Connect with us

Video Stories

കേശവ് മഹാരാജ് തകര്‍ത്താടി; ദക്ഷിണാഫ്രിക്ക ന്യൂസിലാന്റിനെ മുട്ടുകുത്തിച്ചു

Published

on

ന്യൂസിലാന്റിനെതിരായ രണ്ടാം ടെസ്റ്റില്‍ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് ജയം. മൂന്നാം ദിനത്തില്‍ തന്നെ അവസാനിച്ച മത്സരത്തില്‍ ഇന്ത്യന്‍ വംശജനായ സ്പിന്നര്‍ കേശവ് മഹാരാജിന്റെ ബൗളിങ് മികവാണ് സന്ദര്‍ശകര്‍ക്ക് ജയം സമ്മാനിച്ചത്. മൂന്നു മത്സര പരമ്പരയില്‍ ദക്ഷിണാഫ്രിക്ക 1-0 ന് മുന്നിലെത്തി. 40 റണ്‍സിന് എട്ടു വിക്കറ്റെടുത്ത കേശവ് മഹാരാജ് ആണ് കളിയിലെ കേമന്‍.

സ്‌കോര്‍ ചുരുക്കത്തില്‍: ന്യൂസിലാന്റ് 268, ദക്ഷിണാഫ്രിക്ക 359. ന്യൂസിലാന്റ് 171, ദക്ഷിണാഫ്രിക്ക രണ്ടിന് 83.

സാധാരണ ഗതിയില്‍ പേസ് ബൗളര്‍മാരെ പിന്തുണക്കുന്ന വെല്ലിങ്ടണിലെ പിച്ചില്‍ 6/40 എന്നത് കേശവ് മഹാരാജിന്റെ കരിയര്‍ ബെസ്റ്റ് പ്രകടനമാണ്. ഇന്ത്യയില്‍ നിന്ന് കുടിയേറിയവരുടെ പിന്‍തലമുറയില്‍ പെട്ട കേശവിന്റെ ആറാം ടെസ്റ്റ് ആയിരുന്നു ഇത്. ഒന്നാം ഇന്നിങ്‌സില്‍ മഹാരാജ് രണ്ട് വിക്കറ്റ് വീഴ്ത്തിയിരുന്നു.

ദക്ഷിണാഫ്രിക്കയിലെ നതാല്‍ പ്രവിശ്യക്കു വേണ്ടി ക്രിക്കറ്റ് കളിച്ചിരുന്ന ആത്മാനന്ദ് ആണ് കേശവ് മഹാരാജിന്റെ പിതാവ്. അപാര്‍ത്തിഡിനെ തുടര്‍ന്ന് കായിക രംഗത്ത് ഏര്‍പ്പെടുത്തിയ വിലക്കിനെ തുടര്‍ന്ന് ദക്ഷിണാഫ്രിക്കക്കു വേണ്ടി കളിക്കാന്‍ ആത്മാനന്ദിന് കഴിഞ്ഞിരുന്നില്ല. അദ്ദേഹത്തിന്റെ പിതാവും ക്രിക്കറ്ററായിരുന്നു.

ചെറുപ്പത്തില്‍ ഫുട്‌ബോളിനോട് അഭിനിവേശം കാണിച്ചിരുന്ന കേശവ് മഹാരാജ് 13-ാം വയസ്സ് മുതലാണ് ക്രിക്കറ്റിലേക്ക് തിരിഞ്ഞത്. പേസ് ബൗളറായിട്ടായിരുന്നു തുടക്കം. െ്രെപമറി സ്‌കൂള്‍ ലെവലില്‍ പേസ് ബൗളിങ് ചെയ്തിരുന്ന കേശവ് പിന്നീട് സ്പിന്നിലേക്ക് തിരിയുകയായിരുന്നു.

2006ല്‍ 20ാം വയസ്സില്‍ ക്വാ സുലു നതാല്‍ ടീമിനു വേണ്ടിയാണ് പ്രൊഫഷണല്‍ ക്രിക്കറ്റില്‍ അരങ്ങേറിയത്. 2009ല്‍ ഹോളിവുഡ്‌ബെറ്റ്‌സ് ഡോള്‍ഫിന്‍സിലേക്ക് കളംമാറിയത് നിര്‍ണായകമായി. 2016 നവംബര്‍ മൂന്നിന് ഓസ്‌ട്രേലിയക്കെതിരെ വാക്കയില്‍ രാജ്യാന്തര ടെസ്റ്റില്‍ അരങ്ങേറി. ഈ ഗ്രൗണ്ടില്‍ അരങ്ങേറ്റം കുറിച്ച ആദ്യ സ്പിന്നറാണ് കേശവ് മഹാരാജ്.

