Connect with us

main stories

സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാവാതെ ഇസ്രയേലിനെ അംഗീകരിക്കില്ല; ട്രംപിനോട് സല്‍മാന്‍ രാജാവ്

യുഎഇ-ഇസ്രയേല്‍ വ്യോമഗതാഗതത്തിന് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുമെന്ന് സൗദി വ്യക്തമാക്കിയിരുന്നു.

Published

on

റിയാദ്: സ്വതന്ത്ര ഫലസ്തീന്‍ രാഷ്ട്രം യാഥാര്‍ത്ഥ്യമാവാതെ ഇസ്രയേലിനെ അംഗീകരിക്കില്ലെന്ന് സല്‍മാന്‍ രാജാവ്. യുഎസ് പ്രസിഡന്റ് ഡൊണാള്‍ ട്രംപുമായി നടത്തിയ ടെലഫോണ്‍ സംഭാഷണത്തിലാണ് സല്‍മാന്‍ രാജാവ് നിലപാട് വ്യക്തമാക്കിയത്. അമേരിക്കയുടെ നിര്‍ദേശപ്രകാരം യുഎഇ ഇസ്രയേലുമായി നയതന്ത്ര ബന്ധം സ്ഥാപിച്ചിരുന്നു. ഇത് സംബന്ധിച്ച് നടത്തിയ ചര്‍ച്ചയിലാണ് സല്‍മാന്‍ രാജാവ് നിലപാട് വ്യക്തമാക്കിയത്.

അമേരിക്ക നടത്തുന്ന സമാധാന ശ്രമങ്ങളെ അഭിനന്ദിച്ച സല്‍മാന്‍ രാജാവ് 2002ല്‍ സൗദി മുന്നോട്ടുവെച്ച സമാധാന ഉടമ്പടിയുടെ അടിസ്ഥാനത്തില്‍ ഫലസ്തീന്‍ പ്രശ്‌നത്തിന് സമ്പൂര്‍ണ പരിഹാരം വേണമെന്നും ആവശ്യപ്പെട്ടു. 1967ലെ അറബ്-ഇസ്രയേല്‍ യുദ്ധത്തില്‍ ഇസ്രയേല്‍ കയ്യടക്കിയ ഫലസ്തീന്‍ ഭൂപ്രദേശത്ത് നിന്ന് ഇസ്രയേല്‍ പൂര്‍ണായും പിന്‍മാറിയാല്‍ മാത്രമേ ഇസ്രയേലുമായി സഹകരിക്കാന്‍ തയ്യാറുള്ളൂ എന്നാണ് സൗദി മുന്നോട്ട് വെച്ച ഉടമ്പടിയില്‍ പറയുന്നത്.

അതേസമയം യുഎഇ-ഇസ്രയേല്‍ വ്യോമഗതാഗതത്തിന് തങ്ങളുടെ വ്യോമപാത തുറന്നുകൊടുക്കുമെന്ന് സൗദി വ്യക്തമാക്കിയിരുന്നു.

india

ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം

കുപ്പി കെജ്രിവാളിന്റെ ദേഹത്ത് കൊണ്ടില്ല. അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല.

Published

on

ഡല്‍ഹി മുഖ്യമന്ത്രിയും ആംഅദ്മി  നേതാവുമായ അരവിന്ദ് കെജ്രിവാളിന് നേരെ ആക്രമണം. ഗുജറാത്തിലെ രാജ്‌കോട്ടില്‍ വച്ചാണ് സംഭവം നടന്നത്. ഖോദല്‍ദാം ക്ഷേത്രത്തിലെ ഗര്‍ബ ചടങ്ങിനിടെയാണ് ആക്രമം.

കെജ്രിവാളിനു നേരെ അക്രമി വെള്ളക്കുപ്പി എറിയുകയായിരുന്നു. കുപ്പി കെജ്രിവാളിന്റെ ദേഹത്ത് കൊണ്ടില്ല. അക്രമിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനെതിരെ എ.എ.പി ഇതുവരെ പരാതി നല്‍കിയിട്ടില്ല. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് കെജ്രിവാള്‍ ഗുജറാത്തില്‍ എത്തിയത്.

Continue Reading

kerala

കോട്ടയത്തെ ദൃശ്യം മോഡല്‍ കൊലപാതകം; പ്രതി പിടിയില്‍

ഇരുവരും സുഹൃത്തുകളായിരുന്നു. ഒന്നിലധികം പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന.

