മലപ്പുറം: കെഎംസിസിയുടെ പ്രവര്‍ത്തനം ആഗോളതലത്തില്‍ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്യന്‍ യൂണിയന്‍ കെഎംസിസി ഭാരവാഹികളെ പ്രഖ്യാപിച്ചു. പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്. ഡോ. മുഹമ്മദ് അലി കൂനാരി, ജര്‍മനി (പ്രസിഡന്റ്), പി. അബ്ദുല്‍ അസീസ് ഓസ്ട്രിയ (ജന: സെക്രട്ടറി), മുഹമ്മദ് ജവാദ്, ജര്‍മനി (ട്രഷറര്‍), ആഷിഖ് സി ഇന്ത്യനൂര്‍, സ്വിറ്റ്‌സര്‍ലന്‍ഡ് (ചീഫ് കോര്‍ഡിനേറ്റര്‍).

നൗഫര്‍ താപ്പി ജര്‍മനി, അബ്ദുല്‍ ജമാല്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, ജാഫര്‍ കറുത്തേടത്ത് ജര്‍മനി, മുഹമ്മദ്.കെ മാള്‍ട്ട, മുഹമ്മദ് അമീന്‍ ജര്‍മനി, അബ്ദുല്‍ സലീം മോളൂര്‍, ബെല്‍ജിയി (വൈസ്: പ്രസിഡന്റുമാര്‍)

ആരിഫ് തയാല്‍ ബെല്‍ജിയം, ജിദു ലത്തീഫ് പോളണ്ട്, മുഹമ്മദ് ഹുമൈസ് ജര്‍മനി, മുഹമ്മദ് സാലിഹ് ചെക്ക് റിപ്പബ്ലിക്ക്, മുഹമ്മദ് അനീസ് പോളണ്ട് (ജോയിന്റ് സെക്രട്ടറിമാര്‍)

ടി.പി അവറാന്‍ സ്വിറ്റ്‌സര്‍ലന്‍ഡ്, കെ.എസ് മുഹമ്മദ് നെതര്‍ലന്‍ഡ്, മുഹമ്മദ് റഫീഖ് പോര്‍ച്ചുഗല്‍ (അഡൈ്വസറി ബോര്‍ഡ്)

പുതിയ കമ്മിറ്റിയെക്കുറിച്ച് മുനവ്വറലി ശിഹാബ് തങ്ങളുടെ എഫ്ബി പോസ്റ്റ്:

ലോക മലയാളികൾക്കിടയിൽ ഒരു പരിചയപ്പെടുത്തലിന്റെ ആവശ്യമില്ലാത്ത വിധം, മനസിൽ ഇടം പിടിച്ച ഏറ്റവും വലിയ പ്രവാസി സംഘടനയാണ് കെ.എം.സി.സി.
അതിന്റെ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ തന്നെ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി യൂറോപ്യൻ യൂണിയൻ കെ.എം.സി.സി.ക്ക് സംസ്ഥാന മുസ്ലിം ലീഗ് കമ്മിറ്റി അംഗീകാരം നൽകിയിരിക്കുകയാണ്.
നേരത്തെ ഗൾഫ് നാടുകളിൽ ഉണ്ടായിരുന്ന കെ.എം.സി.സി ഘടകങ്ങൾ, മറ്റ് രാജ്യങ്ങളിലേക്കും വ്യാപിക്കുന്ന സന്തോഷകരമായ കാഴ്ചകളാണ് കണ്ടു വരുന്നത്. അമേരിക്കയിലും ആസ്ത്രേലിയയിലുമൊക്കെ നിലവിൽ കെ.എം.സി.സി. കമ്മിറ്റികൾ നല്ല രീതിയിൽ പ്രവർത്തിക്കുന്നുണ്ട്.
മുസ്ലിം ലീഗ് സംസ്ഥാന കമ്മിറ്റി ഓദ്യോഗിക അംഗീകാരം കൂടി നൽകിയതോടെ 28 രാജ്യങ്ങളിൽ നിന്നുള്ള 19 അംഗ പ്രഥമ യൂറോപ്യൻ യൂണിയൻ കമ്മിറ്റിയാണ് പ്രവർത്തന ഗോഥയിലേക്ക് കടന്നിരിക്കുന്നത്.
ഓസ്ട്രിയ, ജർമ്മനി, ബെൽജിയം, സ്വിറ്റ്സർലൻഡ്, ഫ്രാൻസ്, പോളണ്ട്, പോർച്ചുഗൽ, ഡെന്മാർക്ക്, നോർവേ, സ്വീഡൻ, ചെക്ക്റിപ്പബ്ലിക്, ഇറ്റലി, സ്പെയിൻ, ലാത്വിയ, ലിത്വാനിയ, ലക്സംബർഗ്, മാൾട്ട, നെതർലാന്റ്സ്‌ തുടങ്ങിയ രാജ്യങ്ങളിലെ മലയാളികൾക്ക് സംഘടനയടെ പ്രവർത്തനം കരുത്ത് പകരും.
ജാതി, മത ഭേദമന്യേ എല്ലാ വിഭാഗം ജനങ്ങൾക്കും ആശ്രയവും ആശ്വാസവുമായി മാറാൻ പുതിയ കമ്മിറ്റിക്ക് സാധിക്കട്ടെ,
പ്രഥമ കമ്മിറ്റി ഭാരവാഹികൾക്കും പ്രവർത്തകർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ.