Culture
കിഫ്ബിയില്‍ വന്‍ അഴിമതി; ഓഡിറ്റ് നടത്തിയാല്‍ പലരും സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരും: രമേശ് ചെന്നിത്തല

തിരുവനന്തപുരം: കിഫ്ബിയില്‍ വന്‍ അഴിമതിയെന്ന് വെളിപ്പെടുത്തി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. വൈദ്യുതി കൊണ്ടുവരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ് നടന്നതെന്ന് അദ്ദേഹം ആരോപിച്ചു. ഇക്കാര്യത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്നും പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. കിഫ്ബിയില്‍ സി.എ.ജി ഓഡിറ്റ് നടത്തിയാല്‍ ആരൊക്കെ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടിവരുമെന്ന് മനസിലാകുമെന്നും രമേശ് ചെന്നിത്തല പരിഹസിച്ചു.
പ്രതിപക്ഷനേതാവിന്റെ വാര്‍ത്താസമ്മേളനത്തിന്റെ പൂര്‍ണരൂപം:
വൈദ്യുതി കൊണ്ടു വരുന്നതിനും പ്രസരണത്തിനുമായി നടപ്പാക്കുന്ന വന്‍കിട ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ മറവില്‍ കോടികളുടെ അഴിമതിയാണ് നടന്നിരിക്കുന്നത്.
കിഫ്ബി വഴി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ചതായിരുന്നു കെ.എസ്.ഇ.ബി ട്രാന്‍സ്ഗ്രിഡ് പദ്ധതി. തുടക്കത്തില്‍ പതിനായിരം കോടിയുടെ പദ്ധതി നടപ്പിലാകാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടര്‍ന്ന് 4500 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവര്‍ത്തികള്‍ ഇപ്പോള്‍ നടപ്പിലാക്കിയാല്‍ മതി എന്ന് തീരുമാനിക്കുകയായിരുന്നു.
ഇതില്‍ ആദ്യം നടപ്പാക്കുന്ന രണ്ടു പദ്ധതികളായ കോട്ടയം ലൈന്‍സ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലും ദുരൂഹമായ ഇടപാടുകളാണ് നടന്നിരിക്കുന്നത്. കെ.എസ്.ഇ.ബിയുടെ അടിസ്ഥാന നിരക്കിനെക്കാള്‍ വളരെ ഉയര്‍ന്ന നിരക്കിലാണ് ഇവയുടെ കരാര്‍ നല്‍കിയിരിക്കുന്നത്.
കെ എസ് ഇ ബിയിലെ എസ്സ്റ്റിമേറ്റുകള്‍ സാധാരണ ഗതിയില്‍ അസിസ്റ്റന്റ് എന്‍ജിനീയര്‍ മുതല്‍ ചീഫ് എഞ്ചിനിയര്‍വരെയുള്ള ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തിയാണ് തയ്യാറാക്കുക. എന്നാല്‍ ഈ പ്രവര്‍ത്തികളുടെ എസ്റ്റിമേറ്റ് മറ്റു ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി പ്രത്യേകം നിയോഗിക്കപ്പെട്ട ചീഫ് എന്‍ജിനീയറാണ് തയ്യാറാക്കിയത്.
ഈ എസ്സ്റ്റിമേറ്റാകട്ടെ സാധാരണ നിരക്കിലും 60% ഉയര്‍ന്ന നിരക്കില്‍ സ്പഷ്യല്‍ റേറ്റ് ആയാണ് തയ്യാറാക്കിയത്.
മറ്റു ഉദ്യോഗസ്ഥരെ മാറ്റിനിര്‍ത്തി പ്രത്യേക ഉദ്യോഗസ്ഥനെ വച്ച് എസ്സ്റ്റിമേറ്റുകള്‍ തയ്യാറാക്കുന്നതിനെ സംസ്ഥാന വിജിലന്‍സ് തുടക്കത്തില്‍ തന്നെ താക്കീതു ചെയ്തതാണ്.
കാര്യങ്ങള്‍ അവിടെയും അവസാനിച്ചില്ല. 60%ത്തോളം ഉയര്‍ത്തി നിശ്ചയിച്ച എസ്റ്റിമേറ്റ് തുകയിന്മേല്‍ പിന്നീടും 50 മുതല്‍ 80 ശതമാനം ഉയര്‍ന്ന തുകയ്ക്കാണ് കരാറുകള്‍ നല്‍കിയത്. ആകെ 800 കോടിയോളം രൂപയുടെ കരാറാണ് നല്‍കിയത്.
