുക്ക് ചെയ്യാന്‍ സാധിച്ചിട്ടില്ല. ഹജ്ജ് വിസ അടിക്കുന്നതിന് മുഥവ്വിഫ് ബുക്കിംഗ് നിര്‍ബന്ധമാണ്.

ഈ ആവശ്യത്തിനും സൗദിയിലെ താമസ സൗകര്യത്തിനും യാത്രകള്‍ക്കും മറ്റും പണമയക്കുന്ന നിലവിലെ സംവിധാനം അവസാനിപ്പിച്ച് ഈ വര്‍ഷം ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി വഴി പണമയക്കുന്ന രീതി പ്രയാസം സൃഷ്ടിച്ചതായി സ്വകാര്യ ഹജ്ജ് ഗ്രൂപ്പ് അധികൃതര്‍ പറഞ്ഞു. ഒന്നോ രണ്ടോ ദിവസങ്ങളില്‍ സൗദിയിലെ അക്കൗണ്ടുകളില്‍ പണം ലഭിച്ചിരുന്ന സ്ഥാനത്ത്
പത്ത് ദിവസമായിട്ടും ലഭ്യമാകാത്ത സ്ഥിതിയാണ്. ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റിയുടെ ഒട്ടും വ്യവസ്ഥാപിതമല്ലാത്ത രീതിയിലാണ് പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപവും ഉയരുന്നുണ്ട്.

സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകളിലൂടെ യാത്ര പോകുന്നവരുടെ മുഥവ്വിഫ് ബുക്കിംഗ് പൂര്‍ത്തിയാകാത്തതിനാല്‍ ഈ മാസം പത്ത് മുതല്‍ യാത്ര ചെയ്യാന്‍ ടിക്കറ്റ് ബുക്ക് ചെയ്ത് കാത്തിരിക്കുന്നവരുടെ മുഴുവന്‍ പണവും നഷ്്ടപ്പെടുമെന്നാണ് ആശങ്ക. ജിദ്ദയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ത്വരിതഗതിയില്‍ ഇടപെട്ടാല്‍ മാത്രമേ പ്രശ്നത്തിന് പരിഹാരം കാണാന്‍ കഴിയൂ.

കേന്ദ്ര ഹജ്ജ് കമ്മറ്റിക്ക് കീഴിലുള്ള ഈ വര്‍ഷത്തെ ആദ്യ ഇന്ത്യന്‍ സംഘം വ്യാഴാഴ്ച്ച മദീനയില്‍ വിമാനമിറങ്ങി. മദീനയിലെ അമീര്‍ മുഹമ്മദ് ബിന്‍ അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 283 അംഗ ഇന്ത്യന്‍ തീര്‍ത്ഥാട സംഘത്തിന് വിമാനത്താവളത്തില്‍ ലഭിച്ചത് ഉജ്വല സ്വീകരണം.

ഹൈദരാബാദില്‍ നിന്നുള്ള ആദ്യ സംഘത്തെ സ്വീകരിക്കാന്‍ സൗദി ഗതാഗത, ലോജിസ്റ്റിക് സര്‍വീസ് മന്ത്രി സാലിഹ് ബിന്‍ നാസര്‍ അല്‍ ജാസര്‍, ഹജ്ജ് ഉംറ ഡെപ്യൂട്ടി മന്ത്രി അബ്ദുള്‍ ഫത്താഹ് ബിന്‍ സുലൈമാന്‍ മഷാത്ത്, ഇന്ത്യന്‍ അംബാസിഡര്‍ ഡോ. സുഹൈല്‍ അജാസ് ഖാന്‍, കോണ്‍സുല്‍ ജനറല്‍ ഓഫ് ഇന്ത്യ മുഹമ്മദ് ഷാഹിദ് ആലം, മറ്റ് സൗദി, ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍, സാമൂഹിക സംഘടനാ പ്രതിനിധികള്‍ തുടങ്ങിയവര്‍ എത്തിയിരുന്നു.

