Connect with us

crime

‘രണ്ട് ലോഡ് മണ്ണിന് 500 പോരാ’, എസ്‌ഐ കൈക്കൂലി വാങ്ങുന്ന വീഡിയോ പുറത്ത്

മണ്ണ് കടത്തുന്നതിന് കണക്ക് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ പുറത്ത്

Published

on

മണ്ണ് കടത്തുന്നതിന് കണക്ക് പറഞ്ഞ് പൊലീസ് ഉദ്യോഗസ്ഥന്‍ കൈക്കൂലി വാങ്ങുന്നതിന്റെ വീഡിയോ പുറത്ത്. ഗ്രേഡ് എസ് ഐ ബിജു കുട്ടന്‍ പൊലീസ് ജീപ്പിലിരുന്ന് കൈക്കൂലി വാങ്ങുന്നതിന്റെ ദൃശ്യങ്ങളാണ് വീഡിയോയില്‍ ഉള്ളത്. എറണാകുളം അയ്യമ്പുഴയിലെ ഗ്രേഡ് എസ്‌ഐയ്‌ക്കെതിരെയുള്ള വീഡിയോസാണിപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്.

2 ലോഡ് മണ്ണ് കടത്തുന്നതിന് 500 രൂപയാണ് കൈക്കൂലി നല്‍കിയത്. എന്നാല്‍ ഇത് പോരെന്നും കൂടുതല്‍ വേണമെന്നും എസ്‌ഐ ആവശ്യപ്പെടുന്നു. എസ്‌ഐ പറയുന്നതനുസരിച്ച് കൂടുതല്‍ പണം നല്‍കുന്നതായി വീഡിയോയില്‍ കാണാം. സംഭവം വിവാദമായതിനെ തുടര്‍ന്ന് ജില്ലാ പൊലീസ് മേധാവി വിവേക് കുമാര്‍ അന്വേഷണത്തിന് ഉത്തരവിട്ടു.

crime

ഓയോ റൂമുകളിലെ പാര്‍ട്ടികളില്‍ ലഹരിയെത്തിക്കുന്ന മുഖ്യ പ്രതി പിടിയില്‍

Published

on

കൊച്ചിയിലെ ഓയോ റൂമുകള്‍, റിസോര്‍ട്ടുകള്‍, ആഡംബര ഹോട്ടലുകള്‍ എന്നിയിടങ്ങളില്‍ പാര്‍ട്ടിക്ക് മയക്കുമരുന്ന് എത്തിക്കുന്ന സംഘത്തിലെ മുഖ്യ കണ്ണി മട്ടാഞ്ചേരി എക്‌സൈസിന്റെ പിടിയില്‍. കൊച്ചി മട്ടാഞ്ചേരി ചേലക്കല്‍ വീട്ടില്‍ സനോജാണ് (38) പിടിയിലായത്.

പ്രതിയില്‍ നിന്നും 2.250 ഗ്രാം എം.ഡി.എം.എയും 10 ഗ്രാം കഞ്ചാവും, ലഹരിമരുന്ന് വില്‍പ്പന നടത്തി തകിട്ടിയ 2000 രൂപയും കണ്ടെടുത്തു.

Continue Reading

crime

കട്ടിങ് പ്ലയര്‍കൊണ്ട് യുവാക്കളുടെ പല്ലുകള്‍ പറിച്ചെടുത്തതായി പരാതി; ഐ.പി.എസ് ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി

അടിപിടി കേസില്‍ കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചടുത്തതായി പരാതി.

Published

on

അടിപിടി കേസില്‍ കസ്റ്റെഡിയിലെടുത്ത പത്തിലധികം യുവാക്കളുടെ പല്ലുകള്‍ ഐ.പി.എസ് ഉദ്യോഗസ്ഥന്‍ കട്ടിങ് പ്ലയര്‍കൊണ്ട് പറിച്ചടുത്തതായി പരാതി. തമിഴ്‌നാട് തിരുനെല്‍വേലി ജില്ലയിലെ അംബാസമുദ്രത്തില്‍ നിന്നുള്ളവരാണ് പരാതിക്കാര്‍. സംഭവം വിവാദമായതോടെ ഐ.പി.എസ് ബല്‍വീര്‍ സിങ്ങിനെ സ്ഥലം മാറ്റി.

മാര്‍ച്ച് പത്തിന് ഉച്ചകഴിഞ്ഞാണ് സംഭവം. അടിപിടി കേസില്‍ കസ്റ്റഡിയിലെടുത്ത തങ്ങളെ പൊലീസ് ക്രൂരമായി മര്‍ദിക്കുകയും കട്ടിങ് പ്ലയര്‍കൊണ്ട് കൊണ്ടും കരിങ്കല്ലുകൊണ്ടും പല്ലുകള്‍ അടിച്ചുകൊഴിക്കുകമായിരുന്നെന്നുമ പരാതിയില്‍ പറയുന്നു.

പലരുടെയും ചുണ്ടുകള്‍ക്കും മോണകള്‍ക്കും പരിക്കേറ്റിട്ടുണ്ട്. വായക്കുള്ളില്‍ കരിങ്കല്ലുകള്‍ നിറച്ച് കടിക്കാന്‍ ആവശ്യപ്പെടുകയും ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.

Continue Reading

crime

പുതുച്ചേരിയില്‍ ബിജെപി നേതാവിനെ വെട്ടിക്കൊന്നു

ആദ്യം നാടന്‍ ബോംബ് എറിയുകയും പിന്നീട് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു

Published

on

പുതുച്ചേരിയില്‍ ബിജെപി പ്രവര്‍ത്തകന്‍ വെട്ടേറ്റ് മരിച്ചു. സെന്തില്‍ കുമാര്‍ ആണ് മരിച്ചത്. പുതുച്ചേരി ആഭ്യന്തര മന്ത്രി എ.നമശിവായത്തിന്റെ അടുത്ത ബന്ധുവാണ് മരിച്ച സെന്തില്‍. ഞായറാഴ്ച രാത്രിയിലായിരുന്നു ആക്രമണം. മൂന്ന് മോട്ടോര്‍സൈക്കിളിലെത്തിയ ഏഴംഗ സംഘമാണ് സെന്തില്‍ കുമാറിന് നേരെ ആദ്യം നാടന്‍ ബോംബ് എറിയുകയും പിന്നീട് മാരകായുധങ്ങള്‍ ഉപയോഗിച്ച് ആക്രമിക്കുകമാണ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. ഉടനെ പൊലീസ് സ്ഥതത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Continue Reading

Trending