kerala

അദാനി, വേദാന്ത വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാനാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയുമായി മോദി സർക്കാർ വരുന്നതെന്ന് കെ.സി.വേണുഗോപാൽ

By webdesk15

September 02, 2023

അദാനി, വേദാന്ത വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതിരിക്കാനാണ് ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് പദ്ധതിയുമായി മോദി സർക്കാർ വരുന്നതെന്ന് എ ഐ സി.സി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ പറഞ്ഞു.ഇന്ത്യ മുന്നണി തെരഞ്ഞെടുപ്പ് നേരിടാൻ സജ്ജമാണ്. 2024 ൽ പ്രധാനമന്ത്രി സ്ഥാനത്തു നിന്ന് നരേന്ദ്ര മോദിയെ താഴെയിറക്കുമെന്നും അദ്ദേഹം പറഞ്ഞു.പുതുപ്പള്ളിയിൽ യു ഡി എഫ് സ്ഥാനാർത്ഥി ചാണ്ടി ഉമ്മന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ നടത്തിയ വാർത്താ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സർക്കാരിന്റെ ചെയ്തികൾക്കും ഉമ്മൻചാണ്ടിക്കെതിരായ അധിക്ഷേപങ്ങൾക്കുമുള്ള മറുപടിയാവും പുതുപ്പള്ളിയിലെ ഓരോ വോട്ടും. നന്മ തൊട്ടു തീണ്ടിയിട്ടില്ലാത്ത രാഷ്ട്രീയത്തിനെതിരെ ജനം പ്രതികരിക്കും.ഏറ്റവും കൂടുതൽ വോട്ട് പുതുപ്പള്ളിയിൽ കോൺഗ്രസിന് കിട്ടുക ഗോവിന്ദൻ മാഷിന്റെ പെട്ടിയിൽ നിന്നായിരിക്കുമെന്നും കെ.സി.വേണുഗോപാൽ പറഞ്ഞു.