Connect with us

Culture

15 മുതല്‍ വ്യാപാരികളുടെ അനിശ്ചിതകാല കടയടപ്പ് സമരം

Published

on

തിരുവനന്തപുരം/കോഴിക്കോട്: അസാധുവാക്കിയ 1000, 500 നോട്ടുകള്‍ മാറിയെടുക്കാനുള്ള ജനത്തിന്റെ നെട്ടോട്ടം തുടരുന്നു. ബാങ്കുകള്‍ തുറന്നു പ്രവര്‍ത്തിച്ച മൂന്നാം ദിനവും പ്രതിസന്ധിക്ക് അറുതിയായില്ല. അസാധുവാക്കിയ നോട്ടുകള്‍ മാറിയെടുക്കാന്‍ ബാങ്കുകളില്‍ വന്‍ തിരക്കാണ് ഇന്നലെയും അനുഭവപ്പെട്ടത്. നൂറുകണക്കിനാളുകള്‍ ഒരേസമയം എത്തിയതോടെ കള്ളനോട്ടുകളുണ്ടോ എന്ന് വ്യക്തമായി പരിശോധിച്ച ശേഷമാണ് ബാങ്ക് അധികൃതര്‍ പണം മാറി നല്‍കിത്. ഇത് ഓരോ ഇടപാടുകാരനും നോട്ടു മാറിലഭിക്കാന്‍ കൂടുതല്‍ സമയം എടുക്കാന്‍ ഇടയാക്കി.

ഇതിനിടെ അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകള്‍ അസാധുവാക്കിയതിനെതുടര്‍ന്ന് വ്യാപാരമേഖലയില്‍ കടുത്ത പ്രതിസന്ധി രൂപപ്പെട്ട സാഹചര്യത്തില്‍ 15 മുതല്‍ കടകള്‍ അനിശ്ചിതകാലത്തേക്ക് അടച്ചിടുമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി നേതാക്കള്‍ പറഞ്ഞു. നോട്ടുകള്‍ റദ്ദാക്കിയപ്പോള്‍ പകരം സംവിധാനം ഏര്‍പ്പെടുത്തുകയോ ചെറിയ നോട്ടുകള്‍ യഥേഷ്ടം ലഭ്യമാക്കുകയോ ചെയ്യാത്ത നടപടിയില്‍ സമിതി പ്രതിഷേധിച്ചു.
ആഴ്ചയില്‍ ഒരിക്കല്‍ മൊത്തവ്യാപാരിയില്‍ നിന്ന് സാധനങ്ങള്‍ വാങ്ങി കച്ചവടം ചെയ്യുന്ന ചെറുകിട വ്യാപാരികള്‍ക്ക് ഉപഭോക്താക്കളില്‍ നിന്ന് പഴയ നോട്ട് വാങ്ങാന്‍ പറ്റുന്നില്ല. പുതിയത് കിട്ടുന്നുമില്ല. അതുകൊണ്ടുതന്നെ കച്ചവടസ്ഥാപനങ്ങള്‍ അടച്ചിടേണ്ട അവസ്ഥയാണ്. അഡ്വാന്‍സ് ടാക്‌സ് അടച്ച് സാധനങ്ങള്‍ കൊണ്ടുവരാന്‍ ബാങ്കുകള്‍ പണം സ്വീകരിക്കാത്തതും പ്രശ്‌നമാണ്.

പല ലൈസന്‍സ് ഫീസുകളും ഈ മാസം 15ാം തിയതിയാണ് അടക്കേണ്ടത്. പണം ഇല്ലാത്തതുകൊണ്ടും കച്ചവടമാന്ദ്യം കൊണ്ടും ഫീസ് അടക്കാന്‍ കഴിയുന്നില്ല. ഈ സാഹചര്യത്തിലാണ് 15 മുതല്‍ അനിശ്ചിതകാലത്തേക്ക് കടകള്‍ അടച്ചിടാന്‍ തീരുമാനിച്ചതെന്ന് ഏകോപനസമിതി പ്രസിഡണ്ട് ടി. നസിറുദ്ദീനും ജനറല്‍ സെക്രട്ടറി ജോബി വി. ചുങ്കത്തും സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. കടയടപ്പ് സമരം ഒഴിവാക്കാന്‍ സത്വര നടപടി സ്വീകരിക്കണമെന്ന് സമിതി നേതാക്കള്‍ കേന്ദ്ര, സംസ്ഥാന സര്‍ക്കാറുകളോട് ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും മുഖ്യമന്ത്രിക്കും കത്തയച്ചു.

