Connect with us

News

ചെന്നൈയിനെ വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്; ജയം എതിരില്ലാത്ത 3 ഗോളിന്

9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്സുള്ളത്.

Published

on

ചെന്നൈയിന്‍ എഫ്സിയെ എതിരില്ലാത്ത 3 ഗോളിന് വീഴ്ത്തി കേരള ബ്ലാസ്റ്റേഴ്സ്. തുടരെ മൂന്ന് തോല്‍വികള്‍ നേരിട്ട കേരള ബ്ലാസ്റ്റേഴ്സിന്റെ ഉഗ്രന്‍ തിരിച്ചു വരവാണിത്. ജീസസ് ജിമനെസ്, നോഹ് സദോയ്, രാഹുല്‍ കെപി എന്നിവരാണ് ബ്ലാസ്റ്റേഴ്സിനായി ഗോള്‍ നേടിയത്.

ആദ്യ പകുതി ഗോള്‍രഹിതമായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ ഗോളുകള്‍ നേടാനായി. 55-ാം മിനിറ്റില്‍ ഹെസ്യൂസ് ഹിമനസാണ് ബ്ലാസ്റ്റേഴ്‌സിനായി ആദ്യ ഗോള്‍ നേടിയത്. 69-ാം മിനിറ്റില്‍ നോവാ സദോയിയാണ് രണ്ടാം ഗോള്‍ നേടിയത്. എക്‌സ്ട്രാ ടൈമില്‍ കെ.പി രാഹുലാണ് മൂന്നാം ഗോള്‍ നേടിയത്.

9 മത്സരങ്ങളില്‍ നിന്ന് 11 പോയിന്റുമായി എട്ടാം സ്ഥാനത്താണ് നിലവില്‍ കേരള ബ്ലാസ്റ്റേഴ്സുള്ളത്. 12 പോയിന്റുമായി ചെന്നൈയിന്‍ എഫ്സി അഞ്ചാം സ്ഥാനത്താണ്.

 

News

വെടിനിര്‍ത്തല്‍ കരാര്‍; രണ്ടാംഘട്ട ബന്ദി മോചനം ഇന്ന്

നാല് ബന്ദികളെ ഹമാസ് കൈമാറും. 180 ഫലസ്തീന്‍ തടവുകാരെ ഇസ്രാഈലും മോചിപ്പിക്കും

Published

on

വെടിനിര്‍ത്തല്‍ കരാര്‍ ആദ്യഘട്ടത്തിന്റെ ഭാഗമായുള്ള രണ്ടാം ഘട്ട ബന്ദി മോചനം ഇന്ന്. വനിതാ ഇസ്രാഈലി സൈനികരായ നാല് ബന്ദികളെ ഹമാസ് കൈമാറും. 180 ഫലസ്തീന്‍ തടവുകാരെ ഇസ്രാഈലും മോചിപ്പിക്കും. കരീന അരീവ്, ഡാനില ഗില്‍ബോ, നാമ ലെവി, ലിറി അല്‍ബാഗ് എന്നിവരെയാണ് അന്താരാഷ്ട്ര റെഡ് ക്രോസിന് ഹമാസ് കൈ മാറുക. തുടര്‍ന്ന് റെഡ്‌ക്രോസ് സംഘം ഇവരെ ഇസ്രാഈല്‍ സൈന്യത്തിന് വിട്ടുകൊടുക്കും. തുടര്‍ന്നുള്ള ബന്ദി കൈമാറ്റവും തടവുകാരെ വിട്ടയക്കലും അടുത്ത ആഴ്ചയിലാകും.

