More
സി.പി.എം ‘മനുസ്മൃതി’ അനുസരിക്കാന്‍ മനസ്സില്ല; പ്രതിഷേധത്തിന് പിന്തുണയുമായി കെഎം ഷാജി
സി.പി.എം പ്രോപഗണ്ടക്കനുസരിച്ചുള്ള പണിയെടുക്കുന്ന സാംസ്കാരിക പ്രവര്‍ത്തകര്‍ക്കെതിരെ നടക്കുന്ന പ്രതിഷേധത്തിനും വിമര്‍ശനങ്ങള്‍ക്കും പിന്തുണ പ്രഖ്യാപിച്ച് കെഎം ഷാജി എം.എല്‍എ. ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്കാരിക നായകരും വിമര്‍ശനങ്ങള്‍ക്കതീതരാണെന്ന രീതിയില്‍ സിപിഎം സൈബര്‍ പോരാളികള്‍ നടത്തുന്ന പ്രചാരണങ്ങള്‍ക്കെതിരെ ഫെയ്സ്ബുക്കില്‍ ശക്തമായ മറുപടിയുമായാണ് കെഎം ഷാജി രംഗത്തെത്തിയത്.
ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്കാരിക നായകരും വിമര്‍ശനങ്ങള്‍ക്കതീതരാണെന്ന സി പി എം ‘മനുസ്മൃതി’ നാട്ടുകാര്‍ മുഴുവന്‍ അനുസരിക്കണമെന്ന് പറഞ്ഞാല്‍ അതിന് മനസ്സില്ലെന്ന് കെഎം ഷാജി ഫെയ്സ്ബുക്ക് കുറിപ്പില്‍ വ്യക്തമാക്കി.
കെഎം ഷാജിയുടെ ഫെയ്സ്ബുക് കുറിപ്പ് വായിക്കാം…
ഇടതു രാഷ്ട്രീയത്തിനകത്തുള്ള എഴുത്തുകാരും സാംസ്കാരിക നായകരും വിമര്‍ശനങ്ങള്‍ക്കതീതരാണെന്ന സി പി എം ‘മനുസ്മൃതി’ നാട്ടുകാര്‍ മുഴുവന്‍ അനുസരിക്കണമെന്ന് പറഞ്ഞാല്‍ മനസ്സില്ല എന്നാണുത്തരം. എഴുത്ത് മനോഹരമായ പ്രവര്‍ത്തിയാണ്. പക്ഷേ എഴുത്തുള്‍കൊള്ളുന്ന സാംസ്കാരിക പ്രവര്‍ത്തനങ്ങള്‍ സി പി എം പ്രോപഗണ്ടക്കനുസരിച്ചുള്ള പണിയാകുമ്പോള്‍ വിമര്‍ശനങ്ങള്‍ ഏകപക്ഷീയമാകണമെന്ന് മാത്രം ശഠിക്കരുത്.
ശീതീകരിച്ച റൂമിലിരുന്ന് മോഷണവും ഒരു കലയാണെന്ന് കാട്ടിത്തന്നവര്‍ ഇടതുപക്ഷത്തിന് വേണ്ടി നവോത്ഥാന സാംസ്കാരിക വിപ്ലവം നടത്തുകയാണ്. അവരെ ശല്യപ്പെടുത്തരുത്. യുപിഎ ഗവണ്മെന്റ് കൊണ്ടുവന്ന തൊഴിലുറപ്പ് പദ്ധതി പ്രയോജനപ്പെടുത്താനും പറയരുത്.
ആളുകളെ കൊന്നൊടുക്കി സംഘ ശക്തിയുടെ വിജയം സാധ്യമാക്കുന്നവര്‍ക്കെതിരെ മൗനത്തെക്കാള്‍ വലുതെന്തുണ്ട്. വര്‍ഗ്ഗ വിപ്ലവത്തിന് നരബലികള്‍ നടക്കുമ്പോള്‍ വാഴപ്പിണ്ടിയെക്കാള്‍ നല്ലൊരു സമരായുധമില്ലെന്ന് മാര്‍ക്സേട്ടന്‍ മുമ്പേ പറഞ്ഞിട്ടുണ്ട്. ഇതൊക്കെ പഠിച്ചിട്ട് വിമര്‍ശിക്കൂ കുഞ്ഞുങ്ങളെ.