pudci
എ.ടി.എമ്മുകള്‍ തുറക്കുന്നതോടെ പ്രതിസന്ധി ഒഴിയുമെന്ന പ്രതീക്ഷയിലായിരുന്നു ജനം. കഴിഞ്ഞ ദിവസങ്ങളില്‍ അക്കൗണ്ടിലേക്ക് പലരും പണം നിക്ഷേപിച്ചതും ഈ പ്രതീക്ഷയോടെയാണ്. എന്നാല്‍ ഭൂരിഭാഗം എ.ടി.എമ്മുകളും ഇന്നലെയും അടഞ്ഞു കിടന്നു. കരാറുകാര്‍ നിറക്കേണ്ട എ.ടി.എമ്മുകളാണ് തുറക്കാതിരുന്നത്. നിറച്ച എ.ടി.എമ്മുകളാകട്ടെ മണിക്കൂറുകള്‍ക്കകം ശൂന്യമാവുകയും ചെയ്തു. പുതുതായി ഇറക്കിയ 2000 രൂപ നോട്ട് ഇതുവരെ എ.ടി.എമ്മുകളില്‍ നിറക്കാന്‍ സാധിച്ചിട്ടില്ല. 100 രൂപ നോട്ടാണ് എ.ടി.എം വഴി വിതരണം ചെയ്യുന്നത്. ഇതാണ് എ.ടി.എമ്മുകള്‍ പെട്ടെന്നു ശൂന്യമാകാന്‍ കാരണമാകുന്നത്.

500 രൂപയുടെ പുതിയ നോട്ടുകള്‍ എത്തുന്നതുവരെ പ്രതിസന്ധി തുടരുമെന്നാണ് സൂചന. നൂറുരൂപക്ക് കടുത്ത ക്ഷാമം നേരിടുന്നതായി ബാങ്ക് അധികൃതര്‍ പറഞ്ഞു. ആവശ്യത്തിന് നോട്ടുകള്‍ എത്തിയില്ലെങ്കില്‍ ബാങ്കുകളുടേയും എ.ടി.എമ്മുകളുടേയും പ്രവര്‍ത്തനം കൂടുതല്‍ പ്രതിസന്ധിയിലേക്ക് നീങ്ങും.

ഡിസംബര്‍ 30വരെ ഒരു തവണ മാത്രമേ അസാധുവായ നോട്ടുകള്‍ നല്‍കി 4000 രൂപ മാറ്റിയെടുക്കാന്‍ കഴിയൂ. എന്നാല്‍ സംസ്ഥാന വ്യാപകമായി പലവട്ടം പണം മാറ്റല്‍ തുടരുകയാണ്. സാധാരണക്കാര്‍ അടിയന്തര ആവശ്യങ്ങള്‍ക്ക് പണമെടുക്കാന്‍ എത്തുന്നതിനെ തടയേണ്ടെന്നാണ് പല ബാങ്കുകളും സ്വീകരിക്കുന്ന നിലപാട്. പണം മാറ്റാന്‍ എത്തുന്നവര്‍ ഹാജരാക്കുന്ന തിരിച്ചറിയല്‍ കാര്‍ഡിലെ നമ്പര്‍ രേഖപ്പെടുത്താന്‍ പുതിയ സോഫ്റ്റ്‌വെയര്‍ ബാങ്കുകള്‍ക്ക് കൈമാറിയിട്ടുണ്ട്. ഒരു കാര്‍ഡ് നമ്പര്‍ രണ്ടുവട്ടം നല്‍കിയാല്‍ സോഫ്റ്റ്‌വെയര്‍ ആവര്‍ത്തനം ചൂണ്ടിക്കാട്ടും.