മെയ് 26നാണ് കേരളത്തില്‍ നിന്നുള്ള ആദ്യ ഹജ്ജ് വിമാനം.
ഈ വര്‍ഷം 1,75,025 തീര്‍ഥാടകരാണ് ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തുന്ന്ത്. ഇതില്‍ 1,40,20 പേര്‍ കേന്ദ്ര ഹജ്ജ് കമ്മറ്റി വഴിയും, 35,005 പേര്‍ സ്വകാര്യ ഹജ്ജ് ഗ്രൂപ്പുകള്‍ വഴിയുമാണ് എത്തുക.

Continue Reading

EDUCATION

അറബിക്കിൽ 200 ൽ 200 മാർക്ക്: അരുന്ധതിയുടെ എപ്ലസ് നേട്ടത്തിന് തിളക്കമേറെ 

മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ ചീരക്കുഴി സുരേഷിൻ്റെയും സുമിത്രയുടെയും മകളായ അരുന്ധതി
അറബിക്കിൽ 200 മാർക്കുൾപ്പെടെ 1200 ൽ 1159 മാർക്ക് നേടിയാണ് വിജയിച്ചത്.

Published

on

റഹൂഫ് കൂട്ടിലങ്ങാടി

മലപ്പുറം: ഹയർ സെക്കണ്ടറി പരീക്ഷയിൽ ‘അറബിക്കിൽ 200 ൽ 200 മാർക്കോടെ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥിനി സി.എസ്.അരുന്ധതിയുടെ വിജയത്തിന് തിളക്കമേറെ . മലപ്പുറം കൂട്ടിലങ്ങാടി പള്ളിപ്പുറത്തെ ചീരക്കുഴി സുരേഷിൻ്റെയും സുമിത്രയുടെയും മകളായ അരുന്ധതി
അറബിക്കിൽ 200 മാർക്കുൾപ്പെടെ 1200 ൽ 1159 മാർക്ക് നേടിയാണ് വിജയിച്ചത്.

പള്ളിപ്പുറം യു.പി.സ്കൂളിൽ ഒന്നാം ക്ലാസ് മുതൽ തന്നെ എല്ലാ വിഷയങ്ങളെയും പോലെ ഒരു ഭാഷ എന്ന നിലയിൽ അറബിക് കൂടി പഠിക്കണമെന്ന അച്ചൻ സുരേഷിൻ്റെ താൽപര്യപ്രകാരം അറബിക് പാഠപുസ്തകം കൂടി വാങ്ങി പഠിച്ച് തുടങ്ങിയ അരുന്ധതി എൽ.പി.തലത്തിൽ തന്നെ അറബിക് നന്നായി എഴുതാനും വായിക്കാനും പഠിച്ചു.അതോടെ ഒന്നാം ഭാഷയായി അറബിക് തുടർന്ന് പഠിക്കുവാൻ തീരുമാനിക്കുകയായിരുന്നു. ഏഴാം ക്ലാസിൽ നിന്ന് യു.എസ്.എസും എട്ടാം ക്ലാസിൽ നിന്ന് എൻ.എം.എം.എസും നേടിയതോടെ അറബിയിൽ കൂടുതൽ താൽപര്യമായി. രക്ഷിതാക്കളുടെ പൂർണ്ണ പിന്തുണയും അധ്യാപകരുടെ പ്രോത്സാഹനവും ഏറെ സഹായകരമായി.

എട്ടാം ക്ലാസ് മുതൽ പ്ലസ്ടു വരെ മങ്കട പള്ളിപ്പുറം ഹയർ സെക്കണ്ടറി സ്കൂളിലും പഠനം തുടർന്നത്.2022 ൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ അരുന്ധതി പാഠ്യേതര മേഖലയിലും മികവ് പുലർത്തി ഒട്ടേറെ നേട്ടങ്ങൾ കരസ്ഥമാക്കിയിട്ടുണ്ട് .

