തൃശൂര്‍: കരുവന്നൂര്‍ സഹകരണബാങ്ക് തട്ടിപ്പില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. ബാങ്കിലെ മുന്‍ ജീവനക്കാരനും തൃശ്ശൂര്‍ പൊറത്തിശേരി സ്വദേശിയുമായ എംവി സുരേഷ് ആണ് ഹൈക്കോടതിയെ സമീപിച്ചത്. സിപിഎം നേതാക്കള്‍ പ്രതികളായ കേസ് രാഷ്ട്രീയസമ്മര്‍ദം മൂലം അട്ടിമറിക്കപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഹര്‍ജിയില്‍ ആരോപിക്കുന്നു.

ബാങ്കില്‍ നിന്ന് തട്ടിയെടുത്ത പണം രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കാനുള്ള സാധ്യത തള്ളിക്കളയാനാകില്ല. വന്‍ സാമ്പത്തികത്തട്ടിപ്പായതിനാല്‍ സിബിഐയ്‌ക്കോ എന്‍ഫോഴ്‌സ്‌മെന്റിനോ കേസ് കൈമാറണം. അന്വേഷണത്തില്‍ കോടതി മേല്‍നോട്ടമുണ്ടാകണമെന്നും ആവശ്യം. ഹര്‍ജി ഹൈക്കോടതി അടുത്ത ആഴ്ച പരിഗണിച്ചേക്കും.