തമിഴ് ചലച്ചിത്രതാരം ധനുഷ് മലയാളത്തിലേക്ക് തിരിച്ചുവരുന്നു. അഭിനേതാവായല്ല, നിര്‍മാതാവായാണ് ഇത്തവണ ധനുഷ് എത്തുന്നത്. മുമ്പ് മമ്മൂട്ടിയും ദിലീപും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്ന ചിത്രത്തില്‍ ധനുഷ് അതിഥി വേഷത്തിലെത്തിയ ശേഷം മലയാളത്തിലേക്കുള്ള രണ്ടാം വരവാണിത്. ടൊവിനോ തോമസിനെ നായകനാക്കി ഡൊമിനിക്ക് അരുണ്‍ ഒരുക്കുന്ന ചിത്രമാണ് ധനുഷ് നിര്‍മിക്കുന്നത്. മുംബൈക്കാരി നേഹ അയ്യരാണ് നായിക. തിരക്കഥ ഇഷ്ടപ്പെട്ടതുകൊണ്ടാണ് ചിത്രം നിര്‍മിക്കാന്‍ ധനുഷ് തയാറായതെന്ന് റിപ്പോര്‍ട്ടുണ്ട്.
Be the first to write a comment.