കോട്ടയം ലൈന്‍സ് പദ്ധതി സ്‌പെഷ്യല്‍ റേറ്റില്‍ നിശ്ചിയിച്ച എസ്റ്റിമേറ്റ് തുകയുടെ 61.18 ശതമാനം അധിക നിരക്കില്‍ എല്‍ ആന്‍ഡ് ടി കമ്പനിക്കാണ് നല്‍കിയത്. കോലത്തുനാട് പദ്ധതിയാവട്ടെ എസ്റ്റിമേറ്റ് തുകയുടെ 54.81 ശതമാനം ഉയര്‍ന്ന നിരക്കിലാണ് നല്‍കിയത്.
എല്ലാം സുതാര്യമെന്നു വരുത്തിത്തീര്‍ക്കാന്‍ വന്‍ കള്ളക്കളികളിയും നടത്തി. എല്‍. ആന്‍.ടിയെയും സ്റ്റെര്‍ലൈറ്റും അടക്കമുള്ള കുത്തക കമ്പനികളെയും മാത്രം ഉള്‍ക്കൊള്ളിക്കാന്‍ ഇവര്‍ക്കനുകൂലമായ നിബന്ധനകള്‍ ഉലെടുത്തിയാണ് പ്രീ-ക്വാളിഫയ് ചെയ്തത്.
അതിന് ശേഷം ടെന്‍ഡര്‍ വിളിക്കുകയും അതില്‍ ഏറ്റവും കുറഞ്ഞ നിരക്ക് ക്വാട്ടു ചെയ്ത കമ്പനികള്‍ക്ക് ടെന്‍ഡര്‍ നല്‍കുകയാണ് ചെയ്തത്.
ടെണ്ടര്‍ ചെയ്താണ് കരാര്‍ നല്‍കിയെതന്ന് പറയുന്നതിന് വേണ്ടിയായിരുന്നു ഇത്.
വിചിത്രമായ മറ്റൊരു കാര്യവുമുണ്ടായി. ഒരു പദ്ധതിയില്‍ കുറഞ്ഞ തുകയ്ക്ക് ക്വാട്ട് ചെയ്ത അതേ കമ്പനി മറ്റൊന്നില്‍ ഉയര്‍ന്ന തുകയ്ക്കുള്ള ടെണ്ടറും നല്‍കി. ഇവര്‍ തമ്മില്‍ ധാരണ ഉണ്ടാക്കി രണ്ടു പദ്ധതികളും വീതിച്ചെടുത്തു എന്നുവേണം അനുമാനിക്കാന്‍.
ഈ പദ്ധതികള്‍ വിലയിരുത്തി അപ്രൈസല്‍ നല്‍കിയത് കിഫ്ബിയുടെ വിവാദ കമ്പനിയായ ടെറാനസ് കമ്പനിയാണ്. ഈ കമ്പനിയുടെ അഡൈ്വസറാകട്ടെ കെ എസ് ഇ ബിയില്‍ നിന്നും വിരമിച്ച ട്രാന്‍സ്മിഷന്‍ ഡയറക്ടറുമാണ്. ഈ വ്യക്തി തന്നെയാണ് ഈ പദ്ധതിയുടെ എസ്റ്റിമേറ്റ് തയ്യാറാക്കുന്നതില്‍ പ്രധാന പങ്ക് വഹിച്ചതും. അതായത് കെ.എസ്.ഇ.ബിയില്‍ ജോലി ഉണ്ടായിരിക്കെ ഈ വ്യക്തി എസ്റ്റിമേറ്റ് തയ്യാറാക്കി. പിന്നീട് വിരമിച്ച ശേഷം ആ വ്യക്തി ടെറാനസ് കമ്പനിയില്‍ ചേരുകയും ആ വ്യക്തി തന്നെ എസ്റ്റിമേറ്റിന് അപ്രൈസല്‍ നടത്തുകയും ചെയ്തു എന്നര്‍ത്ഥം.
ജനങ്ങളുടെ നികുതിപ്പണം യാതൊരു തത്വദീക്ഷയും ഇല്ലാതെ കുത്തക കമ്പനികള്‍ക്ക് വാരിക്കാരി നല്‍കുകയാണ് ചെയ്തത്. ഇതിന് പിന്നില്‍ ആര്‍ക്കൊക്കെ എത്രയൊക്കെ കിട്ടിയെന്ന് വ്യക്തമാക്കണം.
കെ എസ് ഇ ബി വന്‍ നഷ്ടത്തിലാന്നെന്നുപറഞ്ഞു ചാര്‍ജ് വര്‍ദ്ധനവു വരുത്തി ജനങ്ങളുടെ മേല്‍ അധിക ബാധ്യത അടിച്ചേല്‍പ്പിച്ചവരാണ് എസ്റ്റിമേറ്റ് തുകയുടെ 50 മുതല്‍ 70 ശതമാനം തുകയ്ക്ക് പദ്ധതികള്‍ നല്‍കുന്നത് എന്നോര്‍ക്കണം.