അല്ലെങ്കിലും എഴുത്തോ കഴുത്തോ എന്ന ചോദ്യത്തിന് കഴുത്ത് നല്കിയ കല്പനാ സൃഷ്ടികളൊക്കെ പറയാന്‍ കൊള്ളാം.പക്ഷേ ഇവിടെ ആര്‍ക്കാണത് വേണ്ടത്.? കോണ്‍ഗ്രസ്സ്കാരും ലീഗുകാരും കേരള കോണ്‍ഗ്രസ്സുകാരുമൊന്നും ഇത്തരം കോപ്പിറൈറ്റ് ഐറ്റം കൊണ്ട് പിടിച്ചു നില്‍ക്കുന്നവരല്ല. അപ്പോള്‍ എഴുത്തും കഴുത്തും ഒരുപോലെ ആവശ്യമുള്ള ഒരു വിഭാഗം റെഡ് ടെററിസ്റ്റുകളാണ് കേരളത്തില്‍.ഈ ബ്ലാക്ക് ജീനിയസ്സുകള്‍ നിലകൊള്ളുന്നതും അവര്‍ക്ക് വേണ്ടിയാണ്. അതുകൊണ്ടാണ് ഇവര്‍ വിമര്ശിക്കപ്പെടുമ്പോള് പാടില്ലെന്ന തിട്ടൂരമുണ്ടാകുന്നത്.
അതു കൊണ്ട് തന്നെയാണ് ‘ബ്രാന്മണദാസ്യം ശൂദ്ര ധര്‍മ്മമെന്ന’ പോലെ ഈ സി പി എം നിര്‍മ്മിത വ്യാജ പൊതുബോധത്തെ, അതിന്റെ പ്രയോഗ്താക്കളെ ചോദ്യം ചെയ്യരുതെന്ന ആജ്ഞ ഉയരുന്നത്. അങ്ങനെ ഉയരുന്ന പക്ഷം വെട്ടുകിളികള്‍ വന്ന് നിങ്ങളെ 51 വെട്ട് വെട്ടി തീരുമാനമാക്കുന്നതാണ് ഈ വിപ്ലവ പൈങ്കിളിയുടെ ക്ലൈമാക്സ്.
അല്ലെങ്കിലും ആരാച്ചാരുടെ വിധി അനുസരിക്കുകയല്ലാതെ, ഇരകള്‍ക്കെന്ത് ആവിഷ്കാരമാണ് ഈ ചുവന്ന ഗുണ്ടായിസത്തിനകത്ത്..
Cricket
രാഹുൽ റിട്ടേൺസ്; ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന സ്ക്വാഡ് പ്രഖ്യാപിച്ചു; കെഎൽ രാഹുൽ ഇന്ത്യയെ നയിക്കും
മുംബൈ: പരിക്കേറ്റ നായകൻ ശുഭ്മൻ ഗില്ലിന്റെ അസാന്നിധ്യത്തിൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിന പരമ്പരയിൽ കെ എൽ രാഹുൽ ഇന്ത്യയെ നയിക്കും. ഋതുരാജ് ഗെയിക്വാദ്, രവീന്ദ്ര ജഡേജ, റിഷഭ് പന്ത്, തിലക് വർമ്മ എന്നിവർ സ്ക്വാഡിൽ തിരിച്ചെത്തി. പന്താണ് ടീമിന്റെ ഉപനായകൻ
ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റിൽ പരിക്കേറ്റതിനെ തുടർന്നാണ് ശുഭ്മാൻ ഗിൽ സ്ക്വാഡിൽ നിന്ന് പുറത്താവുന്നത്. പരിക്കിന്റെ പിടിയിലായ വൈസ് ക്യാപ്റ്റൻ ശ്രേയസ് അയ്യരും സ്ക്വാഡിൽ ഇല്ല. 2023ൽ ദക്ഷിണാഫ്രിക്കക്കെതിരെ ഇറങ്ങിയതിന് ശേഷം ആദ്യമായാണ് തിലക് വർമയും ഗെയിക്വാദും ഏകദിന ടീമിലേക്ക് തിരിച്ചെത്തുന്നത്. ഒരു വർഷത്തെ ഇടവേളക്ക് ശേഷമാണ് പന്ത് തിരികെ ടീമിലെത്തുന്നത്.