Video Stories

മുഖ്യമന്ത്രിക്കൊപ്പം ഡിന്നറിന് ആളില്ല; വിറ്റുപോകാതെ ലോകകേരള സഭ ഗോള്‍ഡ് സില്‍വര്‍ കാര്‍ഡുകള്‍

8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്.

Published

on

യു എസിലെ ലോക കേരള സഭ സമ്മേളനത്തിൽ മുഖ്യമന്ത്രി അടക്കം ഉള്ള വിഐപികൾക്കൊപ്പമുള്ള അത്താഴ വിരുന്നിനായി സംഘാടകർ വാഗ്ദാനം ചെയ്ത ഗോൾഡ്, സിൽവർ കാർഡുകൾ ഇത് വരെ ആരും വാങ്ങിയിട്ടില്ലെന്ന് റിപ്പോർട്ട്. 2 ലക്ഷത്തി 80,000 ഡോളർ ആണ് പരിപാടിക്കായി ഇത് വരെ സ്പോൺസർഷിപ്പ് ഇനത്തിൽ കിട്ടിയിരിക്കുന്നത്.രണ്ടര ലക്ഷം ഡോളറിന്റെ ഡയമൻറ് കാർഡും പിന്നെ പതിനായിരം ഡോളറിന്റെ രണ്ടും 5000 ഡോളറിന്റെ രണ്ടും സ്പോൺസർമാർ മാത്രമാണ് ഇതിനോടകം വന്നിട്ടുള്ളത്. 8 മുതൽ 11 വരെ അമേരിക്കയിൽ നടക്കുന്ന ലോക കേരള സഭാ മേഖലസമ്മേളനത്തിലാണ് താരനിശാ മോഡലിലെ വിവാദപണപ്പിരിവ് നടക്കുന്നത്. ഒരു ലക്ഷം ഡോളർ നൽകുന്നവർക്ക് ഗോൾഡ് പാസും 50000 ഡോളറിന് സിൽവർ പാസും ബ്രോൺസിന് 25000 ഡോളറുമായിരുന്നു പിരിവ്.

Continue Reading

india

ഗുസ്തി താരങ്ങളെ പിന്തുണച്ച് ബി.ജെ.പി എം.പി രംഗത്ത്; ബി.ജെ.പി മുഖ്യമന്ത്രിയുടെ പരിപാടി തടഞ്ഞ് കര്‍ഷകര്‍

Published

on

ചണ്ഡീഗഡ്: ഗുസ്തി താരങ്ങളെ പിന്തുണച്ച് മഹാരാഷ്ട്രയിലെ ബി.ജെ.പി എം.പി. താരങ്ങളുടെ പരാതിയില്‍ നടപടിയെടുക്കാതിരിക്കുന്നത് ജനാധിപത്യത്തിന് ഭൂഷണമല്ലെന്ന് മഹാരാഷ്ട്രയിലെ ബീഡ് നിയോജക മണ്ഡലത്തില്‍ നിന്നുള്ള വനിതാ എം.പി പ്രീതം മുണ്ടെ പറഞ്ഞു. ആദ്യമായാണ് ഒരു ബി.ജെ.പി നേതാവ് ഗുസ്തി താരങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുന്നത്.

ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പരാതിയില്‍ ഉടന്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു. പരാതി അവഗണിക്കരുത്. ഇതൊരു അന്താരാഷ്ട്ര വിഷയമായി മാറിക്കഴിഞ്ഞു. ജനപ്രതിനിധിയെന്ന നിലയിലല്ല. വനിതയെന്ന നിലയിലാണ് ഇത് പറുന്നത്. ബ്രിജ് ഭൂഷണെതിരെയുള്ള പരാതിയില്‍ നടപടിയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പ്രീതം മുണ്ടെ പറഞ്ഞു. ബി.ജെ.പി എം.പി തന്നെ പ്രതികരണവുമായി രംഗത്തെത്തിയത് ഗുസ്തി സമരം ബി.ജെ.പിയിലും പുകഞ്ഞ് നീറുന്നതിന്റെ തെളിവാണ്.

ഗുസ്തി താരങ്ങളെ പിന്തുണച്ച് കര്‍ഷക സംഘടനകള്‍ കൂടി രംഗത്തെത്തിയതോടെ ദേശീയതലത്തില്‍ ഗുസ്തി സമരം കൂടുതല്‍ ശക്താകുകയാണ്. ഇന്നലെ ഉത്തര്‍പ്രദേശിലെ മുസഫര്‍ നഗറില്‍ മഹാഖാപ് പഞ്ചായത്ത് യോഗം ചേര്‍ന്ന് മാസങ്ങളായി സമരമിരിക്കുന്ന താരങ്ങള്‍ക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപിച്ചിരുന്നു. ഉത്തരേന്ത്യയില്‍ കര്‍ഷകരുടെ പ്രതിഷേധം ബി.ജെ.പിയെ കൂടുതല്‍ പ്രതിരോധത്തിലാക്കിയിട്ടുണ്ട്.