എന്നാല്‍ ഒരിക്കല്‍ പണം മാറ്റിയ ആള്‍ വീണ്ടും മറ്റൊരു തിരിച്ചറിയല്‍ കാര്‍ഡുമായി എത്തിയാല്‍ സോഫ്റ്റ്‌വെയറിന് തിരിച്ചറിയാന്‍ കഴിയില്ല. സോഫ്റ്റ്‌വെയര്‍ വഴി ശേഖരിക്കുന്ന വിവരം ബാങ്കുകള്‍ തമ്മില്‍ പങ്കുവെക്കാത്തതിനാല്‍ ഒരാള്‍ ഒരു തിരിച്ചറിയില്‍ കാര്‍ഡ് ഉപയോഗിച്ച് പല ബാങ്കുകളില്‍ എത്തിയാലും പിടികൂടാനാവില്ല. അതേസമയം ഇത്തരം പഴുതുകള്‍ മുന്നില്‍ക്കണ്ട് എല്ലാ ബാങ്കുകളും പണം മാറ്റി നല്‍കുന്ന കൗണ്ടറുകളില്‍ ക്യാമറ നിരീക്ഷണം ഉറപ്പാക്കണമെന്നു റിസര്‍വ് ബാങ്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ബാങ്കുകള്‍ ഞായറാഴ്ചയായ ഇന്നും തുറന്നുപ്രവര്‍ത്തിക്കും.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

news

ദേശീയപാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു താഴ്ന്നു

സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ

Published

on

കൊല്ലം: മൈലക്കാടില്‍ നിര്‍മാണം നടക്കുന്ന ദേശീയ പാത സര്‍വീസ് റോഡിലേക്ക് ഇടിഞ്ഞു വീണു. ചാത്തന്നൂരിന് സമീപമുള്ള മൈലക്കാടാണ് സംഭവം. ദേശീയപാതയുടെ പാര്‍ശ്വഭിത്തി ആണ് ഇടിഞ്ഞത്. ഇതോടെ സര്‍വീസ് റോഡ് തകര്‍ന്നു.

മൈലക്കാട് പാലത്തിന് സമീപത്തെ അപ്രോച്ച് റോഡില്‍ വലിയ ഗര്‍ത്തം രൂപപ്പെടുകയും ചെയ്തു. ദേശീയപാത ഇടിഞ്ഞുവീണ സമയത്ത് സര്‍വീസ് റോഡില്‍ സ്‌കൂള്‍ വാനടക്കമുണ്ടായിരിന്നു. വാഹനത്തിലുണ്ടായിരുന്നവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റി.

മാസങ്ങള്‍ക്ക് മുമ്പ് മലപ്പുറം കൂരിയാട് ദേശീയപാത തകര്‍ന്നതിന് സമാനമായ രീതിയിലാണ് മൈലക്കാടും ഉണ്ടായിരിക്കുന്നത്. നിര്‍മാണം നടക്കുന്ന ദേശീയപാതയുടെ ഭാഗം താഴേക്ക് ഇടിയുകയായിരുന്നു. സംഭവത്തില്‍ ആര്‍ക്കും അപായമുണ്ടായിട്ടില്ല. ഏറെ തിരക്കേറിയ സമയത്താണ് അപകടമുണ്ടായത്.

നിര്‍മാണ പ്രവൃത്തികള്‍ ഏകദേശം പൂര്‍ണമായിക്കൊണ്ടിരിക്കുന്ന സമയത്താണ് അപകടം. സംഭവത്തെ തുടര്‍ന്ന് ഗതാഗതത്തിന് നിയന്ത്രണമേര്‍പ്പെടുത്തിയിട്ടുണ്ട്. വാഹനങ്ങള്‍ തീരദേശ പാതവഴി തിരിച്ചുവിടുന്നുണ്ട്. സംഭത്തില്‍ അന്വേഷണം വേണമെന്ന് സംസ്ഥാന പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ആവശ്യപ്പെട്ടു.