കരാറിന്റെ ആദ്യഘട്ടത്തില്‍ 33 ബന്ദികളെ ഹമാസ് കൈമാറണം എന്നാണ് വ്യവസ്ഥ. വെടിനിര്‍ത്തലിന്റെ രണ്ടും മൂന്നും ഘട്ടങ്ങള്‍ നടപ്പാക്കാനുള്ള തീരുമാനത്തില്‍നിന്ന് പിറകോട്ടു പോകരുതെന്ന് അവര്‍ നെതന്യാഹു സര്‍ക്കാറിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

അതേസമയം, വെസ്റ്റ് ബാങ്കിലെ ജെനിന്‍ നഗരത്തില്‍ വാഹനത്തിനു നേരെ വ്യോമാക്രമണം നടത്തി രണ്ട് ഫലസ്തീന്‍കാരെ ഇസ്രാഈല്‍ സൈന്യം കൊലപ്പെടുത്തി. ഇതോടെ 5 ദിവസത്തിനിടെ കൊല്ലപ്പെടുന്ന ഫലസ്തീനികളുടെ എണ്ണം 16 ആയി. ഗസ്സയിലേക്ക് കുടിവെള്ളവും മറ്റു സാമഗ്രികളും കൂടുതലായി എത്തിക്കാന്‍ അടിയന്തര നടപടി വേണമെന്ന് യു.എന്‍ ഏജന്‍സികള്‍ ആവശ്യപ്പെട്ടു. ശൈത്യം കാരണം ഗസ്സയില്‍ പിന്നിട്ട ഒരാഴ്ചക്കിടെ 7 കുട്ടികള്‍ മരണപ്പെട്ടതായും യു.എന്‍ ഏജന്‍സികള്‍ വെളിപ്പെടുത്തി.

Continue Reading

kerala

ബൈക്കില്‍ സാരി കുടുങ്ങി അപകടം; റോഡില്‍ തലയടിച്ച് വീണ സ്ത്രീ മരിച്ചു

മലപ്പുറം കോട്ടക്കല്‍ തോക്കാമ്പാറ ബേബിയാണ് (65) മരിച്ചത്.

Published

on

ബൈക്കില്‍ സാരി കുടുങ്ങി റോഡില്‍ തലയിടിച്ച് വീണ സ്ത്രീ മരിച്ചു. മകനോടൊപ്പം യാത്ര ചെയ്യുന്നതിനിടെയാണ് അമ്മയുടെ സാരി ബൈക്കില്‍ കുടുങ്ങി അപകടമുണ്ടായത്. മലപ്പുറം കോട്ടക്കല്‍ തോക്കാമ്പാറ ബേബിയാണ് (65) മരിച്ചത്. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ശനിയാഴ്ച രാവിലെ പത്തുണിയോടെയാണ് മരണം.

ദേശീയപാത ചങ്കുവെട്ടി ജങ്ഷന് സമീപം വെള്ളിയാഴ്ച രാവിലെ എട്ടുമണിയോടെയാണ് അപകടം സംഭവിച്ചത്. മകന്‍ എബിനൊപ്പം ബൈക്കില്‍ പോകുകയായിരുന്നു അമ്മ ബേബി. യാത്രക്കിടയില്‍ അമ്മയുടെ സാരി ബൈക്കിന്റെ ചങ്ങലയില്‍ കുടുങ്ങുകയായിരുന്നു. പിന്നാലെ ബേബി റോഡില്‍ തെറിച്ചു വീഴുകയും ചെയ്തു.

അപകടത്തില്‍ മകനും റോഡില്‍ വീണു. എന്നാല്‍ തലയിടിച്ച് വീണ ബേബിക്ക് സാരമായി പരിക്കേല്‍ക്കുകയായിരുന്നു.

 

 

Continue Reading

kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി

പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായനിധിന്‍, ഭുവിന്‍, വിഷ്ണു എന്നിവരെയാണ് കാണാതായത്

Published

on

തിരുവനന്തപുരത്ത് മൂന്ന് പ്ലസ് ടു വിദ്യാര്‍ത്ഥികളെ കാണാനില്ലെന്ന് പരാതി. തിരുവനന്തപുരം പള്ളിത്തുറ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വിദ്യാര്‍ഥികളായനിധിന്‍, ഭുവിന്‍, വിഷ്ണു എന്നിവരെയാണ് കാണാതായത്. സംഭവത്തില്‍ തുമ്പ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്നലെ ഉച്ചയ്ക്ക് മൂന്നു മണി മുതലാണ് വിദ്യാര്‍ത്ഥികളെ കാണാതായത്.

Continue Reading

Trending