കിഫ്ബി എന്തുകൊണ്ട് സി.എ.ജിയുടെ സമഗ്രമായ ഓഡിറ്റ് ഭയക്കുന്നു എന്നതിന്റെ മറ്റൊരു ഉദാഹരണമാണിത്.
മര്യാദയ്ക്ക് ജീവിച്ചാല്‍ വീട്ടിലെ ഭക്ഷണം കഴിച്ച് കഴിയാം എന്നാണ് മുഖ്യമന്ത്രി പറയുന്നത്. കിഫ്ബിയിലും മറ്റും സി.എ.ജി ഓഡിറ്റ് നടത്തിയാല്‍ ആരൊക്കെ സര്‍ക്കാര്‍ ഭക്ഷണം കഴിക്കേണ്ടി വരുമെന്ന് കാണാം.
ഓക്ടോബര്‍ ഒന്നിന് ലാവലിന്‍ കേസ് സുപ്രീം കോടതിയില്‍ വരുന്നുണ്ട്. സര്‍ക്കാര്‍ ഭക്ഷണം കഴിക്കാന്‍ യോഗമുണ്ടോ എന്ന് അന്ന് അറിയാം.
Film
ഫിലിം പ്രൊഡ്യുസേഴ്‌സ് അസോസിയേഷന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറെടുത്ത് സാന്ദ്ര തോമസ്
ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്.

ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിക്കാന്‍ നാമ നിര്‍ദേശ പത്രികയുമായി സാന്ദ്ര തോമസ്. ഓഗസ്റ്റ് 14 നാണ് നിര്‍മ്മാതാക്കളുടെ സംഘടനയിലേക്കുള്ള തിരഞ്ഞടുപ്പ് നടക്കുക.
സംഘടന കയ്യടക്കിയ കുത്തകകളുടെ മാറ്റത്തിനായാണ് തന്റെ മത്സരമെന്നും നാമനിര്‍ദേശ പത്രിക ഇന്ന് സമപ്പിക്കുമെന്നും സാന്ദ്ര തോമസ് പറഞ്ഞു.
സിനിമകളുടെ ലാഭനഷ്ടക്കണക്ക് പുറുത്തുവിട്ട സംഘടനാനടപടി പരാജയമാണെന്നും താന്‍ പ്രസിഡന്റായാല്‍ നല്ല മാറ്റം കൊണ്ടുവരുമെന്നും സാന്ദ്ര പറഞ്ഞു.
സാന്ദ്ര തോമസ് തന്നെ നവമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന് ചൂണ്ടിക്കാട്ടി ലിസ്റ്റിന്‍ സ്റ്റീഫന്‍ പരാതി നല്‍കിയിരുന്നു. സാന്ദ്രയ്‌ക്കെതിരെ രണ്ട് കോടി രൂപ ആവശ്യപ്പെട്ട് മാനനഷ്ടക്കേസും നല്‍കിയിരുന്നു.
Film
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്

ആർ ജെ ബാലാജിയുടെ സംവിധാനത്തിൽ സൂര്യ നായകനാകുന്ന കറുപ്പിന്റെ ടീസറിന് പിന്നാലെ അതിനു ശേഷം റിലീസ് ചെയ്യാനിരിക്കുന്ന സൂര്യ 46 ന്റെ പോസ്റ്റർ റിലീസ് ചെയ്തു. ദുൽഖർ സൽമാന്റെ സൂപ്പർഹിറ്റ് ചിത്രം ലക്കി ഭാസ്കറിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ്.
പോസ്റ്ററിൽ സൂര്യ ക്ലീൻ ഷേവൻ ലുക്കിൽ ഒരു ബ്രൗൺ ജാക്കറ്റ് ധരിച്ച് കൊണ്ട് നിൽക്കുന്ന ചിത്രമാണുള്ളത്. മമിതാ ബൈജുവാണ് ചിത്രത്തിൽ സൂര്യയുടെ നായികയാകുന്നത്. സിതാര എന്റർടൈൻമെൻറ്സിന്റെയും ഫോർച്യൂൺ ഫോർ സിനിമാസിന്റെയും ബാൻസറുകളിൽ നാഗ വംശിയും സായ് സൗജന്യയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ജി.വി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവഹിക്കുന്ന സൂര്യ 46 ൽ രാധിക ശരത് കുമാർ, രവീണ ടാണ്ടൻ എന്നിവരും മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. കെജിഎഫ് 2 വിന് ശേഷം രവീണ ടാണ്ടൻ വീണ്ടുമൊരു തെന്നിന്ത്യൻ ചിത്രത്തിലഭിനയിക്കുന്നു എന്നതും സൂര്യ 46 പ്രത്യേകതയാണ്. ധനുഷിന്റെ വാത്തിയാണ് വെങ്കി അറ്റ്ലൂരിയുടെ മുൻ തമിഴ് ചിത്രം.