 

Continue Reading

news

മുംബൈയില്‍ വായുമലിനീകരണം രൂക്ഷം; 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ പൂട്ടി

പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം..

Published

on

മുംബൈ: മുംബൈയില്‍ വായുമലിനീകരണം രൂക്ഷമായതിന്റെ സാഹചര്യത്തില്‍ കര്‍ശന പരിശോധന തുടര്‍ന്ന് എംപിസിബി. പരിസ്ഥിതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് വായുവിന്റെ ഗുണനിലവാരം മോശമാക്കുന്നുവെന്ന് ചുണ്ടിക്കാട്ടി 19 റെഡി മിക്‌സ് കോണ്‍ക്രീറ്റ് പ്ലാന്റുകള്‍ (ആര്‍എംസി) പൂട്ടാന്‍ മഹാരാഷ്ട്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് (എംപിസിബി) ഉത്തരവിട്ടു.

ശരിയായ പൊടി നിയന്ത്രണ സംവിധാനങ്ങളോ, എമിഷന്‍ മാനേജ്മെന്റ് സംവിധാനങ്ങളോ, നിയമപരമായ അനുമതികളോ ഇല്ലാതെ പ്രവര്‍ത്തിക്കുന്ന പ്ലാന്റുകളാണിവയെന്ന് ബോര്‍ഡ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.

നഗരത്തില്‍ എംപിസിബി നിലവില്‍ 32 ആംബിയന്റ് എയര്‍ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷനുകള്‍ (സിഎക്യുഎംഎസ്) പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. മുംബൈ, താനെ, നവി മുംബൈ, കല്യാണ്‍, പന്‍വേല്‍ എന്നിവിടങ്ങളിലാണ് ഇവയുടെ പ്രവര്‍ത്തനം. ഇതില്‍ 14 സ്റ്റേഷനുകള്‍ ബിഎംസി വഴിയാണ് പ്രവര്‍ത്തിക്കുന്നത്.

ഈ സ്റ്റേഷനുകളില്‍നിന്നുള്ള തത്സമയ വായുഗുണനിലവാര സൂചിക (എക്യുഐ) കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ഓണ്‍ലൈന്‍ ഡാഷ്‌ബോര്‍ഡില്‍ പരസ്യമായി പ്രദര്‍ശിപ്പിക്കും. മാധ്യമ പ്ലാറ്റ്‌ഫോമുകള്‍ വഴി പ്രക്ഷേപണം ചെയ്യും.

മഹാരാഷ്ട്രയിലുടനീളം 22 മൊബൈല്‍ എയര്‍ ക്വാളിറ്റി മോണിറ്ററിങ് വാനുകള്‍ കൂടി എംപിസിബി വിന്യസിച്ചിട്ടുണ്ട്. 2023 ഒക്ടോബറില്‍ ആര്‍എംസി പ്ലാന്റുകള്‍ക്കായി പുതുക്കിയ പ്രവര്‍ത്തന മാര്‍ഗനിര്‍ദേശങ്ങള്‍ എംപിസിബി പുറപ്പെടുവിച്ചിരുന്നു. എംപി സിബിക്ക് റെഡി മിക്സ് കോണ്‍ക്രീറ്റ് പ്ലാന്റുകളെക്കുറിച്ച് ഒട്ടേറെ പരാതികള്‍ ലഭിച്ചിരുന്നു.

തുടര്‍ന്ന് നടത്തിയ പരിശോധനയില്‍ ഓം ഗ്ലോബല്‍ ഓപ്പറേഷന്‍, എസ്എസ്ജി ലിമിറ്റഡ്, രംഭ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, യൂണിറ്റി കണ്‍സ്ട്രക്ഷന്‍ പ്രൈവറ്റ് ലിമിറ്റഡ് എന്നിവയുടെ പ്രവര്‍ത്തനം നിര്‍ത്താന്‍ ഉത്തരവിട്ടിരുന്നു.