ഗുസ്തി താരങ്ങളുടെ സമരം കണ്ടില്ലെന്ന് നടിക്കുന്ന ഹരിയാനയിലെ ബി.ജെ.പി മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടറിനെതിരെ കര്‍ഷകര്‍ വിവിധയിടങ്ങളില്‍ പ്രതിഷേധം സംഘടിപ്പിച്ചു.
മുഖ്യമന്ത്രിയുടെ ജന്‍ സംവാദ് പരിപാടി പലയിടത്തും കര്‍ഷകര്‍ തടഞ്ഞു.

 

Continue Reading

Video Stories

മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്: പി.കെ കുഞ്ഞാലിക്കുട്ടി

കോൺഗ്രസുമായി മുസ്‌ലിം ലീഗിനുള്ള ആത്മ ബന്ധം ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ കാലം മുതലുള്ളതാണ്. മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്. ഞങ്ങളതിനെ വളരെ വലിയ ഉത്തരവാദിത്വത്തോടെയാണ് നോക്കിക്കാണുന്നെതെന്നും അദ്ദേഹം പറഞ്ഞു.

Published

on

മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ.രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണെന്ന് പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ മുസ്‌ലിം ന്യൂനപക്ഷത്തിന്റെ രാഷ്ട്രീയ സംഘാടനത്തെ 100% ശരിയായ വഴിയിലൂടെ കൊണ്ടുപോയ പ്രസ്ഥാനമാണ് മുസ്‌ലിം ലീഗ്. ഏഴര പതിറ്റാണ്ട് കാലത്തെ ലീഗിന്റെ ചരിത്രം രാജ്യത്തോടൊപ്പം സഞ്ചരിച്ച തുറന്ന പുസ്തകമാണ്. മുസ്‌ലിം ലീഗിന്റെ വഴികളിൽ എവിടെയും വർഗീയതയോ വിഭാഗീയതയോ ആർക്കും കണ്ടെത്താൻ കഴിയില്ലെന്നത് അതിന്റെ കർമ ചരിത്രം തെളിയിച്ചതാണ്.

ബാബരി മസ്ജിദ് തകർക്കപ്പെട്ട സമയത്ത് അവസരം മുതലാക്കി കൊള്ളയും കൊലയുമായി ഇറങ്ങി മുസ്‌ലിം സമൂഹത്തെ വഴി തെറ്റിക്കാൻ പലരും ശ്രമിച്ചപ്പോൾ അതിനെ എതിർത്ത് തോൽപ്പിച്ച് സമൂഹത്തെ ശരിയായ വഴിയിലൂടെ നയിച്ചത് മുസ്ലിം ലീഗ് ആണ്.അതിന്റെ ഗുണ ഫലങ്ങൾ രാജ്യവും സമൂഹവും അനുഭവിച്ചിട്ടുണ്ട്.ഈ വസ്തുത കേരളത്തിലെ ബി. ജെ. പിക്കാരെങ്കിലും തുറന്ന് സമ്മതിച്ചിട്ടുണ്ട്. എന്നും മതേതര പക്ഷത്ത് നിന്നുകൊണ്ടുള്ള മുസ്‌ലിം ലീഗിന്റെ പ്രവർത്തനത്തെ എതിരാളികൾക്ക് പോലും അംഗീകരിക്കേണ്ടി വന്നിട്ടുണ്ട്.

കോൺഗ്രസുമായി മുസ്‌ലിം ലീഗിനുള്ള ആത്മ ബന്ധം ശ്രീമതി ഇന്ദിരാ ഗാന്ധിയുടെ കാലം മുതലുള്ളതാണ്. മുസ്‌ലിം ലീഗ് മതേതര കക്ഷിയാണെന്ന ശ്രീ രാഹുൽ ഗാന്ധിയുടെ നിരീക്ഷണം അവരുടെ അനുഭവത്തിൽ നിന്നുള്ളതാണ്. ഞങ്ങളതിനെ വളരെ വലിയ ഉത്തരവാദിത്വത്തോടെയാണ് നോക്കിക്കാണുന്നെതെന്നും അദ്ദേഹം പറഞ്ഞു.

Continue Reading

Trending