Published

on

കോട്ടയം ചങ്ങനാശ്ശേരിയില്‍ യുവാവിനെ കൊന്ന് വീടിന്റെ തറ തുരന്ന് കുഴിച്ചിട്ട കേസില്‍ പ്രതി പിടിയില്‍. ആര്യാട് സ്വദേശി ബിന്ദുമോനെ കൊലപ്പെടുത്തിയ കേസിലെ പ്രതി മുത്തുകുമാറിനെയാണ് പോലീസ് പിടികൂടിയത്. ഇരുവരും സുഹൃത്തുകളായിരുന്നു. ഒന്നിലധികം പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് സൂചന. സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.

ബിന്ദുമോനെ കൊലപ്പെടുത്തിന് പിന്നാലെ വീടിനുള്ളില്‍ കുഴിച്ചിട്ട ശേഷം കോണ്‍ക്രീറ്റ് ചെയ്ത് മൂടുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് പോലീസ് മൃതദേഹം കണ്ടെത്തിയത്. കഴിഞ്ഞ മാസം 26നാണ് യുവാവിനെ കാണാതായത്. ചങ്ങനാശ്ശേരി എസി റോഡില്‍ രണ്ടാം പാലത്തിന് സമീപത്തെ ഒരു വീടിന്റെ തറ തുറന്ന് പരിശോധന നടത്തിയപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്.

ബിന്ദുകുമാറിനെ കാണാനില്ലെന്ന് കാണിച്ച് ഇയാളുടെ മാതാവ് പൊലീസില്‍ പരാതി നല്‍കിയിരുന്നത്. കാണാതായ യുവാവിന്റെ ബൈക്ക് പോലീസ് നേരത്തെ കണ്ടെത്തിയിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് പൊലീസ് ചങ്ങനാശ്ശേരിയില്‍ എത്തിയത്.

Continue Reading

main stories

ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിന് ശേഷം സംഘര്‍ഷം; 129 പേര്‍ കൊല്ലപ്പെട്ടു

ഇന്തോനേഷ്യന്‍ ലീഗ് സോക്കറിലെ അരേമ എഫ് സിയും പെര്‍സേബയ എഫ് സിയും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്

Published

on

ഇന്തോനേഷ്യയില്‍ ഫുട്‌ബോള്‍ മത്സരത്തിനു ശേഷം കാണികള്‍ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ 129 പേര്‍ കൊല്ലപ്പെട്ടു. 200ലധികം പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഈസ്റ്റ് ജാവ പ്രവിശ്യയിലെ സ്‌റ്റേഡിയത്തിലാണ് അപകടമുണ്ടായത്.

ഇന്തോനേഷ്യന്‍ ലീഗ് സോക്കറിലെ അരേമ എഫ് സിയും പെര്‍സേബയ എഫ് സിയും തമ്മിലുള്ള മത്സരത്തിന് ശേഷമാണ് സംഘര്‍ഷമുണ്ടായത്. മത്സരത്തില്‍ പെര്‍സെബയ 3-2ന് വിജയിച്ചിരുന്നു. പിന്നാലെയാണ് തോറ്റ ടീമിന്റെ ആരാധകര്‍ ഇരച്ചു കയറി ആക്രമണം അഴിച്ചുവിട്ടത്. ഇതോടെ ഇരുടീമിന്റെയും  ആരാധകരും രംഗത്തിറങ്ങി.

അക്രമികളെ തുരത്താന്‍ പൊലീസ് കണ്ണീര്‍വാതകം പ്രയോഗിച്ചു. പൊലീസ് നടപടിയെ തുടര്‍ന്നുണ്ടായ പരിഭ്രാന്തിയില്‍ ആളുകള്‍ കൂട്ടമായി ഓടിയിരുന്നു. ഇതിനിടെ വീണുപോയവര്‍ ചവിട്ടേറ്റാണ് മരിച്ചത്. കൂടുതല്‍ പേരും ഇങ്ങനെയാണ് മരിച്ചതെന്ന് പൊലീസ് അറിയിച്ചു.

അപകടത്തെ തുടര്‍ന്ന് അടുത്താഴ്ച നടക്കേണ്ടിയിരുന്ന എല്ലാ ലീഗ് മത്സരങ്ങളും നിര്‍ത്തിവച്ചതായും വിശദമായ അന്വേഷണം ആരംഭിച്ചതായും ഇന്തോനേഷ്യന്‍ ഫുട്‌ബോള്‍ അസോസിയേഷന്‍ അറിയിച്ചു.

Continue Reading

Trending