വേനല്‍ കാലങ്ങളില്‍ കടുത്ത കുടി വെള്ളക്ഷാമം നേരിടുന്ന അമ്പലപ്പാറ ഗ്രാമപഞ്ചായത്തിലേക്ക് കിഫ്ബി പദ്ധതിയി ലൂടെ നടപ്പിലാക്കുന്ന കുടിവെള്ള പദ്ധതി ഏറെ ആശ്വാസകരമാണ്. പി. ഉണ്ണി എം.എല്‍.എയുടെ ശ്രമഫലമായി നടപ്പിലാക്കുന്ന പ്രസ്തുത പദ്ധതി ഏതാനും മാസങ്ങള്‍ക്കകം പൂര്‍ത്തീകരിക്കും. രണ്ടു ഘട്ടങ്ങളിലായിട്ടാണ് അമ്പലപ്പാറ പഞ്ചായത്തിലേക്കുള്ള കുടിവെള്ള പദ്ധതി നടപ്പിലാക്കുന്നത്. ഒന്നാംഘട്ടം പദ്ധതിക്കായി പത്തുകോടി രൂപയാണ് അനുവദിച്ചത്. മുരുക്കുംപറ്റ വരെയുള്ള പദ്ധതിയായിരുന്നു. 15 കിലോമീറ്റര്‍ നീളം 350 എം.എം പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും, മുരുക്കുംപറ്റ പച്ചില കുണ്ടില്‍ എട്ടര ലക്ഷം ലിറ്റര്‍ വെള്ളം സംഭരിക്കാവുന്ന ജലസംഭരണി നിര്‍മിക്കുകയും ചെയ്തു. ചുനങ്ങാട് മേഖലകളിലേ ക്കുള്ള ജലഅതോറിറ്റിയുടെ നിലവിലെ പൈപ്പ് ലൈനിലേക്ക് ലിങ്ക് ചെയ്തു ജലവിതരണം ആരംഭിച്ചു. രണ്ടാം ഘട്ടം പദ്ധതിയില്‍ 11.14 കോടി രൂപ അനുവദിക്കുകയും ചെയ്തു. മുരുക്കും പറ്റ മുതല്‍ കടമ്പൂര്‍ വരെയു ള്ള പ്രദേശങ്ങളിലേക്ക് പൈപ്പ് ലൈന്‍ സ്ഥാപിക്കുകയും ചെയ്തു. പതിനൊന്നര ലക്ഷം ലി റ്റര്‍ വെള്ളം സംഭരിക്കാവുന്ന ജലസംഭരണി നിര്‍മാണം ദ്രുതഗതിയില്‍ നടന്നുവരുന്നു. അമ്പലപ്പാറ പഞ്ചായത്തിലേക്ക് വിതരണം ചെയ്യുന്ന കുടിവെള്ളം നിലവില്‍ നഗരസഭയുടെ ജലശു ദ്ധീകരണ പ്ലാന്റില്‍ നിന്നാണ്. രണ്ടാംഘട്ട പദ്ധതിയില്‍ അമ്പല പ്പാറ പഞ്ചായത്തിലേക്ക് മാത്രമായി വെള്ളം ശുദ്ധീകരിക്കുന്ന തിനായി പ്രത്യേക ശുദ്ധീകരണ പ്ലാന്റ് ഭാരതപ്പുഴയുടെ തീരത്ത് മീറ്റ്‌നയില്‍ നിര്‍മിക്കും.
Be the first to write a comment.