അറബിക് കലാമേളകളിൽ സ്ഥിരമായി പങ്കെടുത്തു. യു.പി.തലം അറബിക് മോണോ ആക്ടിൽ സബ് ജില്ലയിൽ എ ഗ്രേഡോടെ രണ്ടാം സ്ഥാനവും, അറബിക് ഗ്രൂപ്പ് ഗാനത്തിൽ എ ഗ്രേഡോടെ മൂന്നാം സ്ഥാനവും നേടി.ശാസ്ത്രമേളയിൽ ജ്യോമട്രിക്കൽ ചാർട്ട് മത്സരത്തിൽ എൽ.പി. മുതൽ പ്ലസ്ടു വരെ സബ് ജില്ലാതലത്തിൽ എ.ഗ്രേഡോടെ ഒന്നാം സ്ഥാനവും സംസ്ഥാന ശാസ്ത്രമേളയിൽ യു.പി.തലത്തിൽ എ.ഗ്രേഡ്, ജില്ലാ സ്കൂൾ കലാമേളയിൽ ഭരതനാട്യം, മോഹിനിയാട്ടം എന്നിവയിൽ എ ഗ്രേഡ്, സംസ്ഥാന കേരളോൽസവത്തിൽ എ ഗ്രേഡോടെ ഒന്നാം സ്ഥാനം എന്നിവ നേടിയിട്ടുണ്ട്.

യു പി.ഹൈസ്കൂൾ അറബി അധ്യാപകരായ ഹഫ്സത്ത്, ജമീല, സഫിയ, ജൗഹറ, റിയാസ് അൻവർ എന്നിവർ പ്രത്യേകം ശ്രദ്ധ പുലർത്തിയിരുന്നതായി അരുന്ധതി പറഞ്ഞു. മൂന്ന്, അഞ്ച് ക്ലാസുകളിൽ പഠിക്കുന്ന സഹോദരങ്ങളായ അന്വയ്, അനവദ്യ എന്നിവരും അറബി പഠിക്കുന്നുണ്ട്.

Continue Reading

kerala

സിപിഎം വര്‍ഗീയ പ്രചാരണം; വടകരയില്‍ ഇന്ന് യുഡിഎഫ്-ആര്‍എംപി ജനകീയ ക്യാമ്പയിന്‍

കോട്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.

Published

on

വടകര:വടകരയില്‍ വര്‍ഗീയ ധ്രുവീകരണ ശ്രമങ്ങള്‍ക്കെതിരെ യുഡിഎഫ്- ആര്‍എംപി ജനകീയ ക്യാമ്പയിന്‍ ഇന്ന്. കോട്ടപ്പറമ്പ് മൈതാനത്ത് നടക്കുന്ന പൊതുസമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും. വര്‍ഗീയതയ്ക്കെതി രെ നാട് ഒരുമിക്കണമെന്ന മുദ്രാവാക്യം ഉയര്‍ത്തിയാണ് യുഡിഎഫ് പരിപാടി സംഘടിപ്പിക്കുന്നത്. യുഡിഎഫിനൊപ്പം ആര്‍എംപിയും പരിപാടിയുടെ ഭാഗമാകും.

തിരഞ്ഞടുപ്പില്‍ ഉയര്‍ന്ന ആരോപണങ്ങള്‍ക്ക് മറുപടി പറയുന്നതിനൊപ്പം വര്‍ഗീയ പ്രചാരത്തിന് നേത്യത്വം നല്‍കിയത് സിപിഎമ്മാണെന്ന നിലപാടിലുറച്ച് നില്‍ക്കുകയാണ് യുഡിഎഫ്.

വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ എസ്പി ഓഫീസ് മാര്‍ച്ചും നടത്തിയിരുന്നു.

Continue Reading

Trending