താനെയിലും നവി മുംബൈയിലും ആറ് ആര്‍എംസി യൂണിറ്റുകളും കല്യാണില്‍ ഒന്‍പത് യൂണിറ്റുകളും മാനദണ്ഡങ്ങള്‍ ലംഘിച്ചതായി കണ്ടെത്തി.തുടര്‍ന്ന് പ്രവര്‍ത്തനം അവസാനിപ്പിക്കാന്‍ ഉത്തരവിട്ടതായി ബോര്‍ഡ് അറിയിച്ചു.

ഇതോടെ മൊത്തം പൂട്ടുന്നവ 19 ആയി. നിബന്ധനകള്‍ പാലിക്കാത്ത വ്യവസായങ്ങള്‍ക്കെതിരേ നടപടികള്‍ തുടരുമെന്നും എംപിസിബി വ്യക്തമാക്കി.

Continue Reading

news

വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് കൊലപാതകം; ഭാര്യയും മൂന്നു പേരും അറസ്റ്റില്‍

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും..

Published

on

മുംബൈ: മഹാരാഷ്ട്രയിലെ താനെ ജില്ലയില്‍ വിവാഹമോചനം നിഷേധിച്ചതിനെ തുടര്‍ന്ന് ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഭാര്യയും മൂന്നു പേരും അറസ്റ്റില്‍. ഭാര്യ ഹസീന മെഹബൂബ് ഷെയ്ഖ്, സഹോദരന്‍ ഫയാസ് സാക്കിര്‍ ഹുസൈന്‍ ഷെയ്ഖ് (35) എന്നിവരും കൊലപാതകത്തിനു സഹായിച്ച രണ്ടു പേരുമാണ് അറസ്റ്റിലായത്.  കര്‍ണാടകയിലെ ബെല്ലാരി ജില്ലയിലെ സിരുഗുപ്പ ഗ്രാമവാസിയായ ടിപ്പണ്ണയാണ് കൊല്ലപ്പെട്ടത്.

ടിപ്പണ്ണയുടെ ഭാഗികമായി കത്തിക്കരിഞ്ഞതും അഴുകിയതുമായ മൃതദേഹം മുംബൈ-നാസിക് ഹൈവേയിലെ ഷഹാപൂരിനു സമീപമാണ് കണ്ടെത്തിയത്.  ടിപ്പണ്ണയും ഹസീനയും കുടുംബ തര്‍ക്കങ്ങള്‍ കാരണം വേര്‍പിരിഞ്ഞ് താമസിക്കുകയായിരുന്നു.  ഇതിനുപിന്നാലെ ഹസീന ടിപ്പണ്ണയോട് വിവാഹമോചനം ആവശ്യപ്പെട്ടു. എന്നാല്‍ വിവാഹ മോചനത്തിനു ടിപ്പണ്ണ വിസമ്മതിച്ചതാണ് കൊലപാതകത്തിനു കാരണമെന്ന് ഷഹാപൂര്‍ പൊലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ മുകേഷ് ധാഗെ പറഞ്ഞു.

ഹസീനയുടെ നിര്‍ദ്ദേശപ്രകാരം, ഓട്ടോറിക്ഷാ ഡ്രൈവറായ സഹോദരനും കൂട്ടാളികളും നവംബര്‍ 17 ന് ടിപ്പണ്ണയെ ഷഹാപൂരിനടുത്തുള്ള ഒരു വനപ്രദേശത്തേക്ക് കൊണ്ടുപോയി. അവിടെവച്ച് കൊലപ്പെടുത്തി മൃതദേഹം കത്തിക്കാന്‍ ശ്രമിച്ച ശേഷം ഹൈവേയ്ക്ക് സമീപം ഉപേക്ഷിക്കുകയായിരുന്നു. ചോദ്യം ചെയ്യലില്‍, സഹോദരി ഹസീനയുടെ നിര്‍ദ്ദേശപ്രകാരമാണ് കൊലപാതകം നടത്തിയതെന്ന് ഫയാസ് സമ്മതിച്ചു.

Continue Reading

Trending