മൂന്ന് മത്സരങ്ങളുള്ള ഏകദിന പരമ്പര നവംബർ 30ന് ആരംഭിക്കും. റാഞ്ചിയിലെ ജെ.എസ്.സി.എ അന്താരാഷ്ട്ര ക്രിക്കറ്റ് സ്റ്റേഡിയത്തിലാണ് ആദ്യ മത്സരം.
Health
ബിഹാറിലെ അമ്മമാരുടെ മുലപ്പാലിൽ യുറേനിയം; ശിശുക്കൾക്ക് ഗുരുതര ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുമെന്ന് പഠനം
GULF
ബഹ്റൈനിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഗൾഫ് എയർ; തിരുവനന്തപുരത്തു നിന്ന് വിമാനങ്ങളുടെ എണ്ണം ഏഴായി
തിരുവനന്തപുരം: തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലെക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായി വർധിപ്പിച്ചു. ഇന്ന് മുതലാണ് വിമാന സർവീസുകളുടെ എണ്ണത്തിലെ വർധന. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ 2 സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാകും മറ്റു സർവീസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ വർധിപ്പിച്ചത്.
-
india2 days agoബി.ജെ.പി ശിവസേന നേതാക്കളെയും പ്രവര്‍ത്തകരെയും ചാക്കിലാക്കാന്‍ ശ്രമിക്കുന്നു; പരാതിയുമായി ഏക്നാഥ് ഷിന്‍ഡെ
-
GULF2 days agoദുബൈ എയര്‍ഷോയില്‍ ഇന്ത്യന്‍ ജെറ്റ് തകര്‍ന്നുവീണു; പൈലറ്റിന് ദാരുണാന്ത്യം
-
world21 hours agoക്യൂബയ്ക്കെതിരായ സാമ്പത്തിക ഉപരോധം പിന്‍വലിക്കണം: യു.എന്‍
-
kerala2 days agoവിവാഹ ദിവസം വധുവിന് വാഹനാപകടത്തില്‍ പരിക്ക്; ആശുപത്രിയില്‍ എത്തി താലികെട്ടി വരന്
-
india2 days agoകേന്ദ്ര സര്‍ക്കാര്‍ സംസ്കൃതത്തിന് 2400 കോടി രൂപ അനുവദിച്ചപ്പോള്‍ തമിഴിന് 150 കോടി രൂപ മാത്രമാണ് അനുവദിച്ചത്: ഉദയനിധി സ്റ്റാലിന്
-
kerala2 days agoപാലത്തായി കേസ്; പെൺകുട്ടിയെ മാനസികമായി പീഡിപ്പിച്ച കൗൺസലറെ സസ്പെൻഡ് ചെയ്തു
-
kerala2 days agoതൃശൂര്‍ ബി.ജെ.പിയില്‍ തമ്മില്‍ത്തല്ല്; കൗണ്‍സിലര്‍ക്ക് അവസാന നിമിഷം സീറ്റ് നഷ്ടം, പകരം ആര്.എസ്.എസ് നേതാവിന്റെ മകള്‍ സ്ഥാനാര്‍ത്ഥി
-
kerala3 days agoശബരിമല സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിണറായി ടച്ച് ഉണ്ട്; പങ്ക് പിണറായിക്കും പോയിട്ടുണ്ട്: കെ സുധാകരന്