പ്രേമലു 2 വിന് ശേഷം തമിഴിലും പ്രേക്ഷക ശ്രദ്ധ നേടിയ മമിതാ ബൈജു സൂര്യ 46 കൂടാതെ ദളപതി വിജയ് അഭിനയിക്കുന്ന ജനനായകനിലും മുഖ്യ വേഷത്തിലെത്തുന്നുണ്ട്. മലയാളിയായ നിമിഷ രവിയാണ് ചിത്രത്തിന്റെ ചായാഗ്രഹണം നിർവഹിക്കുന്നത്. ദേശീയ പുരസ്‌കാര ജേതാവായ നവീൻ നൂലിയാണ് സൂര്യ 46 ന്റെ എഡിറ്റിങ് നിർവഹിക്കുന്നത്.
Film
വിഷ്ണു മഞ്ചുവിന്‍റെ കണ്ണപ്പ ഒ.ടി.ടിയിലേക്ക്

വിഷ്ണു മഞ്ചു നായകനായ കണ്ണപ്പ ഒ.ടി.ടിയിലേക്ക്. ജൂലൈ 25ന് ആമസോണ്‍ പ്രൈമിലാണ് സ്ട്രീമിങ് ആരംഭിക്കുന്നത്. ചിത്രം തെലുങ്ക്, തമിഴ്, മലയാളം, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് തുടങ്ങി ആറോളം ഭാഷകളിലായാണ് വേൾഡ് വൈഡ് റിലീസ് ചെയ്തത്. മോഹൻലാൽ, അക്ഷയ് കുമാർ, പ്രഭാസ് ഉൾപ്പടെ വൻ താരനിരയാണ് ചിത്രത്തിലുള്ളത്.
എ.വി.എ എന്‍റർടെയ്ൻമെന്‍റ്, 24 ഫ്രെയിംസ് ഫാക്ടറി എന്നീ ബാനറുകളിൽ ഡോ. മോഹന്‍ ബാബു നിര്‍മിച്ച് മുകേഷ് കുമാര്‍ സിങ് സംവിധാനം ചെയ്ത പാന്‍ ഇന്ത്യന്‍ ചിത്രത്തിന് മുകേഷ് കുമാര്‍ സിങ്, വിഷ്ണു മഞ്ചു, മോഹന്‍ ബാബു എന്നിവര്‍ ചേര്‍ന്നാണ് സംഭാഷണം ഒരുക്കിയിരിക്കുന്നത്. ബോളിവുഡ് സംവിധായകനും നിര്‍മാതാവുമായ മുകേഷ് കുമാര്‍ സിങ്ങിന്‍റെ തെലുങ്കിലെ അരങ്ങേറ്റ ചിത്രം കൂടിയാണ് കണ്ണപ്പ.
കിരാത എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ മോഹൻലാൽ അവതരിപ്പിച്ചിരിക്കുന്നത്. ഏകദേശം 200 കോടി ബജറ്റിലാണ് ചിത്രം നിർമിച്ചത്. ഹോളിവുഡ് ഛായാഗ്രാഹകന്‍ ഷെല്‍ഡന്‍ ചാവു ആണ് കണ്ണപ്പക്ക് കാമറ ചലിപ്പിച്ചിരിക്കുന്നത്. കെച്ചയാണ് ആക്ഷന്‍ കൊറിയോഗ്രാഫര്‍. സംഗീതം സ്റ്റീഫന്‍ ദേവസി, എഡിറ്റര്‍ ആന്‍റണി ഗോണ്‍സാല്‍വസ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്‍
-
News3 days ago
ദോഹയിലെ ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച; പിന്മാറി ഇസ്രാഈലും യുഎസും
-
kerala3 days ago
ഗോവിന്ദച്ചാമി പിടിയില്‍; ഒളിച്ചിരുന്നത് കണ്ണൂര്‍ നഗരത്തിലെ വീട്ടിലെ കിണറ്റില്‍
-
News3 days ago
പലസ്തീന് രാഷ്ട്രത്തെ അംഗീകരിക്കുമെന്ന് ഫ്രാന്‍സ്
-
kerala3 days ago
ഒരാളുടെ സഹായമില്ലാതെ ജയില്‍ ചാടാന്‍ ഗോവിന്ദച്ചാമിക്ക് കഴിയില്ല; പ്രതിക്ക് വധശിക്ഷ നല്‍കണം; സൗമ്യയുടെ അമ്മ
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്‍ശനവുമായി മല്ലികാര്‍ജുന്‍ ഖാര്‍ഗെ
-
kerala3 days ago
ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി