Connect with us

india

ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജർ ഇന്ത്യയിൽ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്.

കഴിഞ്ഞ ജൂൺ 19 നാണ് ഖലിസ്ഥാൻ വാദി നേതാവായ നിജ്ജർ കൊല്ലപ്പെട്ടത്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനേഡിയൻ പ്രധാനമന്ത്രിയുടെ പരാമർശമാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിലേക്കടക്കം കാര്യങ്ങൾ എത്തിച്ചത്.

Published

on

കാനഡയിൽ വെടിവെപ്പിൽ കൊല്ലപ്പെട്ട ഖലിസ്ഥാന്‍ വിഘടനവാദി നേതാവ് ഹർദീപ് സിംഗ് നിജ്ജർ ഇന്ത്യയിൽ തീവ്രവാദി ആക്രമണത്തിന് പദ്ധതിയിട്ടിരുന്നുവെന്ന് ഇന്റലിജൻസ് റിപ്പോർട്ട്. ഹരിയാനയിലെ ദേര സച്ച സൗദ ആക്രമിക്കാനായിരുന്നു നിജ്ജർ പദ്ധതിയിട്ടത് എന്നാണ് വിവരം.2015 ൽ പഞ്ചാബിലും ആക്രമണത്തിന് പദ്ധതിയുണ്ടായിരുന്നുവെന്നും ഇൻറലിജിൻസ് റിപ്പോർട്ടിലുണ്ട്. ഖലിസ്ഥാൻവാദി നേതാവായ നിജ്ജർ കാനഡയിൽ ആയുധപരിശീലന ക്യാമ്പുകളും സംഘടിപ്പിച്ചിരുന്നു. 2010 ൽ പട്യാലയിൽ ഉണ്ടായ ഒരു ബോംബ് സ്ഫോടനത്തിൽ 4 പേർക്ക് പരിക്കേറ്റ സംഭവത്തിലും നിജ്ജറിന് പങ്കുണ്ടെന്നും ഇന്റലിജൻസ് ഏജൻസികൾ വെളിപ്പെടുത്തുന്നു.കഴിഞ്ഞ ജൂൺ 19 നാണ് ഖലിസ്ഥാൻ വാദി നേതാവായ നിജ്ജർ കൊല്ലപ്പെട്ടത്. നിജ്ജറിന്റെ കൊലപാതകത്തിൽ ഇന്ത്യക്ക് പങ്കുണ്ടെന്ന കാനേഡിയൻ പ്രധാനമന്ത്രിയുടെ പരാമർശമാണ് ഇന്ത്യ-കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിലേക്കടക്കം കാര്യങ്ങൾ എത്തിച്ചത്.

 

Cricket

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

മലയാളി താരം മിന്നു മണിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്

Published

on

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. മലയാളി താരം മിന്നു മണിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനങ്ങൾ മലയാളി താരം മിന്നു മണിയ്ക്ക് ടീമിലെ ഇടം സ്ഥിരപ്പെടാൻ കാരണമായി. ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ നയിച്ച മിന്നു അവിടെയും ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിരുന്നു.സായ്ക ഇഷാഖ്, ശ്രേയങ്ക പാട്ടീൽ, ടിറ്റസ് സാധു, കനിക അഹുജ തുടങ്ങിയവർ ടീമിൽ ഇടം പിടിച്ചു.

Continue Reading

india

അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റ് ; അന്വേഷണം പ്രഖ്യാപിച്ചു

മ്യാൻമറിലെ ഗ്രാമീണർക്ക് പണം നൽകി വൃക്ക മാറ്റിവയ്ക്കൽ നടത്തുന്നു എന്ന് യുകെയിലെ ടെലഗ്രാഫ് പത്രമാണ് റിപ്പോർട്ട് ചെയ്തത്.

Published

on

ഡൽഹിയിലെ അപ്പോളോ ആശുപത്രി കേന്ദ്രീകരിച്ചുള്ള വൃക്ക മാറ്റിവയ്ക്കൽ റാക്കറ്റിൽ അന്വേഷണം പ്രഖ്യാപിച്ചു. വിഷയത്തിൽ കേന്ദ്രസർക്കാർ ദില്ലി സർക്കാരിനോട് റിപ്പോർട്ട് തേടി. അന്വേഷണത്തിന് സമിതി രൂപീകരിച്ചെന്ന് ദില്ലി ആരോഗ്യ സെക്രട്ടറി അറിയിച്ചു. മ്യാൻമറിലെ ഗ്രാമീണർക്ക് പണം നൽകി വൃക്ക മാറ്റിവയ്ക്കൽ നടത്തുന്നു എന്ന് യുകെയിലെ ടെലഗ്രാഫ് പത്രമാണ് റിപ്പോർട്ട് ചെയ്തത്. അപ്പോളോ ഗ്രൂപ്പ് പദ്മശ്രീ ജേതാവായ ഡോ സന്ദീപ് ഗുലെരിയയുടെ നേതൃത്വത്തിലാണ് ശസ്ത്രക്രിയകൾ നടന്നത്. ആരോപണത്തിൻ്റെ അടിസ്ഥാനത്തിലാണ് അന്വേഷണം പ്രഖ്യാപിച്ചത്.

 

Continue Reading

india

കാറ്റും മഴയും ചെന്നൈയിൽ 12 മരണം ; നഗരത്തിൽ കുടിവെള്ള ക്ഷാമം രൂക്ഷം

അതേസമയം ചുഴലിക്കാറ്റ് കര തൊട്ട ആന്ധ്രാപ്രേദേശിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്‌.

Published

on

മിഗ്ജോം ചുഴലിക്കാറ്റിനെ തുടർന്ന് ഉണ്ടായ മഴയിൽ ചെന്നൈയിൽ മരിച്ചവരുടെ എണ്ണം12 ആയി. നഗരത്തിൻ്റെ താഴ്ന്ന ഭാഗങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. കുടിവെള്ളം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾക്കും ക്ഷാമമായി. ദുരിതാശ്വാസ ക്യാമ്പുകളിലും കുടിവെള്ളം കിട്ടാനില്ലാത്ത അവസ്ഥയാണ്. വൈദ്യുത വിതരണം ഇന്നത്തോടെ പൂർവ്വ സ്ഥിതിയിലാക്കുമെന്ന് സംസ്ഥാന സർക്കാർ അറിയിച്ചു. അതേസമയം ചുഴലിക്കാറ്റ് കര തൊട്ട ആന്ധ്രാപ്രേദേശിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായെന്നാണ് റിപ്പോർട്ട്‌. അഞ്ച് മരണവും റിപ്പോർട്ട്‌ ചെയ്തു. 24 മണിക്കൂർ കൂടി ശക്തമായ മഴ തുടരുമെന്ന മുന്നറിയിപ്പിനെ തുടർന്നു ഇന്ന് ആന്ധ്രയിൽ എട്ട് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി നൽകി. ഇന്നലെ ഉച്ചയ്ക്ക്

Continue Reading

Trending