നിയോജക മണ്ഡലത്തിന്റെ സമഗ്ര വികസനത്തിനായി കിഫ്ബി ഫണ്ട് ഉപയോഗിച്ച് ഇരുപത്തിയഞ്ചോളം പദ്ധതികളാണ് പുരോഗമിക്കുന്നത്. മണ്ഡലത്തിലെ സ്വപ്‌ന പദ്ധതികള്‍ ഉള്‍പ്പെടെയുളളവ വിവിധ ഘടങ്ങളില്‍ പുരോഗമിക്കുകയാണ്. 750 കോടിയുടെ വികസന പ്രവര്‍ത്തനമാണിത്. പതിറ്റാണ്ടുകള്‍ പഴക്കമുള്ള ചിറയിന്‍കീഴിന്റെ ആവശ്യമായിരുന്ന റെയില്‍വെ ഓവര്‍ ബ്രിഡ്ജിനായി 25.08 കോടി രൂപയാണ് ചിലവഴിക്കുന്നത്. ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ മള്‍ട്ടിസ്പെഷ്യാലിറ്റി ബ്ലോക്കിന്റെ നിര്‍മ്മാണത്തിനായി 50.77 കോടി രൂപയും ഉപകരണങ്ങള്‍ വാങ്ങുവാനായി 22.34 കോടി രൂപയും ചെലവഴിക്കുകയും ഇതിനുവേണ്ടുന്ന കെട്ടിട നിര്‍മ്മാണം അന്തിമ ഘട്ടത്തിലുമാണ്. ചിറയിന്‍കീഴ്, അഞ്ചുതെങ്ങ് പഞ്ചായത്തുകളിലിലെ തീരദേശത്തെ കടലാക്രമണം തടയുന്നതിനായി തീരപ്രദേശത്ത് പുലിമുട്ട് സ്ഥാപിക്കുന്നതിനായി 18.31 കോടി രൂപയുടെ പദ്ധതിയാണ് കിഫ്ബിയിലുടെ സാധ്യമാക്കുന്നത്. ഇതിന്റെ ടെണ്ടര്‍ നടപടികള്‍ പുരോഗമിക്കുന്നു. മുതലപൊഴി ഹാര്‍ബറുമായി ബന്ധിപ്പിക്കുന്ന ആലംകോട്- മീരാന്‍കടവ് – അഞ്ചുതെങ്ങ് – മുതലപൊഴി റോഡ് നിര്‍മ്മാണത്തിനായി 44.64 കോടിരൂപ ചിലവഴിച്ച് ആധുനിക നിലവാരത്തിലുളള റോഡിന്റെ നിര്‍മ്മാണം ആരംഭിച്ചു. ചിറയിന്‍കീഴ്, കടയ്ക്കാവൂര്‍ പഞ്ചായത്തുകളിലെ തീരദേശ നിവാസികളുടെ കുടിവെളള ദൗര്‍ലഭ്യം പരിഹരിക്കുന്നതിനുളള ചിറയിന്‍കീഴ് – കടയ്ക്കാവൂര്‍ തീരദേശ കുടിവെളള പദ്ധിയ്ക്കായി 18.28 കോടി രൂപ അനുവദിച്ചിട്ടുണ്ട്.
കോവളത്തുനിന്നും ആരംഭിച്ച് വര്‍ക്കല വഴി വടക്കന്‍ ജില്ലകളിലേയ്ക്ക് പോകുന്ന സംസ്ഥാന സര്‍ക്കാരിന്റെ തീരദേശ ഹൈവെയുടെ നിര്‍മ്മാത്തിനായി ഹൈവെ കടന്ന് പോകുന്ന അഞ്ചുതെങ്ങ് തീരദേശ മേഖലയുടെ റോഡ് വികസനത്തിനും മത്സ്യതൊഴിലാളികളുടെ പുനരധിവാസത്തിനുമായി 80 കോടിയുടെ പദ്ധതിയാണ് നടപ്പിലാക്കുന്നത്. ഇതിനായി സ്ഥലമേറ്റടുപ്പ് അവസാന ഘടത്തിലാണ്. മംഗലപുരം പഞ്ചായത്തില്‍ സ്പോര്‍സ് ട്രെയിനിംങ് സെന്ററിനായി നിര്‍മ്മിക്കുന്ന ജി വി രാജ സെന്റര്‍ ഓഫ് എക്സലന്‍സ്- 56.19 കോടി, കായിക്കര പാലം നിര്‍മ്മാണത്തിനായി 25 കോടി, മംഗലപുരം പഞ്ചായത്തില്‍ ആരംഭിക്കുന്ന ലൈഫ് സയന്‍സ് പാര്‍ക്കിനായി 301.17 കോടി, എം ആര്‍ എസ് തോന്നയ്ക്കലിനായി 15.97 കോടി, പെരുമാതുറ, ഇളമ്പ, തോന്നയ്ക്കല്‍, കൂന്തളളൂര്‍, പാലവിള, വെയിലൂര്‍, അഴൂര്‍ എന്നി സ്‌കൂളുകള്‍ക്കായി 13 കോടി രൂപയോളവുമാണ് കിഫ്ബി മുഖാന്തിരം ചിലവഴിക്കുന്നത്.
Be the first to write a comment.