മലമ്പുഴ ഗവണ്‍മെന്റ് ഐ.ടി.ഒ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നതിന്റെ ഭാഗമായുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം തൊഴിലും നൈപുണ്യവും എക്‌സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍ നിര്‍വഹിച്ചു. പരിപാടിയില്‍ ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാനും മലമ്പുഴ എം.എല്‍.എയുമായ വി.എസ് അച്യുതാനന്ദന്‍ ഓണ്‍ലൈനായി അധ്യക്ഷനായി.
അടിസ്ഥാന സൗകര്യ വികസനം, അക്കാദമിക മികവ്, തൊഴില്‍ വിപണിയിലെ നിലവിലെ ആവശ്യകത എന്നിവ ലക്ഷ്യമിട്ടാണ് ഐ.ടി.ഐ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തുന്നത്. പദ്ധതിക്കായി 4.3 കോടിയുടെ ഭരണാനുമതി ലഭിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ട പ്രവൃത്തികള്‍ക്കായി 12.5 കോടി രൂപ കിഫ്ബി മുഖേന ലഭ്യമായിട്ടുണ്ട്.