ബംബോലിം: ഇന്ത്യന്‍ സൂപ്പര്‍ലീഗില്‍ കേരള ബ്ലാസ്റ്റേഴ്‌സ് എഫ്.സിയ്ക്ക് സമനില. ജംഷദ്പുര്‍ എഫ്.സിയാണ് കേരളത്തെ ഗോള്‍രഹിത സമനിലയില്‍ തളച്ചത്. മികച്ച കളിപുറത്തെടുത്തിട്ടും നിര്‍ഭാഗ്യം ബ്ലാസ്‌റ്റേഴ്‌സിന്റെ വിജയം തട്ടിത്തെറുപ്പിച്ചു. കളിയിലുടനീളം മികച്ചപ്രകടനം നടത്തിയ സഹല്‍ അബ്ദുല്‍ സമദാണ് ഹീറോഓഫ്ദി മാച്ച്.

ഗോളെന്നുറപ്പിച്ച അഞ്ചോളം കിക്കുകളാണ് ജംഷദ്പുര്‍ പോസ്റ്റില്‍തട്ടിത്തെറിച്ചത്. പത്തിലധികം അവസരങ്ങള്‍ സൃഷ്ടിച്ചെങ്കിലും ഗോളിലേക്ക് തിരിച്ചുവിടാന്‍ കേരള ക്ലബിനായില്ല. ബ്ലാസ്‌റ്റേഴ്‌സിനായി മുന്നേറ്റത്തില്‍ സഹല്‍-മറെ-ഹൂപ്പര്‍ സഖ്യം നിരന്തരം ജംഷദ്പൂര്‍ പോസ്റ്റിലേക്ക് ഇരച്ചുകയറി. എന്നാല്‍ ഗോള്‍മാത്രം അകടന്നുനിന്നു.

സമനിലയോടെ കേരള ബ്ലാസ്റ്റേഴ്‌സ് പോയന്റ് പട്ടികയില്‍ എട്ടാംസ്ഥാനത്തേക്ക് മുന്നേറി ജംഷഡ്പൂര്‍ ഏഴാംസ്ഥാനത്താണ്.